ഉപയോഗശൂന്യത സ്വാതന്ത്ര്യമാണ്.
നീ ഉപയോഗപ്പെടുക എന്നത് തടവറയിലാവലാണ്.
നിര്‍വചനത്തിന്റെയും മറ്റാരോ നിൻ്റെ മേൽ ഉടമപ്പെടുന്നതിന്റെയും അടിമയാവല്‍.
****
ദൈവത്തെ വിശ്വസിക്കുന്നതും ആരാധിക്കുന്നതും പ്രകീർത്തിക്കുന്നതും കൂലിക്ക് വേണ്ടി.
ദാനധർമ്മങ്ങൾ നടത്തുന്നത് കൂലിക്ക് വേണ്ടി.
ജീവിക്കുന്നതും ജീവിതത്തെ മുഴുവൻ ജോലിക്കാക്കി മാറ്റുന്നതും കൂലിക്ക് വേണ്ടി.
അങ്ങനെയുള്ളവർക്ക് ഈയുള്ളവൻ എന്തെഴുതുന്നതും പറയുന്നതും കൂലിക്ക് വേണ്ടി, ദിവസക്കൂലിക്ക് വേണ്ടി എന്ന് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.
വളരെ സാധാരണം.
******
കവിതയിൽ പറഞ്ഞത്ര സൗന്ദര്യം ഒരു ജീവിതത്തിനും ഒരു സ്ത്രീക്കും ഒരു പുരുഷനും ഇല്ല.
എന്നാലോ?
ഒരു കവിതക്കും യഥാർത്ഥ ജീവിതത്തെയോ സ്ത്രീയെയോ പുരുഷനെയോ അനാവരണം ചെയ്തവതരിപ്പിക്കാൻ സാധിച്ചിട്ടുമില്ല.
No comments:
Post a Comment