ബസിൽനിന്ന് തലപുറത്തിടുന്ന
കുട്ടിയുടെ കൗതുകം തന്നെ ജീവിതത്തിൽ.
പ്രവപഞ്ചികതയെ നോക്കുമ്പോൾ.
എനിക്കെന്നെ കടക്കാനുള്ള ദൂരവും.
************
ലോകമേ തറവാട്. അപ്പോൾ അയൽവാസി?
അയൽവാസിയെ വെറുക്കുകയല്ല ഹിന്ദുയിസവും ഹിന്ദുത്വവും.
കാട്ടാളനെക്കൊണ്ട് രാമായണം എഴുതിപ്പിച്ചവൻ ഭാരതീയൻ.
*******
സ്വന്തം പരാജയത്തെ, നിരാശയെ
ആരോടെങ്കിലുമുള്ള വെറുപ്പും ശത്രുതയും
ആക്കുന്നു. അവർ വർഗീയതയെയും തീവ്രവാദത്തെയും
മറയാക്കുന്നു.
********
ഹിന്ദുവിനേക്കാൾ നല്ല മതേതരനില്ല.
ദയവുചെയ്തു അവനെയും മതപരൻ ആക്കാതിരിക്കുക.
മതേതരത്വം ഹിന്ദുവിന്റെ മാത്രം
ബാധ്യതയുമാക്കാതിരിക്കുക.
*********
ആത്മഹത്യാ ശ്രമത്തിനു ശിക്ഷ.
പക്ഷെ ആത്മഹത്യ ചെയ്തവനെയോ?
ഒന്നും ആരും ചെയ്യില്ല.
ഒന്നും ആർക്കും ചെയ്യാൻ ആവില്ല.
*******
കപടൻ. തെറ്റുകൾക്കായ് കാത്തിരിക്കും.
വിമർശിക്കാൻ.
നല്ലത് ചെയ്താൽ, പറഞ്ഞാൽ?
കണ്ടില്ലെന്നു നടിക്കും. അധികാരവും വിജയവും
നിന്റേതല്ലാത്തിടത്തോളം.
*******
സ്ത്രീ ഒരദ്ധ്വാനവും ഇല്ലാതെ അനുഭവിക്കുന്ന
സ്വസ്ഥതയും ആനന്ദവും, പുരുഷൻ
അദ്ധ്വാനിച്ചും ധ്യാനിച്ചും അന്വേഷിച്ചും
കണ്ടെത്തുന്നുവന്നു, വരുത്തുന്നു.
No comments:
Post a Comment