Monday, July 1, 2019

ഗുരോ, എന്ത് ചെയ്യുന്നു? ജീവിക്കുന്നു ഗുരോ, പിന്നെ?

നന്മ തിന്മ ദൈവത്തിനില്ല
നിനക്കുണ്ട്, നിന്റെ മാനത്തിലും ലോകത്തുമുണ്ട്
പ്രാർത്ഥന നിന്റെ ആവശ്യം, അധൈര്യം, ബലഹീനത
ദൈവത്തിന്റെതല്ല.

******

കാവല്‍കാരാ എന്തുണ്ട്
"എന്തുണ്ടാവാന്‍
രാത്രിയാവുന്നു രാവിലെയാവുന്നു
പിന്നെയും രാത്രിയാവുന്നു
ജീവിതമങ്ങിനെ ഉന്തിത്തള്ളി പോകുന്നു.

*******

സത്യം
മുഹമ്മദിനും ബുദ്ധനും യേശുവിനും 
അന്ന് തോന്നിയത് 
നിനക്കിന്ന്തോന്നാം
നിനക്കിന്ന് തോന്നുന്നത് 
അവര്‍ക്കന്ന് തോന്നിയിരിക്കാം.

********

കാണാത്തതും അറിയാത്തതും ഇല്ലാത്തതല്ല
മാനങ്ങളുടെ നിശ്ചയങ്ങളില്‍ ഇല്ലെന്ന് മാത്രം
മാനങ്ങള്‍ മാറുമ്പോള്‍ ചിലതുണ്ടാവും, ഇല്ലാതാവും

********

യാത്രചെയ്യുന്നവർ ഗുരുശിഷ്യന്‍മാര്‍
ഒന്നുതന്നെപ്പോഴും പറയുകയവര്‍ക്ക് ബാധ്യതയല്ല
പ്രതിബിംബം മാറും കണ്ണാടിയില്‍
ബുദ്ധിയിലും.

******

മാനം മാറുമ്പോള്‍
മാനത്തിനുള്ളിലെ മാനദണ്ഡങ്ങൾക്കും senseകള്‍ക്കും
ഉള്ളത് ഇല്ലാത്തതാവും
ഇല്ലാത്തത് ഉള്ളതുമാവും.

********

On change of dimension, 
For  scales and senses within, 
Thing can or may become not a thing 
And nothing may or can become a thing.

********

ഗുരോ, എന്ത് ചെയ്യുന്നു? ജീവിക്കുന്നു
ഗുരോ, പിന്നെ? പിന്നെന്ത്?
ഗുരോ, സമയം കളയുന്നത്?

അത്രയ്ക്ക് വേണ്ടാത്തതല്ല സമയം, ജീവിതം

No comments: