Monday, September 12, 2022

ചിലരങ്ങനെ. നിന്നിടം സ്വയം കുത്തിക്കലക്കും.

ചിലരങ്ങനെ.... 

നിന്നിടം സ്വയം കുത്തിക്കലക്കും. 

എന്നിട്ട് പറയും എല്ലാവരും കൂടി കലക്കവെള്ളത്തിലിട്ടുവെന്ന്. 

കിണറ്റിൽ സ്വയം എടുത്തുചാടും. 

എന്നിട്ട് പറയും എല്ലാവരും കൂടി കിണറ്റിൽ തള്ളിയിട്ടുവെന്ന്. 

തനിക്കെതിരെ സ്വയം താനിരിക്കും. 

എന്നിട്ട് പറയും എല്ലാവരും തനിക്കെതിരെ ഇരിക്കുന്നു എന്ന്.

കലം സ്വയം കമഴ്ത്തിവെക്കും.

എന്നിട്ട് പറയും ആരും, പിന്നെ മഴ പോലും  അവഗണിച്ചുവെന്ന്.  

കലത്തിൽ ആരും, പിന്നെ മഴ പോലും വെള്ളമൊഴിച്ചില്ലെന്ന്.

പലരുടെയും പ്രശ്നം. 

അവരറിയാത്ത പ്രശ്നം.

സ്വയംകൃതാനർത്ഥം ഉണ്ടാക്കുന്നത് എന്തെന്ന്, അതുണ്ടാകുന്നത് എങ്ങിനെയെന്ന്  മനസ്സിലാക്കാത്ത പ്രശ്നം.

*****

സ്വയം അകന്ന് അകറ്റുന്നു എന്ന് പറയും പോലെയാണ് കര്യങ്ങൾ. 

സ്വയം അടുക്കാൻ ശ്രമിക്കാതെ അടുപ്പിക്കുന്നില്ല എന്ന് പറയും പോലെ. 

സ്വയം വേണ്ടെന്ന് വേക്കും. 

എന്നിട്ടവർ തന്നെ തരുന്നില്ല എന്ന ആരോപണം പറയുന്നത് പോലെ






No comments: