Sunday, September 11, 2022

ഒന്നുകില്‍ ഈ 'ഞാൻ' ഇല്ല, ഈ 'ഞാന്‍' ഇല്ലാത്തത്; അല്ലെങ്കില്‍...

അവനവനെ ഉണ്ടെന്ന് വരുത്താനും, കത്തിച്ചു ചിലവഴിച്ചു തീർക്കാനും എന്തൊരു പാട്? 

കുഴിമാടത്തിലും ചിതയിലും കളയപ്പെടുന്നത് വരെ ജീവിതം എന്തോ എന്ന് ധരിച്ചുവശാവുന്നത് മാത്രം മിച്ചം.

*****

ഒന്നുകില്‍ ഈ 'ഞാൻ' ഇല്ല, ഈ 'ഞാന്‍' ഇല്ലാത്തത്.

പിന്നെയോ? 

ഉള്ളത് സര്‍വ്വവും തന്നെയായ ഒരേയൊരു 'ഞാന്‍' മാത്രം.

പ്രകൃതി എന്നോ ഈശ്വരന്‍ എന്നോ നിങ്ങൾ അതിനെ വിളിച്ചുകൊള്ളുക.

******

അല്ലെങ്കില്‍ ഈ 'ഞാന്‍' ഉണ്ട്, ഈ 'ഞാന്‍' ഉള്ളത്.

എങ്കിലോ? 

ഈ 'ഞാന്‍' ആകയാലുള്ള ഒരേയൊരു 'ഞാന്‍', ആകയാലുള്ള ഒരേയൊരു 'ഞാനി'ന്റെ ഭാഗം.

അങ്ങനെ വന്നാല്‍....?

എല്ലാ 'ഞാനുകളും' ഫലത്തില്‍ ഒന്നേ ഒന്ന്..

No comments: