Thursday, July 4, 2019

ഞാന്‍ നിന്റെ അതിഥി എന്ന് വന്നാല്‍, ഞാന്‍ നീ തന്നെ അല്ലെന്നും വരും.

"ഗുരോ, എനിക്ക് അങ്ങ് എന്റെ അതിഥി. അങ്ങയെ ഞാന്‍ എങ്ങിനെ ഊട്ടി ആതിഥ്യം അരുളണം?"

"കുഞ്ഞേ, ഒരായിരം ദിവസം മുഴുക്കെ നിന്റെ കൂടെ തന്നെ അവിടെയും ഇവിടേയുമായ് സ്ഥാനത്തും അസ്ഥാനത്തും ഉണ്ടായിരുന്നാല്‍, അപ്പോഴെല്ലാം നീ എന്നെ എങ്ങിനെ, എന്ത് തന്ന്‌  ഊട്ടുമോ, അങ്ങിനെ, അത്തന്ന്തന്നെ ഊട്ടണം, ആതിഥ്യം അരുളണം. എപ്പോഴും തരാവുന്നത് മാത്രം തന്ന്ഊട്ടണം, ആതിഥ്യം അരുളണം.

"ഞാന്‍ നിന്റെ അതിഥി എന്ന് വന്നാല്‍, അകലെ എന്നും വരും. ഞാന്‍ നീ തന്നെ അല്ലെന്നും വരും."


"ഉപചാരം വെറും വസ്ത്രം, പഴത്തിന്റെ തൊലി. അനുഭവത്തിലും അടുപ്പത്തിലും എടുത്ത് മാറ്റുന്നത്, കളയുന്നത്. വെറും ശാരീരികം. ഉള്ളും അര്‍ഥവും ഇല്ലാത്തത്. അതിനാല്‍ തന്നെ ഭാരമുള്ളതും ജീര്‍ണ്ണിക്കുന്നതും.”

No comments: