'ഞാന്‍' ഇല്ല, 'ഞാന്‍' സ്ഥിരമല്ല
എന്നറിയുന്ന ഞാന്‍,
'ഞാന'ല്ലാത്ത മുഴുവനെയും നീയെന്ന് വിളിച്ചു.
ആ നീ ദൈവവമെന്നും ദൈവമല്ലെന്നുമായി.
********
വയനാട്: രാഹുലിനെ തോല്പിക്കാന്‍ ബിജെപി
LDFന് വോട്ട് ചെയ്യുമോ?
വയനാട്ടില്‍ UDFന്റെ വോട്ട് 42%.
LDF + ബിജെപി = 46% (38% + 8%)
*********
സാധാരണയായി ആര്‍ക്കാണു
കാവല്‍കാരന്‍ ഉണ്ടാവുക? സമ്പന്നന്.
എങ്കിൽ കാവല്‍കാരന്‍ ആരെ സംരക്ഷിക്കും?
സമ്പന്നനെ.
*********
ചെഗുവേരയുടെ പേര് പറഞ്ഞ്
ചെഗുവേരയെ കൊല്ലുന്നവർ.
ആശയ ദാരിദ്ര്യത്തിനും അപചയത്തിനും നോബല്‍ പ്രൈസ് കിട്ടേണ്ടവർ.
ഇന്ത്യൻ കമ്യൂണിസം.
**********
കോൺഗ്രസ്സ് നേരിടുന്ന അതേ ആശയ-നേതൃത്വ ദാരിദ്ര്യം
കമ്യൂണിസ്റ്റ്പാര്‍ട്ടിയും നേരിടുന്നു.
BJPയെ നേരിടാന്‍ രണ്ട്കൂട്ടര്‍ക്കും ആയുധമില്ല.
(കോൺഗ്രസ്സ് അണികളെ കോൺഗ്രസ്സ് എന്തെന്നു പഠിപ്പിച്ചില്ല. അങ്ങനെ പഠിപ്പിക്കാന്‍ ഉള്ള ആശയ ബലം കണ്ടെത്തിയില്ല. ഗാന്ധിജിയില്‍ പോലും. ഇന്ധനം ഇല്ലാത്ത വണ്ടി ആവുന്നത് ആണ് പ്രശ്നം. ഇന്ധനം ഉണ്ടെങ്കിൽ, ലക്ഷ്യ ബോധം ഉണ്ടെങ്കില്‍, (അധികാരം അല്ലാത്തത്) കോൺഗ്രസ്സ് തന്നെ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായത്. അതിനെക്കാള്‍ നല്ലത് ഉണ്ടാവുകയും ഇല്ല. ആശയം തന്നെയാണ് ഏതൊരു പാര്‍ട്ടിയുടെയും ആയുധം ആവേണ്ടത്. ആശയം ഉള്‍കൊണ്ട നേതൃത്വമാണ് ഏതൊരു പാര്‍ട്ടിയുടെയും തേരാളി. ആ ആശയം എന്ന ആയുധം വെച്ച് വേണം തേരാളി നയിക്കാനും യോദ്ധാക്കള്‍ ആക്രമിക്കാനും കടന്നാക്രമണം നടത്താനും. ദേശീയതയും മതേതരത്വവും പോലും നേതൃത്വത്തെയും അണികളെയും വേണ്ടത്ര പഠിപ്പിച്ചില്ല എന്നിടത്താണ് അതേ സംഗതികളെ മറ്റുള്ളവര്‍ തെറ്റായി ഉപയോഗിക്കുന്നത് കോൺഗ്രസ്സ്ന് ഒന്നും ചെയ്യാൻ ആവാതെ നോക്കി നില്‍ക്കേണ്ടി വരുന്നത്. അത്രയേ ഉദ്ദേശിച്ചുള്ളു.)
No comments:
Post a Comment