Thursday, September 15, 2022

മറ്റാരോ, മറ്റെന്തോ ഉരുവിട്ട വാക്കുകൾ നാമോരോരുത്തരും.

ചിത്രങ്ങൾക്ക് മനസില്ല, ജീവനില്ല എന്നാര് പറഞ്ഞു? 

നമ്മുടെ ജീവിതമെന്താണ്?   

പ്രണയവും കാമവും ഇഷ്ടവും അനിഷ്ടവും എന്താണ്? 

ആരോ, എന്തോ, എങ്ങിനെയൊക്കെയോ വരച്ച ചിത്രങ്ങൾ നാം? 

നാം വരക്കുന്ന ചിത്രങ്ങൾ പോലൊരു ചിത്രം നമ്മളും. 

നാം ഉരുവിടുന്ന വാക്കുകൾ പോലൊരു വാക്ക് നമ്മളും. 

മറ്റാരോ, മറ്റെന്തോ ഉരുവിട്ട വാക്കുകൾ നാമോരോരുത്തരും.

*****

ഒരുഭാഗത്ത് മരിക്കാതിരിക്കാനും ദീര്‍ഘായുസ്സിനും പ്രാര്‍ത്ഥിക്കും. 

മറുഭാഗത്ത് മരിച്ചാല്‍ ദൈവത്തിലേക്ക് പോയെന്നും പറയും. 

മരിച്ചാല്‍ ദൈവത്തിലേക്ക് പോകുന്നതാണെങ്കിൽ മരിക്കാതിരിക്കാനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്തിന്‌?

No comments: