Tuesday, September 13, 2022

ശവത്തിന്റെ കണ്ണുകള്‍ നിങ്ങൾ അടക്കാതിരിക്കുക.

മരിച്ചാല്‍, ശവത്തിന്റെ കണ്ണുകള്‍ നിങ്ങൾ അടക്കാതിരിക്കുക. 

ആ കണ്ണുകളിലേക്ക് നോക്കാൻ നിങ്ങള്‍ക്ക് ഭയമുണ്ടെങ്കിൽ അതിൽ ആ ശവം എന്ത് പിഴച്ചു? നിഷേധിക്കപ്പെട്ട, കാണാതെ പോയ ആകാശത്തിലേക്ക് ആ കണ്ണുകള്‍ പായട്ടെ. 

ആകാശം കണ്ടാലും കണ്ടില്ലെങ്കിലും ആ തുറന്ന കണ്ണുകള്‍ ഒരു പ്രായശ്ചിത്തമെങ്കിലുമാവട്ടെ.

*****

ദൈവമേ! നിന്നെ നീയെന്ന് വിളിക്കാനുള്ള അറിവും ധൈര്യവുമില്ല. 

ദൈവമേ! എന്നെ ഞാനെന്ന് വിളിക്കാനുള്ള അറിവും ധൈര്യവും അതുമില്ല. 

ദൈവമേ! അറിവില്ലായ്മയും അശക്തിയും നിസ്സഹായതയും തുടങ്ങുന്നിടത്താണ് ഞാനും നീയും തുടങ്ങുന്നത്.

*****

നരകം പറഞ്ഞ്‌ പേടിപ്പിക്കുന്ന, സ്വര്‍ഗം പറഞ്ഞ്‌ മാര്‍ക്കറ്റ്‌ ചെയത് കൊതിപ്പിക്കുന്ന ദൈവത്തെ ആദ്യം ഭ്രാന്താലയത്തില്‍ കൊണ്ടുപോയിടണം.

No comments: