ഏകാന്തത അനുഭവപ്പെടുകയാണ് യഥാർത്ഥമായത്, യഥാർത്ഥമായ അനുഭവം.
ബാക്കിയെല്ലാം യഥാർത്ഥമായത് നേരിടാൻ സാധിക്കാതെ മറച്ചുവെക്കാനും ഒളിച്ചോടാനുമുള്ള വൃഥാവിലാവുന്ന ശ്രമങ്ങൾ മാത്രം.
ബാക്കിയെല്ലാം, തന്നെ തനിക്ക് സഹിക്കാൻ സാധിക്കാതെ, തന്നിൽ നിന്നും താൻ ഒളിച്ചോടാനുള്ള ശ്രമം. തന്നെ താൻ മറച്ചുവെക്കാനുള്ള ശ്രമം.
ദിവ്യമായ ഒരനുഭവം എന്നതുണ്ടെങ്കിൽ അത് ഏകാന്തത മാത്രമാണ്, ഏകാന്ത അനുഭവം മാത്രമാണ്.
ആർക്കും ആരുടെയും കൂടെയാവാൻ പറ്റില്ല. മേൽപറഞ്ഞത് പോലെ മറച്ചുവെക്കാനും ഒളിച്ചോടാനും പരസ്പരം സഹായിക്കാം എന്നല്ലാതെ.
യഥാർഥത്തിൽ ശേഷിക്കുന്ന ഏക അനുഭവം ഏകാന്തത മാത്രം.
ആ ഏകാന്തതയുമായി ഒത്തുപോകണം, പൊരുത്തപ്പെട്ട് പോകണം എന്ന് മാത്രം.
ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ഒറ്റക്ക് ഒറ്റയിൽ അനുഭവിക്കുന്നത് മാത്രം.
വേദനയായാലും ദുഃഖമായാലും എരിവും പുളിയും മധുരവുമായാലും. ഒറ്റക്ക് ഒറ്റയിൽ മാത്രം അനുഭവിക്കുന്നത്.
എല്ലാറ്റിലും വലിയ തെളിവ്, ഉണ്ടെങ്കിൽ ഉള്ള ദൈവം തന്നെയും ഒറ്റക്ക്, ഏകാന്തമായി എന്നത്.
ഏകാന്തതയിൽ ആയിരിക്കുന്ന അവസ്ഥയിൽ ആര് പൊരുത്തം കണ്ട്, പോരുത്തത്തിൽ ആയിരിക്കുന്നുവോ അവൻ ദൈവം, ദിവ്യൻ.
No comments:
Post a Comment