ആകെമൊത്തം കെണി.
ജനിച്ചാല്‍ മാതാപിതാക്കളുടെ മതവിശ്വാസം കുട്ടികള്‍ക്ക് ബാധ്യത.
വിവാഹം കഴിഞ്ഞാൽ മറുപാതിയുടെ മതവിശ്വാസവും സംശയവും പേടിയും ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ബാധ്യത.
*****
വെളിച്ചം വന്നിടത്ത് നിന്നൊക്കെയും മതം പറയുന്ന ദൈവവും വിശ്വാസവും പോയിരിക്കുന്നു, ഇല്ലാതായിരിക്കുന്നു.
*****
യഥാർത്ഥ അസൂയാലു പെരുമാറുന്നത് എങ്ങിനെയാണ്?
എപ്പോഴെങ്കിലും തനിക്ക് കിട്ടാതെ പോയ, അല്ലെങ്കിൽ കിട്ടാതെ പോയേക്കാവുന്ന വളരേ ചെറിയ ഒന്നിന് വേണ്ടി തനിക്ക് ശരിക്കും കിട്ടിയ വലിയ വലിയ 99നെ മറക്കുക, നശിപ്പിക്കുക.
ദാമ്പത്യജീവിതത്തിൽ പ്രത്യേകിച്ചും ഇതിങ്ങനെ.
****
എറ്റവും വലിയ ഭോഷ്കും കളവും എന്താണെന്ന് വെച്ചാൽ ആ ഭോഷ്കും കളവും ചെയ്യുന്നവർക്കും പറയുന്നവർക്കും അത് ഭോഷ്കും കളവും ആണെന്ന് തോന്നില്ല, മനസിലാവില്ല.
അതാണ് സ്ത്രീപുരുഷ പ്രണയം. ശുദ്ധഭോഷ്ക്, ശുദ്ധകളവ്, ശുദ്ധ തെറ്റിദ്ധാരണ, ശുദ്ധ പ്രച്ഛന്നവേഷം.
*****
സ്ത്രീപുരുഷ പ്രണയമുണ്ടെന്ന് കരുതുന്നില്ല.
കാമമുണ്ടെന്ന് കരുതുകയും ചെയ്യുന്നു.
കാമം നേരിട്ട് നടത്താൻ സാധിക്കാത്തതിനെ പ്രണയമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു.
തനിക്ക് കാമം ചെലുത്താൻ പറ്റിയതിനെ തന്നെയേ പേര് മാറ്റി ആരും പ്രണയിക്കുന്നുള്ളൂ.
No comments:
Post a Comment