കുറ്റവാളികളായ സ്വന്തം മക്കളെ
സംരക്ഷിക്കേണ്ടി വരുന്ന മാതാപിതാക്കള്‍
കുറ്റംചെയ്യാത്ത പലരേയും കുറ്റപ്പെടുത്തും.
കാടടച്ചു വെടിവെക്കും.
*******
'ഗുരോ, ജീവിതം എന്തെന്നറിയാൻ?'
'ഒരു നിമിഷം, ഒരൊറ്റ ശ്വാസം മതി.
ആണും പെണ്ണും മനുഷ്യനും ഒക്കെയായുള്ള
ജീവിതത്തിന്റെ ആകത്തുകയറിയാൻ.’
********
ചൂണ്ടലിട്ട് കാത്തുനില്‍ക്കുന്ന മീന്‍കാരന്‍ ദൈവം.
നീ പുഴയിലെ മത്സ്യം.
പിടിച്ചുകൊണ്ടുപോയി തീയിലിടും, പൊരിക്കും.
എങ്ങനെയുണ്ട് മതപാഠം?
No comments:
Post a Comment