വിവാഹത്തിനും ജി എസ് ടി?
മുസ്ലിം പള്ളി ഈടാക്കുന്നത് അഞ്ചായിരം.
ഖാളിയുടെ പൈസ വേറെ.
സർക്കാറിനൊന്നുമില്ല - വരവും നിയന്ത്രണവും.
*********
മുസ്ലിംകൾ അറിയാതെപോകുന്നത്.
ഇസ്ലാമികമായിത്തന്നെ, വിവാഹം ശരിയാവാൻ
ഖാളിയും മുസ്ലിയാരും പള്ളിയും വേണ്ട.
ഇവിടെ പൗരോഹിത്യത്തിന്റെ ചൂഷണം
**********
ഖാളിമാരെ നിയമിക്കുന്നത് ആര്, എങ്ങിനെ?
മാനദണ്ഡം ഉണ്ടോ? യോഗ്യത ആവശ്യമുണ്ടോ?
പരീക്ഷകൾ വേണ്ടേ? പാരമ്പര്യവും
വേഷവിധാനവും മാത്രം മതിയോ?
**********
കടം ശവം പോലെ. വാങ്ങിയവന്നു നൽകുന്നത്
ഭാരം, ജീര്‍ണ്ണത, ദുര്‍ഗന്ധം. അതിനാല്‍,
കടം കൊടുത്തവനെ വെറുക്കുന്നു.
സൗഹൃദം നശിക്കുന്നു
*********
സ്വപ്നത്തിലെ ഭാരതവും വിശാലതയും
ന്യൂസിലാൻഡിൽ പൂത്തുലയുന്നു.
വർത്തമാന ഇന്ത്യയും കുടിലതയും
പാകിസ്താനിലും ഇസ്റായേലിലും കൃഷിയിറങ്ങുന്നു.
*********
ആരാണ് കപടൻ? നേരും ശരിയും നേരെവന്നാലും
നിഷ്പക്ഷത പറഞ്ഞു മുഖംതിരിഞ്ഞു നിൽക്കുന്നവൻ.
കഥയിൽ മാത്രം നേരിനെയും ശരിയേയും പൂജിക്കുന്നവൻ.
*******
അവനവന്റെ പരാജയം ആരോടെങ്കിലുമുള്ള
ശത്രുതയും വെറുപ്പുമാകുന്നു.
തീവ്രതയും വർഗീയതയുമായത് മാറുന്നു.
അത്തരം പാർട്ടികൾ അതുപയോഗിക്കുന്നു.
*******
ശരീരത്തിന് വേണ്ട പ്രണയമേ ഉള്ളു.
കാണുമ്പോൾ തോന്നുന്ന സൗന്ദര്യം,
കാമം, ലൈംഗികത, അനുഭവിക്കുമ്പോൾ
നശിക്കുന്നു, വികൃതമാകുന്നു.
***********
നിഷ്പക്ഷതത എന്നതില്ല. അതും ഒരു പക്ഷമാണ്.
ശരി ഏതു പക്ഷത്താണോ അതായിരിക്കണം പക്ഷം.
മാറിമറിയുന്ന പക്ഷം.
*********
എല്ലാവരും ആശംസിക്കുന്ന ദീര്ഘായുസ്സ്.
കുടിയും തീറ്റയും ഭോഗവും ശ്വാസോഛ്വാസവും
ആവർത്തിക്കുന്ന, നീട്ടുന്ന പ്രക്രിയ.
************
കാശ്മീരിലും ഫസ്തീനിലും ഉള്ള
കുഞ്ഞിന് വേണ്ടി നിലവിളിക്കും.
സ്വന്തം മകനോ പുരോഹിതനോ
അവിഹിതം ഉണ്ടാക്കിയാൽ അവഗണിക്കും।
************
അതിജീവന കല. കുട്ടികളോട് ചോദിക്കൂ
മാർക് എങ്ങിനെയുണ്ടെന്നു. കുറവ് വാങ്ങിയവരുടെ
മൊത്തം ലിസ്റ്റ് തരും. കൂടുതൽ വാങ്ങിയ
ഒരാളെയും ഓർമയുണ്ടാവില്ല.
*********
തീവ്രഭീകരവാദികളും ആസൂത്രകരും
എന്തുകൊണ്ട് എപ്പോഴും കൊല്ലപ്പെടുന്നു, പിടിക്കപ്പെടുന്നില്ല?
അവിടിയാണ് ഇന്ത്യൻ രാഷ്ട്രീയ മാറിമായം.
**********
നിങ്ങളോളം ഇല്ലാത്തവരുമായും അയോഗ്യരുമായും
മത്സരിക്കാതിരിക്കുക. തങ്ങളുടെ കഴിവുകേടിനെ
അവർ നിങ്ങളുടെമേൽ ആരോപണമാക്കും.
നിങ്ങളെ കുറ്റവാളിയാക്കും.
No comments:
Post a Comment