Tuesday, July 2, 2019

മാനങ്ങള്‍ മാറിയാല്‍ എന്തും എന്തുമാവും, സൂക്ഷ്മം സ്ഥൂലമാവും.

മ്മളും മ്മടെതും മാത്രം ശരി
അല്ലാത്തതെല്ലാം തെറ്റ്, നരകത്തിലേക്ക്
തീവ്രതയും അസഹിഷ്ണുതയും 
മുളക്കാന്‍, തളിര്‍ക്കാന്‍ വേറെന്തുവേണം?.

********

ഇസ്ലാമിനെയും മുസ്ലിംകളെയും 
ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും മാത്രം 
വിശാലമാണ് ഹൈന്ദവതയും ഭാരതീയതയും
പക്ഷെ രണ്ട് കൂട്ടരും തയാറാവണം.

*********

ഉണ്ടെങ്കിൽ, ദൈവം സര്‍വശക്തന്‍ തന്നെ
എന്നിട്ടും വിശ്വാസം ആവശ്യപ്പെടുന്ന
വിശ്വസിച്ചില്ലേൽ ശിക്ഷിക്കുന്ന 
അല്പന്‍ എന്ന് പറയുന്നത്?

***********

തനിക്ക് തന്നെ മടുക്കുന്നതും 
വേണ്ടാതാവുന്നതും ആണ് ബോറടി
ബാഹ്യമായതിൽ നിഴലിട്ട്, പ്രതിബിംബിച്ച്
ആരോപിച്ച് പറയുന്നു എന്ന് മാത്രം.


*********

പിന്നെപ്പിന്നെ കുട്ടികളെ ജനിപ്പിച്ചുപോയ 
കുറ്റബോധം മാതാപിതാക്കളെ ഉത്തരവാദികളാക്കുന്നു
കുറ്റബോധത്തെ സ്നേഹമെന്ന് വിളിച്ചാലുമില്ലേലും.

**********

രാജ്യത്തെ കട്ട്മുടിച്ച,
രാജ്യത്തിന്റെ ചിലവില്‍ ജീവിച്ച,
തലമുറകള്‍ക്കുള്ളതും സമ്പാദിച്ച,
രാഷ്ട്രീയ നേതാവ് മരിച്ചാല്‍ മഹാന്‍.

*******
ദൈവത്തെ ആര് നിഷേധിക്കുന്നു
ദൈവം ഉണ്ടേലും ഇല്ലേലും ഒന്ന്
എന്തോ അത്
നിഷേധിക്കുന്നത് മതത്തെ
തടസ്സമായി കാഴ്ചമുട്ടിക്കുന്ന മതത്തെ.

*********

മാനങ്ങള്‍ മാറിയാല്‍ എന്തും എന്തുമാവും
സൂക്ഷ്മം സ്ഥൂലമാവും
വെളിച്ചം നമുക്ക്വെറും വെളിച്ചം
സസ്യങ്ങള്‍ക്കോ
വെറും വെളിച്ചമല്ല.

*********

കുട്ടികള്‍ നോമ്പും നമസ്കാരവും അനുഷ്ഠിക്കുമ്പോൾ 
അതവരുടെ സ്വാതന്ത്ര്യമെന്ന്
പക്ഷെ, ഇതേ കുട്ടികൾ ഇവ അനുഷ്ഠിക്കാതിരുന്നാലോ?

(ജീവിതം വളരുന്ന, വളരാൻ വേണ്ടി സ്വയം കണ്ടെത്തിയ, വഴിയാണ് വിദ്യാഭ്യാസം. കണ്ണ് തുറപ്പിക്കുന്നത്. ജീവിതത്തെ thalarthunna, വഴിമുട്ടിക്കു ന്നതാണ് മതം. കാഴ്ച മുട്ടുന്ന ഇടത്തെ നാം ആകാശം എന്ന് വിളിച്ചത് പോലെ ചിന്തയും അന്വേഷണവും മുട്ടിക്കുന്നതിനെ നാം മതം എന്നു വിളിച്ചു

വിിദ്യാഭ്യാസം എന്നത് ഒരു വിശ്വാസം അടിച്ചേല്പിക്കൽ അല്ല; പകരം എല്ലാ വിശ്വാസങ്ങളും പരിചയപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കൊടുക്കുന്നത്. ജനാലകളും വാതിലുകളും അടക്കുന്നത് അല്ല;പകരം പുതിയ വഴികളും ജനാലകളും വാതിലുകളും അന്വേഷിക്കാനും കണ്ടെത്താനും തുറക്കാനും. എല്ലാറ്റിനും അപ്പുറം ഉപജീവനം നേടാൻ തൊഴില് കണ്ടെത്താന്. പുരോഗതിയെ നിലനിര്ത്താന്, ഇനിയും മുന്നോട്ടു കൊണ്ടുപോകാന്.

വിശ്വാസം അങ്ങനെയാണോ? അത് കുട്ടികളില് അടിച്ചുച്ചേല്പിക്കുന്നത് അങ്ങനെയാണോ

അടിച്ചുച്ചേൽപിക്കപ്പെടുന്ന വിശ്വാസം വാതിലുകളും ജനാലകളും അടക്കുന്നത് ആണ്. കാഴ്ച നഷ്ടപ്പെടുത്തും വിധം കണ്ണ് അടുപ്പിക്കുന്നു. അന്വേഷണത്തെ മുരടിപ്പിക്കുന്നത്. ഒന്ന് മാത്രം ശരി എന്ന് പഠിപ്പിച്ച് ബാക്കി എല്ലാറ്റിനെയും തള്ളാനും നിഷേധിക്കാനും പഠിപ്പിക്കുന്നത്.


ഇന്ന്അനുഭവിക്കുന്ന, കണ്ടെത്തിയ എല്ലാ സൗകര്യങ്ങളും, വിമാനവും ഇലക്ട്രിസിറ്റിയും സാറ്റലൈറ്റ് സൗകര്യങ്ങളും റോഡും ബസ്സും കാറും ആശുപത്രിയും മരുന്നും സാങ്കേതിക വിദ്യയും വിദ്യാഭ്യാസം കൊണ്ട്ഉണ്ടായത്, ഉണ്ടാവുന്നത്. ജീവിത സൗകര്യങ്ങളും അവ ഉണ്ടാവാനും നിലനിര്ത്താനും അതിനു വേണ്ടി വിവരം തലമുറകളിലൂടെ കൈമാ റാനും വിദ്യാഭ്യാസം.)

No comments: