Sunday, September 4, 2022

മറ്റു മതങ്ങൾ ശരിക്കും മതങ്ങൾ തന്നെയാണ്.

മറ്റു മതങ്ങൾ ശരിക്കും മതങ്ങൾ തന്നെയാണ്. 

മറ്റു മതങ്ങൾ ഒരു പ്രത്യേക വ്യക്തിയിലൂടെ, ആ വ്യക്തിക്ക് ശേഷം മാത്രം ഉണ്ടായത്. 

ആ പ്രത്യേക വ്യക്തിയെ മാത്രം പിന്തുടരാൻ തന്നെ ആവശ്യപ്പെടുന്ന മതങ്ങൾ. 

ഒരു പ്രത്യേക ഗ്രന്ഥം തന്നെ വായിച്ചു പഠിച്ച് അനുധാവനം ചെയ്യാൻ പറയുന്ന മതങ്ങൾ. 

ആ ഒരു മതം മാത്രമാണ് ഏക രക്ഷാമാർഗ്ഗം എന്ന് തീർത്തുപറയുന്നത്. 

അതുകൊണ്ടുതന്നെ തിരുത്തും നവീകരണവും അനുവദിക്കാത്തത്.

അതുപോലെയല്ലല്ലോ നമ്മൾ ഇന്ന് കണ്ടും പറഞ്ഞും കൊണ്ടിരിക്കുന്ന, വ്യത്യസ്തമായ പ്രദേശങ്ങളിൽ വ്യത്യസ്തമായി ആചരിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുമതവും ഹിന്ദു സംസ്കാരവും?

*****

ഹിന്ദു എന്നത് ഇല്ലല്ലോ?

വേദങ്ങൾ ഒന്നും ഹിന്ദു എന്ന വാക്ക് എവിടെയും ഉപയോഗിച്ചിട്ടില്ലല്ലോ?

ശ്രീ രാമനും ശ്രീ കൃഷ്ണനും ഹിന്ദു എന്ന സംജ്ഞ അറിഞ്ഞത് പോലുമില്ലല്ലോ? 

ഹിന്ദു മാത്രം, ഹിന്ദു അവസാനത്തേത് എന്നത് സ്ഥാപിക്കാനും വിശദീകരിക്കാനും വന്നവരല്ലല്ലോ ശ്രീ രാമനും ശ്രീ കൃഷ്ണനും? 

ശ്രീ രാമനും ശ്രീ കൃഷ്ണനും അവരാണ് അവസാനത്തേത്, അവരെ മാത്രം അനുസരിച്ച് അനുകരിച്ച് എല്ലാവരും എപ്പോഴും ജീവിക്കണം എന്ന് അവകാശപ്പെട്ടവരല്ലല്ലോ? 

അതാത് കാലത്തോടും ചുറ്റുപാടിനോടും പ്രതികരിച്ച് പരിഹാരം പറഞ്ഞവർ മാത്രമല്ലേ ശ്രീ രാമനും ശ്രീ കൃഷ്ണനും?

ശേഷമുള്ളവർ അതിൽ മാതൃകയും വിവേകവും പാഠങ്ങളും കാണുന്നു എന്നത് മാത്രമല്ലേ ഇവിടെയുളളൂ? 

അങ്ങനെയുള്ള മനുഷ്യന്മാർ, ദൈവിക സൂചനകൾ എന്നും എവിടെയും വരാം എന്ന് തന്നെയല്ലേ ഇവിടെ മനടിലാക്കപ്പെടുന്നുള്ളൂ.

അല്ലാതെ അടിച്ചേൽപ്പിക്കുന്ന, നരകവും സർഗവും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഒരു മതം ഇവിടെ ഇല്ലല്ലോ? 

*****

ഹിന്ദു എന്നത് വിദേശികൾ (ഇന്ത്യൻ എന്നും ഇന്ത്യക്കാർ എന്നും) അവർക്ക് തിരിച്ചറിയാനും വിളിക്കാനും സൂചിപ്പിക്കാനും ഇട്ട പേര് മാത്രമല്ലേ?

ആ നിലക്ക് ഇന്ത്യയിൽ നിലനിന്നതും മാറി മാറി ഇന്ത്യയിൽ നിലനിൽക്കുന്നതുമായ വൈവിദ്ധ്യം മാത്രമല്ലേ ഹിന്ദു എന്നത്?

ഒന്നും നിർബന്ധമില്ലാത്ത, ഒന്നിൽ തന്നെ എല്ലാമുള്ള, ഒന്ന് മാത്രം ശരിയെന്ന് പറയാത്ത, കല്പനാസ്വാതന്ത്ര്യമുള്ള ഒരു സംസ്കാരം.

ഒരുകാലത്ത് രാഷ്ട്രിയമീമാംസ ചിന്തയും പ്രയോഗവും ആയി വന്ന ജാതീയത പിൽക്കാലത്ത് തെറ്റായി നിലനിന്നു എന്നത് ശരിയാണ്.

ജൻമം കൊണ്ട് മാത്രമെന്ന് പറഞ്ഞ് തെറ്റായി നടപ്പാക്കിയതിലെ അക്ഷരത്തെറ്റ് ഉണ്ട് അതിൽ എന്നത് ശരിയാണ്. 

അതങ്ങനെ ഇന്നും സമൂഹത്തിൻ്റെയിടയിൽ നിലനിൽക്കുന്നു എന്നത് തെറ്റായ ശരിയാണ്. 

പക്ഷേ ജാതീയത ശരിയാണ്, അത് മാത്രം ശരിയാണ് എന്ന് പറയുന്നവർ ഇന്നില്ലല്ലോ? 

ഈ ജാതീയത അപ്പടി അടിച്ചേൽപ്പിച്ചു തിരിച്ചു കൊണ്ടുവന്നു നടപ്പാക്കും എന്ന് ഇക്കാലത്ത് യഥാർഥത്തിൽ ആരെങ്കിലും പറയുമോ? ചില പാർട്ടികളുടെ മേൽ സംശയദൃഷ്ടിയോടെ നാം ആരോപിക്കുന്നതല്ല തെ.

ശീലിച്ച സമൂഹം കൊണ്ടുനടക്കുന്നു, ഉപേക്ഷിക്കുന്നില്ല എന്നതല്ലേ ജാതിയുടെ കാര്യത്തിൽ ഏറെയും വിഷയം?

ഏറെക്കുറെ അതൊക്കെ ഇക്കാലത്ത് തിരുത്തി വരുന്നില്ലേ? 

അങ്ങനെ ഒരു തിരുത്തലിനും നവീകരണത്തിനും ഇവിടം തയ്യാറല്ലേ? 

എങ്കിൽ  പഴയത് പറഞ്ഞ് ആരോപണം മാത്രം നടത്തുന്നതിലും നല്ലത്, അത് തന്നെ ഇക്കാലത്തും ഇവിടെ നടപ്പാക്കിക്കളയും എന്ന് പറഞ്ഞ് പേടിപ്പിക്കുന്നതിനേക്കാൾ നല്ലത്, ആ നവീകരണത്തിനും തിരുത്തിനും ആക്കം കൂട്ടുകയല്ലെ? സംഗതിയെ നേർപ്പിച്ച് കൊണ്ടുവരിക തന്നെയല്ലേ?

ജാതീയതയൊക്കെ ഉണ്ടെങ്കിലും ഇവിടെയുള്ള പ്രധാനപ്പെട്ട രണ്ട് പുരാണങ്ങളും ( മഹാഭാരതവും രാമായണവും) രചിച്ചവർ വളരെ താഴ്ന്ന ജാതിക്കാർ എന്ന് കരുതുന്നവരാണ് എന്നറിയണം.

ശ്രീകൃഷ്ണൻ തന്നെയും താഴ്ന്ന ജാതിക്കാരൻ ആയാണ് ജന്മം കൊണ്ടതും ജീവിച്ചതും.

എങ്കിൽ അങ്ങനെയൊരു സാധ്യതയും ഇതിനിടയിൽ (ജാതീയമായ സർവ്വവിഭജനങ്ങൾക്കിടയിലും, അക്കാലത്ത് പോലും) ഉണ്ടായിരുന്നു എന്നതല്ലേ സാരം?

No comments: