ദൈവത്തെ വ്യക്തിവൽക്കരിച്ചും ബിംബവൽക്കരിച്ചും കാണുന്നവർക്കാണ് ദൈവം പ്രവാചകനെ അയച്ചു, അവസാന പ്രവാചകനെ അയച്ചു, ഏതോ ഒരാളെ മാത്രം തെരഞ്ഞെടുത്തു, അയാൾക്ക് മാത്രം സന്ദേശമയച്ചു, മനുഷ്യനെ മാത്രം പരീക്ഷിക്കുന്നു, മനുഷ്യനെ മാത്രം പരീക്ഷിക്കുന്നു, രക്ഷിക്കുന്നു എന്നൊക്കെ പറയാൻ തോന്നുന്നത്.
*****
മനുഷ്യൻ്റെ തലച്ചോറും മാനവും വികാരവിചാരങ്ങളും തന്നെ അവർ കാണിച്ചുതരുന്ന ദൈവത്തിന്.
അതിനാൽ ആ ദൈവം നോക്കുന്നു, കാണുന്നു, പ്രതീക്ഷിക്കുന്നു, പരീക്ഷിക്കുന്നു, ഇഷ്ടപ്പെടുന്നു, ആവശ്യപ്പെടുന്നു, കല്പിക്കുന്നു, കോപിക്കുന്നു, സന്തോഷിക്കുന്നു, തൃപ്തിപ്പെടുന്നു, ശിക്ഷിക്കുന്നു, രക്ഷിക്കുന്നു. എന്നൊക്കെ അവർ ആരോപിച്ച് പറയുന്നു, പ്രചരിപ്പിക്കുന്നു.
*****
ഇസ്‌ലാം വിശ്വാസവും ചരിത്രവും അത് നൽകുന്ന സ്വീകാര്യതയും ഒക്കെ ജൂതന്മാരിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും അവരുടെ ഗ്രന്ഥങ്ങളിൽ നിന്നും നേരിട്ടെടുത്തതാണ്.
അതുകൊണ്ടാണ്, അതിന് വേണ്ടിയാണ് അബ്രഹാം പരമ്പരയാണെന്ന വാദവും, അബ്രഹാമിൻ്റെ വഴി (മില്ലത്ത്) ആണെന്ന അവകാശവാദവും ഇസ്‌ലാമിൽ കൃത്യമായും വന്നത്.
No comments:
Post a Comment