സ്വന്തത്തിൽ വിശ്വസിക്കണം.
സ്വയം വിശ്വസിച്ച് വെറുതെ ഇരിക്കാനല്ല.
അവിടെ നിന്നാവണം വിജയിക്കാനുള്ള ശ്രമത്തിൻ്റെ തുടക്കം.
നമ്മൾ നമ്മളിൽ വിശ്വസിക്കുന്നത് പോലെ മറ്റുള്ളവർ നമ്മിൽ വിശ്വസിക്കില്ല എന്നറിഞ്ഞും പ്രയത്നിക്കണം.
പരാജയം തുടങ്ങുന്നത് മറ്റുള്ളവർ നമ്മളിൽ വിശ്വസിക്കാത്തപ്പോഴല്ല.
പകരം നമ്മൾ നമ്മളിൽ വിശ്വസിക്കാതിരിക്കുമ്പോഴാണ്.
******
എല്ലാ ഓരോ ശ്രമത്തിലും പ്രാർത്ഥനയുണ്ട്.
അതുകൊണ്ടാണല്ലോ നാം ശ്രമിക്കുന്നത്?
എല്ലാ ഓരോ ശ്രമവും ഓരോ പ്രാർത്ഥനയാണ്.
അവനവൻ തന്നെ കേൾക്കുന്ന പ്രാർത്ഥനയാണ് ശ്രമമായി മാറുന്നത്.
എല്ലാ ഓരോ പ്രാർത്ഥനയും അതിനാൽ തന്നെ സ്വയം ശ്രമമായി മാറുന്നു, ശ്രമമായി പരിവർത്തിക്കപ്പെടുന്നു...
No comments:
Post a Comment