Monday, July 1, 2019

ജീവിക്കാൻ നടത്തിയ പെടാപാട് ഇക്കാണുന്ന പുരോഗതി.

"ഗുരോ, ആത്മീയതയുമായും അന്വേഷണവുമായും ഒരു ബന്ധവും ഇല്ലാത്തത്?" "പൗരോഹിത്യം
"ആത്മീയന്റെയും അന്വേഷകന്റെയും വലിയ ശത്രു?" 
പുരോഹിതന്‍"

*********

ആരെങ്കിലും മാനിച്ചാലും അംഗീകരിച്ചാലും 
കൂടുന്നതല്ല ബോധോദയം, തെളിച്ചം
മാനിക്കാതിരുന്നാലും അംഗീകരിക്കാതിരുന്നാലും 
കുറയുന്നതുമല്ല.

*********

ജീവിക്കാൻ നടത്തിയ പെടാപാട് 
ഇക്കാണുന്ന പുരോഗതി
പാട്പെട്ട നിന്നെ ജീവിതം വഴിയാക്കി
നീ ജീവിതത്തെയും
പരസ്പരം വഴിയായി നീയും ജീവിതവും.

********

"ഗുരോ, ബോധോദയം എല്ലാറ്റിനും ഉത്തരം നല്‍കില്ലേ?" 
"ഇല്ല. ഒരുത്തരവും തരില്ല
പകരം  ചോദ്യങ്ങളെ തന്നെ ഇല്ലാതാക്കും, ബോധോദയം.”

*********

അണു കണ്ടും അത്ഭുതസ്തബ്ധനായി 
പ്രകീര്‍ത്തിച്ചുപോവുക സാധാരണം
പക്ഷെ തന്നെ പ്രകീര്‍ത്തിക്കാന്‍ ദൈവം 
ആവശ്യപ്പെടുന്നുവെന്ന് പറയുക പാതകം.

******

ജീവിതത്തിൽ ജീവിതംകൊണ്ട്രൂപപ്പെടുന്ന 
കല്‍പ്പനകളും വഴികളും തന്നെ 
ജീവിത കല്‍പ്പനകളും വഴികളും
അത് തന്നെ ദൈവകല്‍പ്പനകളും വഴികളും.

*******

ദൈവത്തിന് നിന്റെ മാനവും തലച്ചോറും 
മാത്രമെന്നാരോപിക്കരുത്
നിന്റെ മനസിലാക്കലും വിധികളും 
നിന്റെ മാനവും ജീവിതവുമായി ബന്ധപ്പെട്ടത്.

*******

ദൈവം ആരെന്ന് ദൈവമറിയും
നീയെന്തിന് അസ്വസ്ഥപ്പെടണം
എല്ലാം ദൈവനിശ്ചയം, ദൈവത്തിന്‍ അറിവോടെ
പിന്നെന്തിന് നീ പ്രാര്‍ത്ഥിച്ചറിയിക്കണം?

********

വ്യത്യാസം
വിഡ്ഢിയെന്ന് വിഡ്ഢിയെ വിളിച്ചുകൂടാ
പക്ഷെ, വിവേകിയെ വിളിക്കാം
വിഡ്ഢിയെ സഹായിക്കാം
തിരുത്താനും ശകാരിക്കാനും പറ്റില്ല.

*******

ബുദ്ധി അതിജീവനത്തിന് വേണ്ട 
'ഞാന്‍'ബോധത്തിന്
ഉപജീവനവഴികള്‍ ഉണ്ടാകുന്നതിന്

അതിനപ്പുറം ബുദ്ധിയുടെ മാനങ്ങളും മാനദണ്ഡങ്ങളും കൊള്ളില്ല.

No comments: