എന്തെല്ലാം ഘോഷ്ടികള്‍ കാണിച്ചാണ് ഓരോരുത്തനും ജീവിച്ചു മരിച്ചു പോകുന്നത്?
യഥാര്‍ത്ഥത്തില്‍ അവന്‍ അതൊന്നുമായിരുന്നില്ല, അവനേ ഇല്ലെന്ന് വരുത്തും വിധം.
******
സാമൂഹ്യ പ്രവര്‍ത്തകന്‍, പരോപകാരി എന്നൊക്കെ തോന്നും, പറയും.
ശരിയാവാം.
പക്ഷേ, ഒരുകുറേ പേര്‍ അത് തങ്ങളുടെ തൊഴിലും വരുമാനമാര്‍ഗവും ആക്കിയവരാണ്.
ഉള്ള് പൊള്ളയാകയാല്‍ നിന്നിടം നില്‍ക്കാനാവാതെ ഒളിച്ചോടുന്നവരാണ്.
തനിക്ക് താന്‍ ശത്രുവാകയാല്‍, എങ്ങിനേലും തന്നെ ബാഹ്യവുമായി ബന്ധപ്പെടുത്തി, ബാഹ്യത്തില്‍ മുഴുകി, അതാണ്, ഇതാണ് താനെന്ന് ധരിച്ച്, വരുത്തി വ്യക്തിത്വം കാണാനും രൂപപ്പെടുത്താനും ശ്രമിക്കുന്നവരാണ്.
അവർ അവരകപ്പെട്ട കെണിയിലും അതുണ്ടാക്കുന്ന അവരുടേതായ സ്വാര്‍ത്ഥതയിലുമാണ്.
No comments:
Post a Comment