Tuesday, July 2, 2019

ലളിതം, സുന്ദരം, ഇലാസ്തികം, വിശാലം ഭാരതീയ ദൈവസങ്കല്പം.

സ്വജീവിതത്തെയും സ്വഗ്രാമത്തെയും അറിയാൻ
ലോകം മുഴുവൻ അറിയേണമെന്നില്ല.
സ്വജീവിതത്തെയും സ്വഗ്രാമത്തെയും അറിഞ്ഞാൽ 
ലോകത്തെ മുഴുവൻ അറിഞ്ഞു.

*********

ആലസ്യത്തിൽ തന്നെ ജീവിതം
ജീവിതത്തിന്റെ ജീവിതം ലക്ഷ്യം
കഥയും കവിതയും അദ്ധ്വാനവും ചിന്തയും  
ജീവിതത്തെ നേടാൻ, നിഷേധിക്കാനല്ല

*********

അഴിമതിക്കാർ തന്നെ എല്ലാവരും
ഒരു സംശയവും ഇല്ല. പക്ഷെ, അതിൽ 
അക്രമവും വെറുപ്പും വർഗീയതയും കൂടി 
കൊണ്ടുവരുന്നു ചിലർ

*********

അഴിമതിയുടെ വേര്. ഇന്ത്യ വലിയ രാജ്യം.
പ്രചാരണത്തിന് മാത്രം പാർട്ടികൾക്ക് നല്ല ചെലവ് വരും.
അതുണ്ടാക്കാൻ അഴിമതിയല്ലാതെന്തു വഴി
ജനാധിപത്യത്തിന്റെ ദുര്യോഗം!!   

**********

ബാക്കിയെല്ലാ തീവ്ര-ഭീകരവാദങ്ങളും
സ്ഥലകാലബന്ധിതം. ഏറെക്കുറെ പ്രതികരണപരം.
പരിഹരിക്കാം. മതതീവ്രവാദം സ്ഥലകാലാതീതം.
പരിഹരിക്കാനാവില്ല, തീരില്ല

********


ലളിതം, സുന്ദരം, ഇലാസ്തികം, വിശാലം 
ഭാരതീയ ദൈവസങ്കല്പം
ടോപ്സിംഗറിലെ കുഞ്ഞുങ്ങളിൽ വരെ 

ദൈവത്തെ നിഴലിട്ടു പ്രതിബിംബിച്ചു കാണാവുന്നത്ര.

No comments: