ഞാനും നീയും ചേർന്ന നമ്മൾ ഇല്ലാതെ നമ്മൾ ഒന്നാവും.
ഈ പ്രാപഞ്ചികതയിൽ.
ഈ ബ്രഹ്മത്തിൽ.
പ്രാപഞ്ചികതയെ, ബ്രഹ്മത്തെ എന്ത് പേരിട്ട് വിളിച്ചാലും ഒന്ന്.
ദൈവമെന്നോ പദാർത്ഥമെന്നോ ഊർജമെന്നോ ബോധമെന്നോ.
നിഷേധിച്ചാലും വിശ്വസിച്ചാലും അഹംബ്രഹമാസ്മി തന്നെ ശിഷ്ടം.
ഞാൻ പ്രപഞ്ചമായിത്തീരുന്നു എന്നും അഹംബ്രഹമാസ്മിക്ക് സാരമാവാം.
ഞാൻ പ്രപഞ്ചം തന്നെയെന്ന് തത്വമസിക്കും അർത്ഥമാവാം.
******
വിശ്വസിക്കാം, നിഷേധിക്കാം.
സാധിക്കുമെങ്കിൽ ദൈവത്തോളം വികസിച്ച് വളരാം - അഹംബ്രഹ്മാസ്മി, തത്വമസി.
വേണേൽ ദൈവം നിങ്ങളോളം ചുരുങ്ങുകയും ചെയ്യും - ബിംബങ്ങളായും സങ്കല്പവ്യത്യാസങ്ങളായും.
ഭാരതീയദർശനവും ഹൈന്ദവതയും നൽകുന്ന സ്വാതന്ത്ര്യം.
ദൈവവും സത്യവും ഒരോരുവവൻ്റെയും വിതാനം പോലെ.
No comments:
Post a Comment