നമുക്ക് തേൻ തരുന്ന ധര്‍മ്മം തേനീച്ചയുടെ ഉദ്ദേശത്തിലില്ല.
അങ്ങനെയൊരു ധര്‍മ്മം നിര്‍വ്വഹിക്കുന്ന കാര്യം തേനീച്ച അറിയുന്നുമില്ല.
ധര്‍മ്മം ആരുടെയും ഉദ്ദേശമല്ല, ഉദ്ദേശം ആവണ്ടതില്ല. അറിയേണ്ടതില്ല.
******
നമ്മുടെ മാനത്തിനുള്ളില്‍ നിന്ന് നോക്കിയാല്‍ 'നാം' ഇല്ലാത്തതെന്ന് വിചാരിക്കാന്‍ സാധിക്കില്ല.
അതിനാല്‍ ഇനിയങ്ങോട്ടും നാം ഉണ്ടാവുമെന്ന് നാം കരുതിപ്പോവും.
*****
അഹങ്കാരം തലച്ചോറുണ്ടാക്കുന്ന അതിജീവന ബോധത്തിന്റെ, അതിജീവന ബോധത്തിന് വേണ്ട ആത്മധൈര്യം നേടാനുള്ള കൊച്ചു കാര്യം മാത്രം.
No comments:
Post a Comment