സന്ദർഭങ്ങളോടും പ്രശ്‌നങ്ങളോടും പ്രതികരിച്ച്, പ്രതിബിംബിച്ച് തന്നെയാണ് കാര്യങ്ങൾ പറയേണ്ടത്.
അപ്പോഴേ ശരിക്കും ശരിയാവൂ.
അപ്പോഴേ പ്രസക്തമെന്ന് വരൂ.
അപ്പോഴേ പർവ്വതമുകളിലുള്ള സങ്കല്പങ്ങൾ താഴ്വാരത്തെ യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകൂ.
അപ്പോഴേ എല്ലാവർക്കും ബാധകമായതാവൂ.
*****
ചെറുതാണോ വലുതാണോ എന്നത് അതാത് സമയവും സാഹച്യവും മാത്രം നിശ്ചയിക്കും.
സൂചി വേണ്ടിടത്ത് സ്വർണത്തിൻ്റെ ഉലക്ക ഉണ്ടായിട്ട് കാര്യമില്ല.
*****
തീർത്തും ആപേക്ഷികമായ കാര്യം എന്നോർക്കാതെ നാം ഏകപക്ഷീയമായി തീരുമാനിക്കും നമ്മൾ മനുഷ്യർ തന്നെ കേമന്മാർ, പ്രാപഞ്ചികത മുഴുവൻ നാം മനുഷ്യർക്ക് വേണ്ടി മാത്രം, പ്രാപഞ്ചികതയുടെ കേന്ദ്രബിന്ദു നമ്മൾ മനുഷ്യർ മാത്രമെന്ന്.
*****
No comments:
Post a Comment