Saturday, September 3, 2022

ഹിന്ദുവിനും ഹൈന്ദവതക്കും ഒരേറെ വേദങ്ങളും ഉപനിഷ്ത്തുകളും പുരാണങ്ങളും ഇല്ലാഞ്ഞിട്ടല്ല.

ഹിന്ദുവിനും ഹൈന്ദവതക്കും ഒരേറെ വേദങ്ങളും ഉപനിഷ്ത്തുകളും പുരാണങ്ങളും ഇല്ലാഞ്ഞിട്ടല്ല.

അവർക്കുള്ള ആ വേദങ്ങളും ഉപനിഷ്ത്തുകളും പുരാണങ്ങളും ഒക്കെ ഏറെ ആഴവും പരപ്പും ദാർശനികത്തിളക്കവും ഉള്ളതുമാണ്.

ഇത്രയൊക്കെ വേദങ്ങളും ഉപനിഷ്ത്തുകളും പുരാണങ്ങളും ഉണ്ടായിട്ടും ഹിന്ദുവും ഹൈന്ദവതയും ഇന്നിതുവരെ മറ്റൊരു വിശ്വാസധാരയേയും രീതിയെയും വഴികേടായും തെറ്റായും മനസിലാക്കിയില്ല, പ്രചരിപ്പിച്ചില്ല. 

തങ്ങളുടേത് മാത്രം ശരി, തങ്ങളുടേത് അവസാനത്തേത് എന്ന് എവിടെയും ഹിന്ദുവും ഹൈന്ദവതയും അവകാശപ്പെട്ടില്ല, വാദിച്ചില്ല.

കർമ്മം നന്നായാൽ മാത്രം മതിയെന്ന് ഹിന്ദുവും ഹൈന്ദവതയും വിശ്വസിച്ചു, പ്രചരിപ്പിച്ചു. 

ആര്, എന്ത് എങ്ങനെ വിശ്വസിച്ച് കൊണ്ടായാലും കർമ്മം നന്നായാൽ മാത്രം മതിയെന്ന്.

പക്ഷേ മറ്റുള്ള വിശ്വാസധാരകൾ ഇങ്ങനെയായിരുന്നില്ല പറഞ്ഞതും പറഞ്ഞുകൊണ്ടിരുന്നതും, പ്രചരിപ്പിച്ചതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. 

പ്രത്യേകിച്ചും കടന്നുവന്ന സെമിറ്റിക് വിശ്വാസധാരകൾ.

അവർ അവരുടെ സ്വന്തം വിശ്വാസത്തിനും ജീവിതരീതിക്കും മാത്രം ഊന്നൽ നൽകി. അത് മാത്രം ശരിയെന്ന് പറഞ്ഞു.

അവർ പറയുന്നത് പോലെയല്ലാത്തതെല്ലാം തെറ്റാണെന്നും അവർ പറയുന്നതുപോലെ, അവർ പറയുന്നത് പോലെയുള്ള  ദൈവത്തിൽ മാത്രം വിശ്വസിച്ച് കർമ്മം ചെയ്താലേ രക്ഷപ്പെടുകയുള്ളൂവെന്നും, മോക്ഷമുള്ളൂവെന്നും, അങ്ങിനെ മാത്രമേ സ്വർഗ്ഗം പ്രാപിക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ ശക്തിയുക്തം വാദിച്ചു, ഇന്നും വാദിക്കുന്നു. 

അക്കാര്യത്തിൽ ഇന്നും അന്നും ഒരുതരം വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാതെ Semitic മതങ്ങൾ. അവർക്ക് കർമ്മമല്ല, അവരുടെ വിശ്വാസം മാത്രം പ്രധാനം. 

അവർ പറഞ്ഞ വിശ്വാസത്തിലൂടെയുള്ള കർമ്മം മാത്രം ദൈവത്തിന് സ്വീകാര്യം eന്നവർ തീർത്തുപറയുന്നു.

ആ നിലക്ക് ഹിന്ദുവും ഹൈന്ദവതയും വെറും തെറ്റെന്നും വഴികേടെന്നും നരകത്തിലേക്കെന്നും അവർ ശക്തിയുക്തം ഈ നാട്ടിൽ നിന്നുകൊണ്ട് തന്നെ, നമുക്കിടയിൽ നിന്നുകൊണ്ട് തന്നെ, പറഞ്ഞ് പ്രചരിപ്പിച്ചു. ഇപ്പോഴും അങ്ങനെ മാത്രം തന്നെ പറഞ്ഞ് പ്രചരിപ്പിക്കുന്നു. 

സാധിക്കുമെങ്കിൽ വഴികേട് മാത്രമായ ഈ ഹിന്ദുവിശ്വാസത്തെയും ഹൈന്ദവസംസ്കാരത്തെയും തിരുത്തി ഇല്ലാതാക്കുന്നത്ര കടന്നുവന്ന സെമിറ്റിക് വിശ്വാസധാരകൾ ആഗ്രഹിച്ചു, ഇന്നും ആഗ്രഹിക്കുന്നു.

ആ അവസ്ഥയിൽ നിൽക്കക്കള്ളിയില്ലാതെ പ്രതിരോധിച്ചതും പ്രതിരോധിക്കുന്നതുമല്ലാതെ, ഹിന്ദുവിനും ഹൈന്ദവതക്കും വിശ്വാസം പ്രശ്നമായിരുന്നില്ല. 

അല്ലാതെ, ആരുടെയും ജീവിതരീതി പ്രശ്നമായിരുന്നില്ല ഹിന്ദുവിനും ഹൈന്ദവതക്കും. 

ആര്, എന്ത് വിശ്വസിക്കുന്നു, വിശ്വസിക്കുന്നില്ല എന്നതും ഹിന്ദുവിനും ഹൈന്ദവതക്കും പ്രശ്നമായിരുന്നില്ല. 

അമ്പലത്തിൽ പോകുന്നതും പോകാത്തതും പ്രശ്നമായിരുന്നില്ല ഹിന്ദുവിനും ഹൈന്ദവതക്കും.

ആര്, ആരുടെ, എന്ത് പ്രതിഷ്ഠ വെച്ച്, എന്തിനെ പൂജിക്കുന്നു എന്നത് ഹിന്ദുവിനും ഹൈന്ദവതക്കും വിഷയമായിരുന്നില്ല. 

ആ നിലക്ക് ആർക്കും എന്തും എങ്ങിനെയും വിശ്വസിക്കാമായിരുന്നു ഇവിടെ ഈ ഇന്ത്യയിൽ. ഇന്നും അങ്ങനെ തന്നെ.

ആർക്കും എവിടെയും എങ്ങിനെയും ദൈവത്തെ സങ്കല്പിക്കാമായിരുന്നു ഇവിടെ.  ഇന്നും അങ്ങനെ തന്നെ.

ദൈവത്തെയും സത്യത്തെയും ഓരോരുവൻ്റെയും നിലവാരവും പ്രതലവും പോലെ കാണാനാവുന്ന വിധം വൈവിധ്യം മാത്രമായിരുന്നു ഇവിടെ ഇപ്പോഴുമുള്ള, ഇതുവരെ ഇവിടെയുണ്ടായിരുന്ന ഏകത്വം.

അവിടെയാണ് ആത്മരക്ഷാർത്ഥമുള്ള ഹിന്ദുവിൻ്റെ പ്രതിരോധം രൂപപ്പെടുന്നത്. 

ഇന്ന്, ഇക്കാലത്ത് ആക്രമണമെന്ന് തോന്നിപ്പിക്കുന്നത്രയുള്ള നിലനില്പിൻ്റെ പ്രതിരോധം. ഇന്ത്യൻ രാഷ്ടീയം വരെ ആ നിലക്ക് രൂപപ്പെടുന്നത്ര.

ഈജിപ്തിലും സിറിയയിലും ഇറാഖിലും ഇറാനിലും നഷ്ടപ്പെട്ടത് ഇവിടെ നഷ്ടപ്പെടാതിരിക്കാൻ.

അങ്ങനെ ആരും ഇക്കോലത്തിൽ അവിടെ പ്രതിരോധിക്കാതിരുന്നത് കൊണ്ടുമാത്രം അവിടെ ഉണ്ടായിരുന്ന മുഴുവൻ സംസ്കാര ചിഹ്നങ്ങളും വിശ്വാസവൈവിധ്യങ്ങളും ഉന്മൂലനം ചെയ്യപ്പെട്ട്, നശിച്ചില്ലാതായി എന്ന കൃത്യമായ ബോധ്യതയുള്ള തിരിച്ചറിവിൽ നിന്ന്.

No comments: