ആകയാൽ ചെറിയൊരു ജീവിതം.
അത് ആവുംവിധം ആഘോഷിക്കരുതെന്ന് പറയുന്ന ദൈവമോ?
ദൈവം സർവ്വജ്ഞനല്ലയോ?
പിന്നെന്തിന് കഷ്ടപ്പെടുത്തിയും പരീക്ഷിച്ചും തന്നെ ദൈവത്തിന് നിങ്ങളെ മനസിലാക്കേണ്ടി വരുന്നു ആ ദൈവത്തിന്?
അല്ലാതെ ദൈവത്തിന് നിങ്ങളെ അറിയില്ലന്നോ , അറിയാനാവില്ലെന്നോ?
വലിയ ആരോപണം അപരാധവും നിങൾ ദൈവത്തിൻ്റെ മേൽ ഉണ്ടാക്കുന്നു?
*****
ഇരുട്ടും വെളിച്ചവും, കരയും കടലും, ആകാശവും ഭൂമിയും ഒരുമിക്കുന്നിടത്ത് ഈ ഞാനും.....
തലമുറകളെയേറെ തലോടിയ ഒരായിരം തിരമാലകളുടെ ലാളനമേറ്റ് ....
****
അതാതിടത്തെയും
അതാത് കാലത്തെയും
പ്രാദേശികവും സാമൂഹികവും സാംസ്കാരികവുമായ
എല്ലാ ആഘോഷങ്ങളും ആചാരങ്ങളും
വേണ്ടെന്നും അരുതെന്നും
നരകത്തിലേക്ക് നയിക്കുമെന്നും
പറയുന്ന വിശ്വാസത്തെയല്ലേ
ശരിക്കും പേടിക്കേണ്ടത്?
ആ വിശ്വാസം അനുവദിക്കുന്ന
ഒന്നോ രണ്ടോ ആഘോഷങ്ങളല്ലാത്ത
ഒന്നും പാടില്ലെന്ന് പറയുന്ന
വിശ്വാസമല്ലേ ശരിക്കും
വിഭജനമുണ്ടാക്കുന്നത്,
ജീവിതം നാരകതുല്യമാക്കുന്നത്?
*****
എല്ലാവർക്കും ഒരു നല്ല, സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിർവൃതിയുടെയും ഐശ്വര്യത്തിൻ്റെയും നിറവും തിളക്കവും തിളക്കവും ഉള്ള ഓണം ആശംസിക്കുന്നു.
No comments:
Post a Comment