Tuesday, July 2, 2019

ബാർബറും കഴുത്തിലെ കത്തിയും. ഭരണകൂടവും അവർ പറയുന്ന രാജ്യസ്നേഹവും

പട്ടാളത്തിൽ എത്തുന്നത് രാജ്യസ്നേഹം കൊണ്ടല്ല.
പകരം തൊഴിൽ തേടി. ഇടതടവില്ലാത്ത 
ഉപജീവനവും, ജീവിതം സുരക്ഷിതത്വവും നേടാൻ. 

******

കാശ്മീർ: മതം ഉണ്ടാക്കിയ 
തീവ്രവാദവും വിഘടനവാദവും.
മതേതരത്വം വോട്ടിനു വേണ്ടി സുഖിപ്പിക്കൽ മാത്രമാവുമ്പോൾ, 
മതം രാജ്യത്തെയും വിഴുങ്ങുന്നു.

*******

കാശ്മീരിൽ മത തീവ്രവാദവും 
വിഘടനവാദവും ഉണ്ടെന്നത് തർക്കമറ്റത്.
എന്നുവെച്ചു ചത്തത് കീചകനെങ്കിൽ കൊന്നത് 
ഭീമൻ തന്നെ എന്നു വരരുത്.

*********

കാശ്മീർ ചോരപ്പുഴ. തെരഞ്ഞെടുപ്പിന് മുൻപ് 
ഇനിയും എത്ര, എവിടെയെല്ലാം?
ക്രൂരതയും തെരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രമാകരുത്.

********

ബാർബറും കഴുത്തിലെ കത്തിയും.
ഭരണകൂടവും അവർ  പറയുന്ന രാജ്യസ്നേഹവും ദ്രോഹവും. 
മറിച്ചൊന്നും പറഞ്ഞുകൂടാ. 
കത്തി വെച്ച് കഴുത്തു മുറിക്കും.

*********

കാശ്മീർ ചോരപ്പുഴ. 
വിഭജനവും കലാപവും രക്തച്ചൊരിച്ചിലും അല്ലാതെ 
മറ്റെന്താണ്‌ മതം സ്വതന്ത്ര ഇന്ത്യക്കു നൽകിയ സംഭാവന?

********

പാർട്ടിക്ക് പടർന്നു കയറാൻ, 
നേതാവിന് പഴം പറിക്കാൻ ഒരു മരം. ഇന്ത്യ.
ആത്മാർത്ഥതയെ നീരുറവയാക്കുന്ന 
ഒരു പാർട്ടിയും ഇവിടെ ഇല്ല.

*******

അഞ്ചു കൊല്ലത്തേക്ക് ഇന്ത്യയെ 
ആര് പാട്ടത്തിനെടുക്കും?
ലേലം വിളിക്കാൻ ഒരു തെരഞ്ഞെടുപ്പ് - 2019.
ജനാധിപത്യത്തിന്റെ പുകമറയിൽ.

*********

എല്ലാ പാർട്ടികളും ഇന്ത്യയെ ബാധിച്ച 
കൊക്കൂണും വിരയും തന്നെ. ഇത്തിൾകണ്ണികൾ.
സ്വയം വളരാൻ നാടിന്റെ ശരീരത്തെ 

കാർന്നു തിന്നുന്നവർ

No comments: