ഉള്ളതെന്തോ, അത് തന്നെ ഉള്ളിലും പുറത്തും.
ഇല്ലാത്തതെന്തോ അത് ഉള്ളിലും പുറത്തുമില്ല.
പിശാചും ദൈവവും രണ്ടും ഒന്നാണ്.
സമയത്തും സ്ഥാനത്തും എന്ത് വന്നാലും ദൈവം.
അസ്ഥാനത്തും അസമയത്തും എന്ത് വന്നാലും പിശാച്.
ആവശ്യം ദൈവം.
അനാവശ്യം പിശാച്.
നന്മയും തിന്മയും പാപവും പുണ്യവും ഇല്ല. ഉണ്ടെങ്കിൽ എല്ലാം ദൈവികമായത്, ദൈവം ചെയ്യുന്നത്.
നന്മയും തിന്മയും പാപവും പുണ്യവുമായി നമുക്ക് തോന്നുന്നത് നമ്മുടെ ആപേക്ഷികമാനം കാരണം. നമ്മുടെ വ്യവസ്ഥിതിക്കുള്ളില്‍ മാത്രം.
No comments:
Post a Comment