സ്വതന്ത്രചിന്തയും ആത്മീയതയും ഒന്ന്, ഒരുപോലെ.
സ്വയം കെട്ടഴിക്കൽ.
ഒപ്പം എല്ലാം കത്തിച്ചുകളയൽ.
സ്വതന്ത്രചിന്തയും ആത്മീയതയും അഗ്നിഗോളം പോലെ.
ദൂരെനിന്ന് അതീവസുന്ദരം.
അടുത്തുചെന്നാൽ ചുട്ടുപൊള്ളുന്നത്.
സ്വതന്ത്രചിന്തയിലേക്കും ആത്മീയതയിലേക്കും നടന്നടുക്കുന്നത് മഴപ്പാറ്റകൾ അഗ്നിഗോളത്തിലേക്ക് നടന്നടുക്കുന്നത് പോലെ.
ആത്മനാശത്തിന്.
*****
ബോധോദയവും യോഗയും സന്യാസവും ഒക്കെ ഉയർച്ചയുടെയും പ്രശസ്തിയുടെയും അംഗീകാരത്തിൻ്റെയും വഴിയാണെന്ന് തെറ്റിദ്ധരിച്ച് അവ കൊതിക്കുന്നവരുണ്ട്.
എല്ലാം നഷ്ടപ്പെടുന്ന, ഉയരാനും നേടാനും ഒന്നുമില്ലാത്ത, ഏവരാലും തിസകരിക്കപ്പെടുന്ന, കൊഴിഞ്ഞ് ഒറ്റയായി വിസ്മൃതിയിലേക്ക് തള്ളപ്പെടുന്ന അവസ്ഥയാണ് ബോധോദയവും യോഗയും സന്യാസവും ഒക്കെ.
*****
സ്വര്‍ണ്ണം ആഭരണമാകുന്ന വഴി തീയിലൂടെ പോകുന്ന വഴി കൂടിയാണ്.
നിരാശപ്പെടേണ്ട. കാണാതിരിക്കുന്നത്രയും തെളിച്ചവും കൂടും.
രത്നം രത്നമാകുന്നത് അങ്ങനെയാണ്.
*****
എന്നെ ഞാനാക്കാൻ നൂറായിരം കോടി കാര്യങ്ങൾ ഒരുമിക്കുന്നു, പ്രവർത്തിക്കുന്നു. സ്തൂലമായും സൂക്ഷ്മമായും.
പക്ഷെ, അതിലൊന്നും ഒരറിവും പങ്കും നിയന്ത്രണവും അധികാരവും എനിക്കില്ല.
എന്നിട്ടും ഞാൻ ഞാനെന്നും എൻ്റെതെന്നും വീമ്പ് പറയുന്നു.
*****
അടുപ്പം ചെറുതിനെ വലുതാക്കുന്നു, മടുപ്പുള്ളതുമാക്കുന്നു.
അകലം വലുതിനെ ചെറുതാക്കുന്നു. താൽപര്യമുള്ളതും വേണമെന്നുള്ളതുമാക്കുന്നു.
No comments:
Post a Comment