Tuesday, July 2, 2019

85% ഹിന്ദുവും അവന്റെ കാര്യങ്ങളും വിഷയമാകണം. തെറ്റല്ല.

രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഒരേയൊരു ആയുധം
സ്വന്തം നാട്ടിലെ 12%ത്തോടുള്ള വെറുപ്പ്
അയൽരാജ്യവുമായുള്ള ശത്രുത
ഗതികേട്. കൈതൊഴാം.

********

വണ്ടി ഓടാന്‍ ഇന്ധനം
പക്ഷെ, വണ്ടി ഓടുന്നത് ഇന്ധനത്തിന് വേണ്ടിയോ
ജീവിക്കാൻ അന്നം.  
ജീവിക്കേണ്ടത് അന്നത്തിനും തൊഴിലിനും മാത്രമോ?

********

ചുറ്റുവട്ടത്തുള്ളവരൊക്കെ ജീവിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നു
മരണഭയം കൊണ്ട്‌, അര്‍ത്ഥമൊന്നും കാണാതെ
ബാധ്യത പോലെ. നിങ്ങളോ?

*********

പൂവന്‍ പിടയെ പ്രണയിക്കുന്നത് കണ്ടു
അറുത്ത്മുറിച്ചു നോക്കിയപ്പോളറിഞ്ഞു
പൂവന്‍ പ്രണയിച്ചത് 
സ്വന്തം ബലഹീനതയെ ആയിരുന്നെന്ന്.

********

വയറിളക്കവും ചര്‍ദിയും വന്നാൽ 
തീരുന്നതേയുള്ളു 'ഞാന്‍'. 
എന്നിട്ടാണോ നരകാഗ്നിയൊക്കെ 
ഒരുക്കുന്നത്?

******




*******

**********



സത്യം പറയുന്നത്: ആരെയെങ്കിലും മാത്രം 
സുഖിപ്പിക്കാനും അസ്വസ്ഥപ്പെടുത്താനുമല്ല
എല്ലാവരെയും സുഖിപ്പിക്കാനും 
അസ്വസ്ഥപ്പെടുത്താനും

********

ഒന്നും മനസ്സില്ലാകാത്ത
എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന 
വിഡ്ഢിക്കൂട്ടം ഇന്ത്യക്കാര്‍ എന്നറിഞ്ഞ് 
വിത്തിറക്കുന്നവർ രാജ്യം ഭരിക്കുന്നു.

*********

85% ഹിന്ദുവും അവന്റെ കാര്യങ്ങളും 
വിഷയമാകണം. തെറ്റല്ല
പക്ഷെ, 12% ത്തോടുള്ള വെറുപ്പ് 
വഴിയും വികാരവും ആകുന്നിടത്താണ് തെറ്റുന്നത്

*********

ഹിന്ദു, മുസ്ലിം, പാകിസ്താന്‍ പറഞ്ഞ്വരെയായി 
വോട്ട് തേടല്‍. നാണം തോന്നുന്നു
ഇതിനപ്പുറവും തരംതാഴുമോ 
തെരഞ്ഞെടുപ്പ്, ജനാധിപത്യം?

(സൂചനകള്‍ തന്നെ വ്യക്തത്തെക്കാൾ വ്യക്തം. ഗുരു നിന്ന് മൂത്രം ഒഴിച്ചാല്‍ ശിഷ്യന്‍ നടന്നു മൂത്രം ഒഴിക്കും എന്ന കണക്കെ ആയിരിക്കുന്നു ഭരണ രാഷ്ട്രീയ നേതൃത്വവും അവരെ പ്രതീക്ഷയോടെ പിന്തുടരുന്ന പാമരജനങ്ങളും. ഉത്തരേന്ത്യയുടെ കാര്യത്തില്‍ ആണെങ്കിൽ പാമര ജനങ്ങൾ എന്നും പറഞ്ഞാല്‍ പോര. നാല്‍ക്കാലികളുടെ അവസ്ഥയില്‍ ഉള്ളവർ. അത് തന്നെയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ധൈര്യവും. എന്തും പറഞ്ഞും ഏതു വിടുവായത്തം കൊണ്ടും വികാരം കൊള്ളിക്കാം എന്നിടത്ത്.) 


A country and its all inclusive and all embracing culture is on deathbed.

No comments: