Tuesday, July 2, 2019

ബാങ്കുവിളി ആരാധനകര്മം അല്ല. സമയം അറിയിക്കാനുള്ള ഏർപ്പാട് മാത്രം.

ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം,
എന്നീ അവസ്ഥാമാറ്റങ്ങൾക്കു വിധേയമായിട്ടുണ്ടെങ്കിൽ 
പ്രകൃതിപരമായ എല്ലാ മാറ്റങ്ങൾക്കും 
വിധേയമാകുന്ന ശരീരം എന്നർത്ഥം.

**********

മുസ്ലിം സമുദായത്തിൽ ജനിച്ചത് കൊണ്ട് 
ഏതു വിശ്വാസിയെയും 
പള്ളിക്കാട്ടിൽ അടക്കാമെങ്കിൽ, 
ആരെയും അടക്കുന്നതിൽ എന്താണ് തെറ്റ്?

*********

മരിച്ചത് വിശ്വസിച്ചാണോ എന്നെങ്ങിനെ ഉറപ്പിക്കും? 
ഏതൊരു സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടോ 
അതവന്റെ മതവിശ്വാസമായി കണക്കാക്കുക മാത്രമല്ലേ? 
വിശ്വാസപരമായ ഐഡന്റിറ്റി അത്രയല്ലേ ഉള്ളൂ?

********

ജനനം പോലെ മരണം. സർക്കാർ ആശുപത്രികളും 
സ്കൂളുകളും ഉണ്ട്സർക്കാർ ശ്മാശാനങ്ങൾ ഇല്ല.
മരണത്തെയും മരണാനന്തരത്തെയും 
മതങ്ങൾക്ക് വിട്ടുകൊടുത്തതാണോ

********

ബാങ്കുവിളി ആരാധനകര്മം അല്ല.
സമയം അറിയിക്കാനുള്ള ഏർപ്പാട് മാത്രം
നബി ആദ്യം ബെല്ലടിക്കുകയായിരുന്നു.
എല്ലാർക്കും സമയമുള്ളപ്പോഴും ഇങ്ങനെ വേണോ?

********

മതഭീകര-തീവ്രവാദം ശ്വാസം മുട്ടിച്ച
രാജ്യം പാകിസ്ഥാൻ. അവരെ
സഹായിക്കുകയാണ് വേണ്ടത് - രക്ഷപ്പെടാൻ;
ആത്മരക്ഷാർത്ഥം കുറ്റപ്പെടുത്തുകയല്ല 

**********

ജീവിതത്തിനു, അഥവാ ദൈവത്തിന്, വല്ല ബോധവുമുണ്ടെൽ 
അത് മാതാപിതാക്കളുടേത്. ബാക്കിയെല്ലാം അതിനാൽ.
മാതാപിതാക്കങ്ങിനെയായത് അറിഞ്ഞും തെരഞ്ഞെടുത്തുമല്ല

***********

പള്ളിക്കാട്ടിൽ ശവമടക്കുന്ന ഒരേയൊരു മനശാസ്ത്രം 
സ്വന്തം സ്ഥലത്തിന്റെ കച്ചവടമൂല്യം സൂക്ഷിക്കാൻ.
കാട്ടിലെറിഞ്ഞു ഓർമയിൽനിന്നും അകറ്റാൻ.

*******

ചത്ത നായയെയും പൂച്ചയേയും 
സ്വന്തംവീട്ടുവളപ്പിൽ കുഴിച്ചിടാം 
പക്ഷെ മരിച്ച ഉപ്പയെയും ഉമ്മയെയും പറ്റില്ല 
എവിടെയാണ്, എന്താണ് നമുക്ക് പിഴച്ചത്?

**********

ബദ്റിലും ഉഹ്ദിലും ഖന്ധക്കിലും 
മരിച്ചവരെ കുളിപ്പിച്ചിട്ടില്ല
പളളിക്കാട്ടിൽ അടക്കം ചെയ്തിട്ടില്ല
എവിടെയാണോ മരിച്ചത് അവിടെ.

**********

പള്ളിക്കാട്പൊതുസ്ഥലമെങ്കിൽ
അവിടെ മറ്റു മതസ്ഥരെ അടക്കരുതെന്നും
ഏതു ഖുർആനിലും ഹദീസിലും ആണുള്ളത്?
ശ്മാശാനത്തിനു എന്ത് മതം?

******


ശവത്തെ കുളിപ്പിക്കുന്നത് 
സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലേ
മരണാനന്തരം ഇക്കോലത്തിൽ 

സ്വകാര്യത അനാവൃതമാക്കേണ്ടതുണ്ടോ?

*******

മുസ്ലിം മരിച്ചാൽ പള്ളിക്കാട്ടിൽ
കുഴിച്ചുമൂടണമെന്നു ഏതു ഖുർആനിലും 
ഹദീസിലും ആണുള്ളത്? പിന്നെന്തുകൊണ്ട് 
ആരെയും എവിടെയും പറ്റില്ല?
പിന്നെന്തിനു വേറെ വേറെ ശ്മശാനം?

****


ഒന്ന് ബോധം തെളിഞ്ഞു, തെളിയിച്ചു പറയട്ടെ. 
മരിച്ചു കഴിഞ്ഞാൽ ചക്കിലിട്ടു ആട്ടിയാലും 
തീയിലിട്ടു കരിച്ചാലും 
ഹൽവ ഉണ്ടാക്കിയാലും ഒന്ന്.

*******

മര്യാദ നല്ലതു തന്നെ
പുഴുക്കാൻ വെക്കുന്ന ശവത്തെ
കുളിപ്പിക്കുകയും ഉടുപ്പിക്കുകയും ചെയ്യുന്നത്ര
വിഡ്ഢികളും കുട്ടികളും തന്നെ നമ്മൾ 

******

No comments: