Monday, September 12, 2022

വിശ്വാസിയല്ല പ്രശ്നം. വിശ്വാസങ്ങൾക്ക് ആധാരമായ ഗ്രന്ഥങ്ങളും കല്പനകളും ആണ് പ്രശ്നം.

വർഗീയവാദി വേറെ തീവ്രവാദി വേറെ. 

തീവ്രവാദിയാണ് കൂടുതൽ അപകടം.

******

വിശ്വാസിയല്ല പ്രശ്നം. 

അവൻ അറിയാതെ ജന്മം കൊണ്ട് മാത്രം വിശ്വാസി ആയതാണ്. ഒട്ടും തെരഞ്ഞെടുക്കാതെ. വീണുകിട്ടിയതിനെ വിദ്യയാക്കിക്കൊണ്ട്. 

അവൻ യഥാർഥത്തിൽ വിശ്വാസി പോലുമല്ല. വിശ്വസിക്കുന്നത് എന്തെന്ന് വകത്തിരിച്ച് വിവരിച്ചറിഞ്ഞ ആളല്ല.

അവൻ വെറും സാമുദായികമായി പേര് വന്ന വിശ്വാസി മാത്രം. 

ചില വിശ്വാസങ്ങൾക്ക് ആധാരമായ ചില ഗ്രന്ഥങ്ങളും അതിലെ കല്പനകളും ആണ് യഥാർഥത്തിൽ പ്രശ്നം. 

വിശ്വാസി വെറും കാലിക്കുപ്പി. 

അതിൽ ഏത് തരം സാധനം കയറ്റുന്നുവോ ആ കുപ്പി ആ പേരിൽ അറിയപ്പെടുന്നു. 

വിഷമാണെങ്കിൽ വിശക്കുപ്പി. 

തേൻ ആണെങ്കിൽ തേൻകുപ്പി. 

കള്ളാണെങ്കിൽ കള്ള്കുപ്പി.

*****

സെമിറ്റിക് മതങ്ങളുടെ, പ്രത്യേകിച്ചും ഇസ്ലാമിൻ്റെ പ്രശ്നം, ആ മതത്തിൻ്റെ വേദഗ്രന്ഥം കാരണം തന്നെയാണ് വിശ്വാസികൾ തീവ്രവാദി ആവുന്നത് എന്നതാണ്. 

ഒരുപക്ഷേ താങ്കൾ മനസ്സിലാക്കാതെ പോയ യഥാർത്ഥ വസ്തുതയാണിത്. 

വർഗീയവാദി ആവുന്ന പ്രശ്നമല്ല. തീവ്ര വാദി ആവുന്ന പ്രശ്നമാണ് പറയുന്നത്.

വർഗീയവാദി ഒരു വർഗ്ഗത്തിൽ ജനിക്കുന്നത് കൊണ്ട് അവനറിയാതെയും ആയി ഭവിക്കാം

ഒരു മുസ്ലിമിന് പൂർണമായും ഇസ്ലാമിൽ ആവലും, ഖുർആൻ അനുസരിച്ച് മാത്രം ജീവിക്കലും, മുഹമ്മദിനെ മാത്രം മാതൃകയാക്കി അനുസരിച്ച് ജീവിക്കലും നിർബന്ധമാണ്. 

ഇസ്ലാം അല്ലാതത്തെല്ലാം തെറ്റും നിർബന്ധമായും നരകത്തിലേക്കും ആണ് 

അങ്ങനെയല്ലാത്ത മുസ്ലിംകൾ മുഴുവൻ വെറും സാമുദായിക കാനേഷുമാരി മുസ്‌ലിംകൾ മാത്രമാണ്. 

ജന്മം കൊണ്ട് മാത്രം മുസ്ലീമായി, വഴിയിൽ വെച്ച് കിട്ടുന്ന കുറ്റബോധവും പേടിയും സംഘർഷവും കൊണ്ട് മാത്രം ജീവിക്കുന്നവർ.

No comments: