Saturday, September 10, 2022

ഭാഗം രണ്ട്: ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാൽ എന്ത് സംഭവിക്കും?

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാൽ എന്ത് സംഭവിക്കും? ഭാഗം രണ്ട്.

തീർത്തും നിഷ്കളങ്കമായെന്നും കാല്പനികമെന്നും തോന്നിപ്പോകാവുന്ന വിധം വീണ്ടും എഴുതിപ്പോകുന്ന ഭാഗം രണ്ട്.

രണ്ടാം ഭാഗം യഥാർഥത്തിൽ ഉദ്ദേശിച്ചതല്ല. എന്നാൽ സന്ദർഭം അതാവശ്യപ്പെടുന്നു. 

ഇന്നലെ എഴുതിയ (ഒന്നാംഭാഗ) പോസ്റ്റിൽ രണ്ട് നല്ല സുഹൃത്തുക്കൾക്കടയിൽ നടന്ന ചില അഭിപ്രായ വ്യത്യാസങ്ങൾ ഇന്നത്തെ ഈ കുറിപ്പിനാധാരം. 

അവർക്കിടയിൽ ചില ന്യായമായ ആരോപണ പ്രത്യാരോപണങ്ങൾ (വാക്തർക്കം) ഉണ്ടായി. പലതും വെറും പുറംതോട് രാഷ്ട്രീയം കേന്ദ്രീകരിച്ച് മാത്രം.

ആരോപണ പ്രത്യാരോപണങ്ങളിലെ ശരിയും തെറ്റും പറയുകയും പക്ഷംപിടിക്കുകയും ലക്ഷ്യമല്ല. എന്നാലും ചിലത്:

Shivoham shivoham വും Madana Mohanan ഉം തമ്മിൽ ചിലത് പരസ്പരം പറഞ്ഞു. 

അവർക്കിടയിലെ ആ  പറച്ചിലുകൾക്കൊടുവിൽ മദന മോഹൻ ഇങ്ങനെ (താഴെ കൊടുത്തത് പോലെ) എഴുതി:

"Abdul Raheem Puthiya Purayil 

ശിവോഹ മിത്രത്തിന്റെ കമന്റ് താങ്കൾ ലൈക്ക് ചെയ്തു കാണുന്നുണ്ട്. 

"സൈദ്ധാന്തിക പ്രായോഗിക സംഘപരിവാർ രാഷ്ട്രീയം ഞാൻ ഉദാഹരണങ്ങൾ സഹിതം നൽകിയ മറുപടിയിലൂടെ എന്റെ രാഷ്ട്രീയം മനസ്സിലാക്കി അദ്ദേഹം പിന്മാറുകയും ചെയ്തു. 

"അദ്ദേഹത്തിന്റെ നിലപാട് തന്നെയാണോ താങ്കളുടേതും എന്ന് അറിയാൻ താത്പര്യമുണ്ട്. 

"കൃത്യമായി പറഞ്ഞാൽ താങ്കൾ പറയുന്ന 'യഥാർത്ഥ' ഹിന്ദു രാഷ്ട്രീയ സ്വയംസേവക സംഘം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുവാണോ ? 

"അറിയാൻ താത്പര്യമുണ്ട്. 

വെറുതെ സമയം കളയേണ്ട കാര്യമില്ലല്ലോ ?"

(അവയ്ക്കുള്ള മറുപടി കമെൻ്റ് കോളത്തിൽ ഉൽകൊള്ളിക്കാൻ പറ്റില്ല എന്നതിനാൽ ഈ രണ്ടാം ഭാഗം.)


മറുപടി:

ഏറെയും ആരോപണ പ്രത്യാരോപണങ്ങൾ. 

അതിനായി നാമെടുക്കുന്ന ഉദാഹരണങ്ങൾ ഒറ്റതിരിഞ്ഞത്. എവിടെയും ഏത് ഉത്തമസമൂഹത്തിലും അത്തരം ഉദാഹരണങ്ങൾ ഏറെ കിട്ടും. 

നാം അന്വേഷിക്കുന്നത് നമുക്ക് കിട്ടും. നാം എങ്ങിനെ എടുക്കുന്നുവോ അങ്ങനെയാണ് നമുക്ക് കര്യങ്ങൾ.

അതാതിടത്ത് അപ്പപ്പോഴുള്ള, ദൂരേനിന്നും നമുക്ക് അപഗ്രഥിക്കാൻ സാധിക്കാത്ത, പല രാഷ്ട്രീയവും സാമൂഹ്യവും സാഹചര്യപരവുമായ കാരണങ്ങളാൽ ഉണ്ടാവുന്ന, സംരക്ഷിക്കപ്പെടുന്ന ഉദാഹരണങ്ങൾ ഏറെയുണ്ട്.

കാശിയിലും വത്തിക്കാനിലും മക്കയിലും വരെ കള്ളന്മാരുണ്ട്. തെമ്മാടികൾ ഉണ്ട്. തെമ്മാടിത്തരവും കളവും തൊഴിലാക്കുന്നവരുണ്ട്. 

എന്നത് കൊണ്ട് സാമാന്യവൽക്കരണം നടത്തുന്നത് ശരിയല്ല. 

ഏതെങ്കിലും വേദവും ഗ്രന്ഥവും എന്ത് നിർബന്ധമായും പിന്തുടരണം എന്ന് പറയുന്നു, പഠിപ്പിക്കുന്നു എന്നത് വെച്ച് മാത്രമല്ലാതെ സാമാന്യവൽക്കരണം സാധ്യമല്ല. 

അങ്ങനെയൊന്ന് ഹിന്ദുവിനില്ല, ആർഎസ്എസിനും ബിജെപിക്കും ഇല്ല;  സെമിറ്റിക് വിശ്വാസികൾക്കുണ്ട്. സെമിറ്റിക് മതങ്ങൾക്കും പാർട്ടികൾക്കുമുണ്ട്. നിർബന്ധമായുമുണ്ട്. എന്നത് ഈയുള്ളവൻ്റെ ഒരു നിരീക്ഷണം.

യഥാർത്ഥ ഹിന്ദു എന്തെന്ന് ആരും എവിടെയും നിർവ്വചിക്കുന്നില്ല. ഹിന്ദുവിനെ ഹിന്ദു ആക്കി മാറ്റുന്ന നിർബന്ധ കര്യങ്ങൾ ഇല്ല. അളവുകോലുകൾ ഇല്ല.

ആർഎസ്എസും ബിജെപിയും യഥാർത്ഥ ഹിന്ദുവിനെ ആ നിലക്ക് വളച്ചുകെട്ടി നിർവചിക്കുന്നില്ല, നിർവചിക്കില്ല. ഏറിയാൽ ഇന്ത്യക്കാരൻ എന്ന് മാത്രമല്ലാതെ.

അത്രയ്ക്ക് തുറന്ന, കെട്ടിപ്പൂട്ടിയ നിർവചനങ്ങൾ സാധ്യമല്ലാത്ത, ഒരിടവും തുറവിയും ആണ് ഹിന്ദു, ഹൈന്ദവം. 

ചുറ്റുപാടും സങ്കുചിതമായ മതസങ്കല്പം ഉളളത് കൊണ്ട് മാത്രം ഒരു മതസങ്കല്പമായി കാണപ്പെട്ടത് ഹിന്ദു, ഹൈന്ദവം. 

അല്ലെങ്കിൽ ഒരുനിലക്കും ഇങ്ങനെ മാത്രം, അങ്ങനെ മാത്രം എന്ന് തീർത്ത് പറയാവുന്ന ഒരു മതവും മതസങ്കല്പവും വംശവും അല്ലാത്തത്.

അതിനാൽ, ഈയുള്ളവന് തോന്നുന്നത് പോലെ ചില കാര്യങ്ങൾ പറയട്ടെ.

കാടടക്കി ആരോപിക്കുന്നത് പോലെ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും മനുസ്മൃതിയും വിചാരധാരയും അപ്പടി തന്നെ നടപ്പാക്കൽ ബിജെപിക്കും ആർഎസ്എസിനും ബാധ്യതയാണോ? 

അല്ലെന്നാണ് ഈയുള്ളവൻ സ്വതന്ത്രനായി നിന്ന് ഉത്തരം പറയുക. അവയിലെയും മറ്റേതിലെയും ഇന്ന് ബാധകമാകുന്ന ശരികൾ ഒഴികെ.

എന്തുകൊണ്ട് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും മനുസ്മൃതിയും വിചാരധാരയും അപ്പടി തന്നെ നടപ്പാക്കൽ ബിജെപിക്കും ആർഎസ്എസിനും (ഒരുപക്ഷേ ഒരു ഹിന്ദുവിനും) ബാധ്യതയല്ലെന്ന് ഈയുള്ളവൻ ഒന്നും അറിയാതെ തന്നെ പറയുന്നു?

കാരണങ്ങൾ ഒരുപടി:

1. ഹിന്ദുവും ഹൈന്ദവതയും ഭാരതീയതയും സെമിറ്റിക് മതങ്ങൾ പോലെയല്ല. അവർ ഒന്നിനെയും കാണുന്നത് സെമിറ്റിക് മതങ്ങൾ കാണുന്നത് പോലെയല്ല. ഹിന്ദുവിന് ഒന്നും അവസാനവാക്കായും, ഏതെങ്കിലും ഒന്ന് മാത്രം നടപ്പാക്കൽ ദൈവം ഏല്പിച്ച ബാധ്യതയായും ഇല്ല.

2. ഹിന്ദുവിനും ഹൈന്ദവതക്കും ഭാരതീയതക്കും മനുസൃതിയും വിചാരധാരയും ഉപനിഷത്തുകളും വേദങ്ങളും പുരാണങ്ങളും ഒരു കുറേ സാധ്യതകൾ മാത്രമാണ്. നിർബന്ധമായും നടപ്പാക്കേണ്ട അവസാനവാക്കുകൾ അല്ല. 

3. ഒരു കാര്യത്തിലും ഹിന്ദുവിനും ആർഎസ്എസിനും ബിജെപിക്കും അവസാനവാദം ഇല്ല. 

4. അവസാനവാദം ഇല്ലാത്ത ഹിന്ദുവിനും ബിജെപിക്കും ആർഎസ്എസിനും ശരി എവിടെ നിന്ന് കിട്ടിയാലും സ്വീകരിക്കുന്ന വിധത്തിൽ ആവും, അങ്ങനെ തുറന്ന് നിൽക്കുന്നവർ മാത്രമാവാനേ അവർക്ക് തരമുള്ളൂ എന്നതല്ലേ അതിനർത്ഥം. അതിൽ ഭാരതീയമായതിന് മുൻഗണന കൊടുക്കും എന്ന് മാത്രം. മറിച്ച്, നാം നമ്മുടെ തന്നെ വെറുപ്പും മുൻധാരണകളും തെറ്റിദ്ധാരണകളും അജണ്ടകളും വെച്ച് എന്താരോപിച്ചാലും, അവർ വേറെന്ത് ചെയ്യാനാണ്?

5. വംശീയ ഉന്മൂലനം അവർ ലക്ഷ്യം വെക്കുന്നു എന്ന് ആരോപിക്കുന്നവർ പോലും അറിയുന്നില്ല. ഏത് വംശം ഏത് വംശത്തെ ഉന്മൂലനം ചെയ്യുമെന്നാണ് അവർ ആരോപിക്കുന്നത്? ഹിന്ദു എന്ന ഒരു പ്രത്യേക വംശം ഇല്ലല്ലോ? അഥവാ ഹിന്ദു എന്ന വംശം ഇന്ത്യക്കാർ എന്ന വംശം മാത്രമല്ലേ? ഇന്ത്യക്കാർ എന്ന വംശം മാത്രമല്ലാതെ വേറെ ഏത് വംശമാണ് ഇവിടെയുള്ളത്? വിശ്വാസവ്യത്യാസം കൊണ്ട് ഉണ്ടാവുന്നതല്ലല്ലോ വംശവ്യത്യാസം? 

6. സെമിറ്റിക് മതവിശ്വാസികളും പാർട്ടികളും അവരുടെ കാര്യത്തിൽ കണക്കാക്കുന്നത് പോലെ ആർഎസ്എസിനും ബിജെപിക്കും വിചാരധാരയും മനുസ്മൃതിയും വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും അപ്പടി നടപ്പാക്കൽ ദൈവികമായ കൽപനയല്ല. അവരെ ഒരു ദൈവവും ഏല്പിച്ച ബാധ്യതയല്ല.

7. ആർഎസ്എസും ബിജെപിയും ഹിന്ദുവും ഹൈന്ദവതയും ഒന്നിനെയും (മനുസ്മൃതിയെയും ഒരു വേദത്തേയും ഉപനിഷത്തിനെയും പുരാണത്തേയും ഒന്നും) സെമിറ്റിക് വിശ്വാസികളെ പോലെ, നിർബന്ധമായും നടപ്പിലാക്കേണ്ട അവസാന ഗ്രന്ഥമായി  മനസ്സിലാക്കുന്നില്ല. 

8. വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും വിചാരധാരയും മനുസൃതിയും നടപ്പാക്കുക എന്ന കാര്യം (മരണാനന്തരം നേടാൻ നിർബന്ധ ന്യായം എന്ന് സെമിറ്റിക് വിശ്വാസികൾ പറയുന്ന) നരക സ്വർഗ്ഗവുമായി ബന്ധപ്പെടുന്ന കാര്യമല്ല ബിജെപിക്കും ആർഎസ്എസിനും ഹിന്ദുവിനും. 

9. വിചാരധാരയും മനുസ്മൃതിയും വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും അതാത് കാലത്തിൻ്റെ തേട്ടം പോലെ ഉണ്ടായ കാര്യങ്ങളാണെന്ന് മാത്രം കൃത്യമായും അവയെ മാനിച്ചുകൊണ്ട് തന്നെ അവർ മനസ്സിലാക്കുന്നു. 

10. മനുസ്മൃതിയും ഉപനിഷത്തുകളും വേദങ്ങളും പുരാണങ്ങളും വിചാരധാരയും കൊണ്ടുദ്ദേശിക്കുന്നത് അതപ്പടി നടപ്പാക്കണം എന്നല്ല. പകരം അവ പലതും സൂചിപ്പിക്കുന്നു എന്നേ അർത്ഥമുള്ളൂ. നിലവിലെ സാഹച്യത്തിൽ കൊള്ളാവുന്നതും തള്ളാവുന്നതുമായ ഒരു കുറേ കര്യങ്ങൾ. എന്നാൽ എല്ലാം വളരെ ഗൗരവമുള്ളതും ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്നതും. 

11. പകരം ഉദ്ദേശിക്കുന്നത് ഇത്രയേ ഉളളൂ. ഇന്ത്യൻ സംസ്കാരത്തിൻ്റെ സമ്പന്നതയും വൈവിധ്യവും വിളിച്ചോതുന്ന കാര്യങ്ങളാണവ, സ്രോതസ്സുകൾ ആണവ എന്നത്.. അവ ഓർക്കപ്പെടണം, സംരക്ഷിക്കപ്പെടണം എന്നത് നിർബന്ധം. 

12. ഒന്ന് മാത്രം ശരി, ബാക്കിയെല്ലാം തെറ്റ്,  ബാക്കിയെല്ലാം നശിപ്പിക്കപ്പെടെണ്ടത്,  ബാക്കിയെല്ലാം നശിപ്പിക്കുക പുണ്യം എന്ന് കരുതുന്ന സെമിറ്റിക് മലവെള്ളപ്പാച്ചിലിൽ അത് കുത്തിയിഴുകി നശിപ്പിക്കപ്പെടരുത്, വിസ്മരിക്കപ്പെടരുത്. അത്രമാത്രം. 

13. കാരണം, അങ്ങനെ പൂർണമായും നശിച്ച ഒട്ടേറെ സംസ്കൃതികളും നാഗരികതകളും ഈ ലോകത്തുണ്ട്. ഈജിപ്തിലും സിറിയയിലും ഇറാനിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൗദിഅറേബ്യയിലും പോയി നോക്കിയാൽ കാണാം. ചരിത്ര പുസ്തകങ്ങളിൽ മാത്രമല്ലാതെ മ്യൂസിയത്തിൽ വെക്കാനുള്ള ഓർമ്മകൾ പോലും ബാക്കിയാക്കാതെ അവ മറഞ്ഞത്. 

14. അതിനപ്പുറം ആർഎസ്എസും ബിജെപിയും അത് നടപ്പാക്കും ഇത് നടപ്പാക്കും എന്ന് നാം പറയുന്നതും പറഞ്ഞ് പേടിപ്പിക്കുന്നതും കാര്യമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ അല്ല. നാം ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്ന പേടിക്ക് വേണ്ട ആരോപണങ്ങളും തെറ്റിദ്ധാരണകളും മാത്രം. അവിടിവടങ്ങളിൽ നിന്ന് സൗകര്യം പോലെ കിട്ടുന്ന ഉദാഹരണസഹിതം.

*****

ഇനി ബാക്കി മറുപടികളിലേക്ക് കൂടി വരാം.

വിധികളും മുൻവിധികളും ഉണ്ടാക്കലും, അത്തരം വിധികളുടെയും മുൻവിധികളുടെയും അടിസ്ഥാനത്തിൽ പടിയടച്ച് പിണ്ഡംവെക്കലും അല്ല ഇവിടെ വിഷയം. അങ്ങനെയല്ലല്ലോ ചർച്ച പോകേണ്ടത്? 

എവിടെ like കൊടുക്കണം എവിടെ കൊടുക്കരുത് എന്ന് ചിന്തിക്കുന്നത്ര ഏത് പുരോഗമനത്തിൻ്റെ പേരിലും നമ്മൾ ചുരുങ്ങിപ്പോകാനും പാടില്ല.

അങ്ങനെയുള്ള വിധികളും മുൻവിധികളും പറയും പോലെ മാത്രം ഏതെങ്കിലും പെട്ടിയിലും കോളത്തിലും തന്നെ ഒരാളും അയാളുടെ നിലപാടും വിശ്വാസവും എപ്പോഴും നിലനിൽക്കണം എന്നുമില്ല.

അങ്ങനെയുള്ള പെട്ടിയിലും കോളത്തിലും തന്നെ കുടുങ്ങിക്കിടക്കുന്ന വിശ്വാസത്തിനും  നിലപാടിനുമല്ലേ യാഥാസ്ഥിതികത എന്ന പേര് പൊതുവേ നാം പറയുക, പറയേണ്ടത്? 

ആ പെട്ടിയുടെ പേര് എതെങ്കിലും കാലത്തിൽ മാത്രം വന്ന ഏതോ ഗ്രന്ഥമോ വ്യക്തിയോ ആയാലും. 

അവനവൻ അവനവൻ്റെ ആശ്വാസത്തിന് വേണ്ടി പുരോഗമനം, സമഗ്രം, അവസാനത്തേത് എന്നൊക്കെ സുന്ദരൻ പേരുകളും വിശേഷണങ്ങളും അവയ്ക്ക് കൊടുത്താലും ഇല്ലെങ്കിലും. 

*****

അറിയണം, ഈയുള്ളവൻ ഹിന്ദു ആരെന്നും എങ്ങനെയെന്നും മുൻ പോസ്റ്റിലും മേൽപറഞ്ഞ കാര്യങ്ങളിലും വ്യക്തമാക്കി. 

ഈയുള്ളവന് സ്വതന്ത്രമായും തോന്നിയത് പോലെ. 

ആ സ്വതന്ത്ര വീക്ഷണത്തെ തലനാരുകീറി നോക്കാതെ, വേദങ്ങളും ഉപനിഷത്തുകളും പറഞ്ഞത് പോലെ തന്നെയാണോ എന്ന് കൃത്യമായും ഉറപ്പിക്കാതെ, ഉൾകൊള്ളാൻ ആർഎസ്എസ്കാരനും ബിജെപിക്കാരനും സാധിക്കുന്നു. 

പക്ഷേ പുരോഗമനർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് സാധിക്കുന്നില്ല.  

അപ്പോൾ യഥാർഥത്തിൽ പ്രശ്നം എവിടെയാണ്?

ഒരു ഹിന്ദുവിന് എവിടെയെങ്കിലും മാത്രം, ആരെയെങ്കിലും മാത്രം മുറുകെപ്പിടിച്ചു കൊണ്ട് യാഥാസ്ഥികനാവാൻ ഒരു നിലക്കും ബാധ്യതയില്ല, സാധ്യമല്ല. 

അതിനാൽ തന്നെ ഒരു ഹിന്ദുവിന് തീവ്രവാദിയും മതമൗലികവാദിയും ആവാനും സാധിക്കില്ല.

അത്തരം യാഥാസ്ഥിതികത്വവും മതമൗലികതയും തീവ്രതയും കൊണ്ട് കയറേണ്ട സ്വർഗ്ഗവും അതല്ലെങ്കിൽ കയറേണ്ട നരകവും ഹിന്ദുവിനില്ല. 

അങ്ങനെയൊരു ഒരു പ്രത്യേക സ്ഥലവും ഗ്രന്ഥവും പുരുഷനും മാത്രം ഹിന്ദുവിന് ബാധ്യതയായില്ല. 

എന്നാൽ സെമിറ്റിക് വിശ്വാസിക്ക് പ്രത്യേക സ്ഥലവും ഗ്രന്ഥവും പുരുഷനും ആവശ്യവും ബാധ്യതയുമായി ഉണ്ട് താനും. ഒരുപക്ഷേ അവകാശവാദത്തിൽ മാത്രമുള്ള പല പുരോഗമനവാദികൾക്കും അങ്ങനെ തന്നെ. 

ആരുടെയും നിലപാടും വിശ്വാസവും, എവിടെയും പണയം വെക്കാതെ സാഹചര്യത്തിൻ്റെ തേട്ടംപോലെയും ഓരോരുത്തൻ്റെയും ഉടനീളം നടക്കേണ്ട, ഉണ്ടായിക്കൊണ്ടിരിക്കുന്ന , ഉണ്ടായിക്കൊണ്ടിരിക്കേണ്ട തെളിച്ചവും തിരിച്ചറിവും പോലെയും, തളിർക്കലും പൊഴിച്ചലും പോലെയും പൊതുനന്മക്ക് വേണ്ടിയും മാറിക്കൊണ്ടിരിക്കേണ്ടത് മാത്രം.

ആരോപണ പ്രത്യാരോപണങ്ങൾ നടത്താൻ നിന്നാൽ ഒന്നുകിൽ കല്ലെറിയാൻ മാത്രമേ സമയം ഉണ്ടാവൂ. 

അല്ലെങ്കിൽ ഏറിഞ്ഞുവരുന്ന കല്ലുകൾ പിടിക്കാൻ മാത്രം. 

തളിർക്കാനും പൂക്കാനും കൊഴിയാനും നേരമുണ്ടവില്ല.

രണ്ടായാലും, കല്ലെറിഞ്ഞാലും വരുന്ന കല്ലുകൾ പിടിച്ചാലും, വെറുതെ തളരും, മുറിവേൽക്കും, വേദനിക്കും. 

വിഷയത്തോട് അല്പവും നീതിപുലർത്തുക സാധ്യവുമാവില്ല. 

അന്വേഷണവും നിന്നിടംവിട്ട് മുന്നോട്ടുള്ള നടത്തവും നടക്കില്ല.

*****

പുരോഗമനവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവരാണോ യഥാർഥത്തിൽ കൂടുതൽ സങ്കുചിതർ എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. 

അവർ തീരെയും വിമർശനത്തിന് നിന്നുകൊടുക്കാത്തത് പോലെ.

അവർ വേഗം വാതിൽ കൊട്ടിയടക്കുന്നത് പോലെ. 

അവർ മാറ്റത്തിന് തയാറാവാത്തത് പോലെ.

അവർ മറ്റാരെയും അവരുടെ പക്ഷം പറയാൻ അനുവദിക്കാത്തത് പോലെ.

എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തോന്നിപ്പോകാറുണ്ട്. 

അവർ എല്ലാറ്റിനും ഉത്തരം വിധികളും മുൻവിധികളും ആക്കിക്കൊണ്ട്.

വിശാലത പരസ്യവാചകത്തിൽ മാത്രം. പ്രയോഗത്തിൽ കൊട്ടിയടച്ചു കൂറ്റിയിട്ട് അങ്ങേയറ്റം സങ്കുചിതത്വം പുലർത്തുന്നവർ. 

പലപ്പോഴും കപടമതേതരത്വത്തിൻ്റെ മറവിൽ മാതതീവ്രതയെ ഒളിച്ചു കടത്തുന്നവരും അനുവദിക്കുന്നവരും. 

പേരിൽ പഞ്ചസാര അനുഭവത്തിൽ മുളക്. 

ഇത് നേരിട്ടും അല്ലാതെയും ഒട്ടനവധി അനുഭവിച്ചിട്ടുണ്ട്, ഇപ്പോഴും അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും മത, മതേതരവാദികളുടെ ഇടയിൽ നിന്ന്. കഴുതയും കുതിരയും അല്ലാതെ നിൽക്കുന്നവരിൽ നിന്ന്.

****

മേൽവിഷയത്തിൽ ഈയുള്ളവൻ തീർത്തും സ്വതന്ത്രമായ പ്രതലത്തിൽ നിന്നും ചില കാര്യങ്ങൾ മുൻപോസ്റ്റിൽ പറഞ്ഞു. ഇന്നിൻ്റെ ഇന്ത്യൻ പശ്ചാത്തലത്തിൽ തീർത്തും പ്രസക്തമായത്.

അത് shivoham, എന്നല്ല ഒരുകുറേ പേർ, പിന്തുണച്ചു. ഒരു കുറേപേർ എതിർത്തു, കണ്ടില്ലെന്ന് നടിച്ചു, അവഗണിച്ചു.

Shivoham ഇതല്ലാത്ത ഈയുള്ളവൻ്റെ ഒട്ടനവധി പോസ്റ്റുകളെയും പിന്തുണയ്ക്കുന്നത് കണ്ടിട്ടുണ്ട്. 

ഒരു നല്ല സുഹൃത്ത് എന്ന നിലക്ക്. 

പിന്നെ സ്വതന്ത്രമായ തെളിച്ചവും വെളിച്ചവും തേടുന്ന, അംഗീകരിക്കുന്ന ഒരാളെ പോലെ. 

ആർഎസ്എസ് അല്ലെങ്കിൽ ബിജെപി ഉയർത്തിപ്പിടിക്കുന്ന ശരിയായ ഹിന്ദുത്വ നിലപാട് തന്നെയാണോ മേൽ പോസ്റ്റിലും അല്ലാത്തതിലും ഈയുള്ളവൻ കൃത്യമായും പറയുന്നത് എന്ന് തലനാരുകീറി നോക്കി ഉറപ്പാക്കിക്കൊണ്ടല്ല അദ്ദേഹവും അതുപോലുള്ള കുറേ പേരും പിന്തുണച്ചത്. 

കാരണം ഉരച്ചുനോക്കാൻ അങ്ങനെയൊരു കരിങ്കല്ലുപോലുള്ള തിട്ടൂരവും അവസാനവാക്കും മറ്റുള്ളവർ ആരോപിക്കുന്നത് പോലെ അവർക്ക് ഇല്ലാത്തത് കൊണ്ട് തന്നെ.

ആ നിലക്ക് വേദങ്ങളുമായും ഉപനിഷത്തുകളുമായും മനുസൃതിയുമായും ഈയുള്ളവൻ കൃത്യമായും ചേരുംപടി ചേർന്ന് പോകുന്നുണ്ടോ എന്ന് നോക്കിയും അല്ല അദ്ദേഹവും മറ്റുള്ളവരും പിന്തുണച്ചത്. 

ഒരു നല്ല, സമന്വയത്തിൻ്റെയും സമഭാവനയുടെയും സഹിഷ്ണുതയുടെയും ശബ്ദം എന്ന നിലക്ക് മാത്രമല്ലാതെ.

ഒരു ഹിന്ദുവിന്, സെമിറ്റിക് വിശ്വാസികൾക്കുളളത് പൊലെ, അങ്ങനെയൊരു ചേരുംപടി ചേർത്ത് തലനാരുകീറി നോക്കേണ്ട ബാധ്യതയില്ല. ഒരു കാര്യത്തിലും. സാഹചര്യത്തിൻ്റെ തേട്ടം പോലെ അപ്പപ്പോൾ ഉചിതമെന്ന് തോന്നുന്നത്  ചെയ്‌യുന്നതല്ലാതെ.

ശരിയെയും സത്യത്തെയും എവിടെ നിന്നും ആരിൽ നിന്നും എപ്പോഴും സ്വീകരിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും, സെമിറ്റിക് വിശ്വാസിക്ക് ഇല്ലാത്തത്, ഒരു ഹിന്ദുവിനുണ്ട്. Shivohamത്തിനുണ്ട്. 

ആരും ഒരു സാദാ ഹിന്ദുവിനെ ആ സ്വാതന്ത്ര്യത്തിൽ നിന്നും വിലക്കില്ല, ആർക്കും ഒരു ഹിന്ദുവിനെ അങ്ങനെ വിലക്കാൻ സാധിക്കില്ല.

താങ്കൾ വളരേ എളുപ്പം സംഘികൾ എന്ന് മുദ്രകുത്തുന്ന ഒരു കുറേ പേരുകൾ തലനാരുകീറി പരിശോധിച്ച് കൊണ്ടല്ല ഇതിലെ ഉള്ളടക്കത്തെ പിന്തുണച്ചത്. പലപ്പോഴും പലതും പിന്തുണയ്ക്കുന്നത് അങ്ങനെയല്ല. 

ശ്വസിക്കാൻ കിട്ടുന്ന സ്വതന്ത്രവായു എന്ന നിലക്ക് മാത്രമാണ്.

അവർ ഗീതയിലും ഉപനിഷത്തിലും മനുസ്മൃതിയിലും പറഞ്ഞത് തന്നെയാണോ ഈയുള്ളവനും കൃത്യമായും പറഞ്ഞത്, പറയുന്നത് എന്ന് തലനാരുകീറി പരിശോധിച്ച്  നോക്കിയല്ല ഇതിനോട് അനുകൂലമായി പ്രതികരിച്ചത്. 

അങ്ങനെ നോക്കി തർക്കിച്ച് ഈയുള്ളവനെ തെറിപറയാൻ അവർ നിന്നില്ല. സാധാരണ പുരോഗമനക്കാരും (എന്ന് സ്വയം അവകാശപ്പെടുന്നവർ) സെമിറ്റിക് വിശ്വാസികളും പ്രയോഗത്തിൽ ചെയ്യുന്നത് പോലെ. ഈയുള്ളവന് ആ നിലക്ക് ഒരേറെ അനുഭവങ്ങൾ.

പകരം ഒരു വിശാലമായ സമീപനം അവർ യഥാർഥത്തിൽ ലക്ഷ്യം വെക്കുന്നു, ആഗ്രഹിക്കുന്നു എന്ന് മാത്രം അവർ സൂചിപ്പിച്ചു. ഈയുള്ളവനും അത് തന്നെ. പലരും ഏകപക്ഷീയമായി ആരോപിക്കുന്നതിന് നേർവിപരീതമായി.

ഇതേപോലുള്ള വിശാലമായ പ്രതലത്തിൽ നിന്നും മറ്റ് മതങ്ങളെ കുറിച്ചോ മതേതരപാർട്ടികളെ കുറിച്ചോ ഇങ്ങനെ സ്വതന്ത്രമായി പറയാൻ എത്ര പാർട്ടിക്കാരും സെമിറ്റിക് മതക്കാരും അനുവദിക്കും? 

താങ്കളൊന്നു ചിന്തിച്ചുനോക്കൂ. 

ആരും സമ്മതിക്കില്ല. 

എങ്കിൽ യഥാർഥത്തിൽ സ്വാതന്ത്ര്യവും സ്വതന്ത്രമായ ആവിഷ്കാരവും ആരാണ് ഉൾക്കൊള്ളുന്നത്, അനുവദിക്കുന്നത്? 

സംഘികൾ എന്ന് വേഗം മുദ്രകുത്തി ആരോപിച്ച് നമ്മൾ വിളിച്ച് ഒതുക്കുന്നവർ തന്നെയല്ലേ? 

അല്ലാതെ, പുരോഗമന മതേതരവാദികളോ സെമിറ്റിക് മതവാദികളോ അല്ലല്ലോ? 

സെമിറ്റിക് മതവാദികൾക്ക് എല്ലാം അവരുടെ ഗ്രന്ഥവും നേതാക്കളും പറഞ്ഞത് പോലെ തന്നെയാവണം. 

സെമിറ്റിക് മതവാദികൾ തകനാരുകീറി തന്നെ പരിശോധിക്കും, അവസാനം വരെ താർക്കിക്കും, പറ്റുമെങ്കിൽ അക്കാരണത്താൽ നിങ്ങളെ പുറത്താക്കും, വകവരുത്താൻ ശ്രമിക്കും. എന്ത് പറയുന്നതും അവരുടെ ഗ്രന്ഥങളും നേതാക്കന്മാരും പറഞ്ഞതിൻ്റെയും അടിസ്ഥാനത്തിൽ മാത്രമല്ലെങ്കിൽ.

അത് തന്നെയാണ് ഈയുള്ളവൻ മുൻപോസ്റ്റിലൂടെ ഉടനീളം പറഞ്ഞതും പറയാൻ ശ്രമിച്ചതും.

പക്ഷേ പുരോഗമനവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അത്തരമൊരു വിശാലതയെ മനസ്സിലാക്കുന്നുമില്ല, ഉൾകൊള്ളാൻ തയാറാവുന്നുമില്ല. 

അവർ ഒരു പുരോഗമനവും നേടാത്ത, അവരുടെ  ആളുകളെ മാത്രം തസ്തികകളിൽ തിരുകിക്കയറ്റി നിറക്കാനുള്ള തിരക്കിൽ മാത്രമാണ്.

*****

അവസാനമായി പറയട്ടെ...

സമയം എന്തെന്നും അതെങ്ങനെ വെറുതെയല്ലാതെ കളയും എന്നതും ഈയുള്ളവനറിയില്ല. 

സമയം ജീവിതമാണെന്നറിയാം.

ജീവിതം എന്തെന്നും എന്തിനെന്നും ആർക്കുമറിയില്ലെന്നും അറിയാം. 

അതിനാൽ എന്തായാലും സമയം എന്ന ജീവിതം കളയപ്പെടുന്നുവെന്നുമറിയാം. 

അവസാനം കുഴിമാടത്തിൽ കളയപ്പെടുന്നത് വരെ ജീവിതം എന്തോ എന്ന് ധരിച്ചുവശാവുന്നത് മാത്രം മിച്ചമെന്നും അറിയാം.

സമയം വെറുതെയാണോ വെറുതേ അല്ലയോ കളയുന്നത് എന്നത് താങ്കൾ എങ്ങിനെ തീരുമാനിക്കുമെന്നതിലും അതിൻ്റെ താങ്കളുടെ അളവുകോൽ എന്താണെന്നതിലും കൗതുകം ഉണ്ട്.

നമ്മൾ ഉദ്ദേശിച്ചത് പോലെ മറ്റുള്ളവർ ആവാൻ വേണ്ടി സമയം ഉപയോഗിച്ചാൽ മാത്രമേ സമയം ഉപയോഗപ്പെട്ടതാവൂ എന്നത് ഈയുള്ളവനറിയില്ല. 

ഒരാളെ അയാളുടെ നിലപാടിലും നിലവാരത്തിലും അംഗീകരിക്കാൻ സാധിക്കലാണ് സൗഹൃദം എന്ന് മാത്രമറിയാം. 

അല്ലാതെ തൻ്റെ നിലപാടിനുള്ളിൽ കിട്ടുന്നവനെ മാത്രം സുഹൃത്താക്കുന്നതും സുഹൃത്തിനെ തൻ്റെ നിലപാടിൽ നിർബന്ധിച്ച് കൊണ്ടുവരുന്നതും അടിമകളെ ഉണ്ടാക്കലാണ്. 

ആ നിലക്ക് സമയം ഉപയോഗപ്പെടുത്തൽ അടിമക്കച്ചവടം ചെയ്യലാണ് എന്നും ഈയുള്ളവൻ കരുതുന്നു.

No comments: