വല്ലാത്ത കഷ്ടം!!!
മനുഷ്യൻ്റെ തലച്ചോറും മാനവും വികാരവിചാരങ്ങളും തന്നെ ദൈവത്തിന്.
മതങ്ങൾ കാണിച്ചുതരുന്ന ദൈവത്തിന്.
അതിനാൽ
ആ ദൈവം നോക്കുന്നു,
കാണുന്നു,
പ്രതീക്ഷിക്കുന്നു,
പരീക്ഷിക്കുന്നു,
ഇഷ്ടപ്പെടുന്നു,
ആവശ്യപ്പെടുന്നു,
കല്പിക്കുന്നു,
കോപിക്കുന്നു,
സന്തോഷിക്കുന്നു,
തൃപ്തിപ്പെടുന്നു,
ശിക്ഷിക്കുന്നു,
രക്ഷിക്കുന്നു.
വല്ലാത്ത കഷ്ടം!!!
*****
വിശ്വാസികള്‍ ഭീരുക്കളാണ്.
അവരുടെ വിശ്വാസം അവരെ ഭീരുക്കളാക്കിയിരിക്കുന്നു.
ഏറ്റവും വലിയ അപകടത്തിലും അരക്ഷിതാവസ്ഥയിലും അവരുടെ ദൈവവും നേതാവും.
വിശ്വാസികള്‍ ദൈവത്തെയും നേതാവിനെയും രക്ഷിക്കാന്‍ മനുഷ്യരെ മുഴുവന്‍ വെറുക്കുന്നു, ആക്രമിക്കുന്നു, ഒറ്റുകൊടുക്കുന്നു.
അവരുടെ ദൈവവും നേതാവും അവരെ രക്ഷിക്കുന്നുമില്ല.
******
എല്ലാ ഉത്തരങ്ങളും വിശദീകരണങ്ങളും ഒരുമിച്ച് തലച്ചോറില്‍ വരുന്ന, ശേഖരിക്കുന്ന പ്രക്രിയ അല്ല ബോധോദയം.
*****
ഹിന്ദുവിന് ആരെയെങ്കിലും മാത്രം മുറുകെപ്പിടിച്ച് യാഥാസ്ഥികനാവാൻ ബാധ്യതയില്ല, സാധ്യമല്ല.
അതിനാൽ തന്നെ ഒരു ഹിന്ദുവിന് തീവ്രവാദിയും മതമൗലികവാദിയും ആവാനും സാധിക്കില്ല.
അത്തരം യാഥാസ്ഥിതികതയും മതമൗലികതയും തീവ്രതയും കൊണ്ട് കയറേണ്ട സ്വർഗ്ഗവും അതല്ലെങ്കിൽ കയറേണ്ട നരകവും ഹിന്ദുവിനില്ല.
No comments:
Post a Comment