Thursday, July 4, 2019

സ്ത്രീ-പുരുഷ പ്രണയം വെറും കെട്ടുകഥ. മരീചിക പോലെ തന്നെയുള്ള നുണ.

സത്യം പറയാമല്ലോ, സ്ത്രീ-പുരുഷ പ്രണയം വെറും കെട്ടുകഥ. നുണയാണെന്ന്  മനസ്സിലാവാത്ത ശുദ്ധ നുണ. മരീചിക പോലെ തന്നെയുള്ള നുണ.

ശരിയാണ്‌. കിട്ടാതിരിക്കുന്നത് വരെ പ്രണയം എന്തൊക്കെയോ ആണെന്ന് തോന്നും. ഭ്രാന്ത് പോലും ആവും. കിട്ടിയാല്‍ ഏറെക്കുറെ അര്‍ത്ഥശൂന്യത ബോധ്യപ്പെടും. തന്റെ ബലഹീനത മാത്രമായിരുന്നുവെന്ന് മനസിലാവും. നാം അഭിനയിക്കുന്നില്ലേല്‍. കാപട്യം പറയുന്നില്ലേല്‍.

പിന്നെയുള്ളത് ശീലത്തിന്റെയും പേടിയുടെയും കാര്യമാണ്. വിവാഹ ജീവിതത്തിന്റെ കഥ അതാണ്‌.

പക്ഷേ, പ്രണയം ശീലവും പേടിയും അല്ല. ഒരുവേള പേടിയും ശീലവും പൊളിച്ചുകളയുന്നതാണ്ഇല്ലാത്ത, ഉണ്ടെന്ന് പറയുന്ന, അവകാശപ്പെടുന്ന സ്ത്രീ-പുരുഷ പ്രണയം ഒരളവോളം പേടിയും ശീലവും. അഥവാ കാമം എന്ന പ്രണയം തീര്‍ത്ത വിവാഹം

കാമം വസ്ത്രമിട്ട് വരുന്നതാണ് പ്രണയംകാമത്തിന്റെ വസ്ത്രം മാത്രമാണ്പ്രണയം. പ്രച്ഛന്നവേഷം

ശരിയാണ്. കാമം നിങ്ങളെ അന്ധനാക്കും. ഭ്രാന്തനുമാക്കും. അതിനാല്‍, സ്ത്രീ-പുരുഷ പ്രണയവും, ഒരു പരിധി വരെ. വിവാഹം വരെ

ഇഷ്ടത്തെ, കാമത്തെ, നമ്മൾ സ്നേഹം എന്ന് തെറ്റി വിളിക്കും. അഥവാ പ്രണയമെന്ന്.

ഇഷ്ടം പോലെതന്നെ, സ്നേഹമാണ്, പ്രണയമാണ് അനിഷ്ടവും വെറുപ്പും.

അനിഷ്ടവും വെറുപ്പും സ്നേഹം തന്നെ, പ്രണയം തന്നെ

സ്നേഹം ഉപാധികള്‍ ഇല്ലാത്തത്. അഥവാ പ്രണയം.

ഇഷ്ടത്തിനും അനിഷ്ടത്തിനും ഉപാധികള്‍ ഉണ്ട്, കാരണങ്ങൾ ഉണ്ട്.

ഉപാധികള്‍ ഇല്ലാതെ സ്നേഹിക്കുന്നത്, പ്രണയിക്കുന്നത് നാം നമ്മെ മാത്രം. നമ്മുടെ ജീവിതത്തെ. തിരഞ്ഞെടുപ്പില്ലാതെ.

ഓരോരുവനും അവനെ മാത്രം സ്നേഹിക്കുന്നു. അവനവന്റെ ജീവിതത്തെ മാത്രം. അതിനു വേണ്ടി എല്ലാറ്റിനെയും ഇഷ്ടപ്പെടുന്നു, വെറുക്കുന്നു. സ്നേഹം

നമ്മെ മാത്രം, അഥവാ അവനവനെ മാത്രം, സ്നേഹിക്കുന്നതിന്റെ ഭാഗമായി നാം പലതിനെയും പലരെയും ഇഷ്ടപ്പെടുന്നു, വെറുക്കുന്നു. നമ്മുടെ ജീവിതത്തിന്റെ സുഖവും സൗകര്യവും ഇഷ്ടത്തിലും വെറുപ്പിലും ഒളിച്ച് കിടപ്പുണ്ട്. ഒരളവോളം നമ്മുടെ ഒളിച്ചോട്ടം വരെ.

അതിനാലാണ് നമുക്ക് ചിലപ്പോൾ ബോറടിക്കുന്നു എന്ന് പറയേണ്ടി വരുന്നത്. ഒളിച്ചോടി നാം ബോറടി മാറ്റാൻ ശ്രമിക്കുന്നത്. ഒളിച്ചോടാൻ നമുക്ക് എന്തിലെങ്കിലും മുഴുകണം. നാം എന്തിലെങ്കിലും മുഴുകി രക്ഷപ്പെടാന്‍ നിര്‍ബബന്ധിതരാവുന്നത് അങ്ങിനെ. അങ്ങനെ മുഴുകുന്ന കാര്യങ്ങളിൽ ക്രമേണ നാം നമ്മെ നിഴലിട്ടു, പ്രതിബിംബിച്ചു identify ചെയ്യാൻ ശ്രമിക്കുന്നു, ചെയ്യേണ്ടി വരുന്നു. തൊഴിലും സാമൂഹ്യസേവനവും അധികാരവും മതവും ഭക്തിയും ലഹരിയും ഒക്കെയായി

അത്രയേ ഉള്ളൂ, അത്രയ്ക്ക് മാത്രമേ ഉള്ളൂ പ്രണയവും. ഇഷ്ടം, കാമം. ചിലപ്പോൾ അത് വെറുപ്പ്, അനിഷ്ടം

ഇഷ്ടം (വെറുപ്പ്) വല്ല കാരണവശാലും, വല്ല നിലയിലും, തുടരുന്നുവെങ്കിൽ, പ്രണയവും തുടരും. അല്ലെങ്കിൽ കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീ-പുരുഷ പ്രണയവും പരാജയപ്പെടും. പ്രത്യേകിച്ചും വിവാഹശേഷം.

വിവാഹം കഴിക്കാത്തവന് പ്രണയം (ഇഷ്ടം) ആനയും കുതിരയും അനശ്വരവും ആയൊക്കെ  തോന്നും.


പക്ഷെ തോന്നുന്നതൊക്കെ അവന്റെ വെറും തോന്നല്‍, കാല്‍പനികത, ഭ്രാന്ത്, അന്ധത, തെറ്റിധാരണ.

No comments: