എന്തിന് ജീവിക്കുന്നു?
ഒരു സംശയവും വേണ്ട.
ജീവിക്കാൻ വേണ്ടി ജീവിക്കുന്നു.
*****
ചേരട്ടയും ചിലന്തിയും യാചകനും ഭ്രാന്തനും തോന്നിപ്പിച്ച, നിന്ന് നോക്കാനും കേള്‍ക്കാനുമുള്ള കൗതുകവും ബഹുമാനവും ആശ്ചര്യവും ഒരു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പുരോഹിതനും സിനിമാനടനും ഇന്നിതുവരെ തോന്നിപ്പിച്ചില്ല.
*******
ആദ്യമേ ഉള്ളതും ശേഷം തുടരുന്നതും ഈ ഞാന്‍ ബോധമല്ല.
******
ഒന്നുമില്ല.
നീയും ഞാനുമായി ബന്ധപ്പെട്ട് ഒന്നുമില്ല.
കുടിക്കും, തിന്നും, ഉറങ്ങും, അധ്വാനിക്കും, സമ്പാദിക്കും.
ശരിയാണ്.
എന്നിട്ടോ?
എന്നിട്ടും എന്നാലും ഒന്നുമില്ല.
ഒന്നുമില്ലെന്ന ആ അറിവുമായി ഒത്തുപോവുക മാത്രം.
No comments:
Post a Comment