ജാതിയത നിർബന്ധമായും പിന്തുടരണമെന്ന് ഇക്കാലത്ത്, ഈ ലോകത്ത് ഏതെങ്കിലും പാർട്ടി സാമാന്യയുക്തി വെച്ച് ആവശ്യപ്പെടുമോ?
ജനങ്ങൾ കൊണ്ടുനടക്കുന്നതിനെ ആരും വേണ്ടവണ്ണം തിരുത്തുന്നില്ല, തടയുന്നില്ല എന്നത് വാസ്തവം?
ജനങ്ങൾക്കിടയിലുള്ളത് എല്ലാ പാർട്ടികളിലുമുണ്ട്, എല്ലാ പാർട്ടികളും കൊണ്ടുനടക്കുന്നുണ്ട്.
എങ്കിൽ ഏതെങ്കിലുമൊരു പാർട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ എന്തർത്ഥം?
******
ജാതീയത ഇങ്ങനെയായി ഭവിച്ചതാണ്.
ഒരുകാലത്ത് തൊട്ടുകൂടായ്മയായി വരെ.
എന്തുകൊണ്ടൊക്കെയോ?
അതാത് കാലഘട്ടത്തിൻ്റെയും സാഹചര്യത്തിൻ്റെയും സമൂഹത്തിൻ്റെയും പ്രത്യേകത പോലെ.
ഒരുകാലത്ത്, ഈയടുത്ത കാലം വരെ, അടിമത്തം പോലും നിലനിന്നത് പോലെ.
എല്ലാം എന്ന പോലെ ജാതീയതയും തിരുത്തപ്പെടണം, തിരുത്തപ്പെടും.
No comments:
Post a Comment