Thursday, September 29, 2022

പരബ്രഹ്മം: ഒന്നായി, ഒന്ന് പോലുമല്ലാതെയായി. ദൈവമെന്നായി, ദൈവമല്ലെന്നായി.

സരസ്വതീ പൂജയുടെ ഈ വേളയിൽ. 

******

ഭാരതീയ ദർശനത്തിൻ്റെയും ഭാരതീയമായ ദൈവീക സങ്കല്പങ്ങളുടെയും സൗന്ദര്യവും സമതുലിതത്വവും നോക്കൂ.

ആദ്യം, ഏറ്റവും മേലെ തീർത്തും ആത്യന്തികമായത്.

നിരാകാര നിർഗുണമായി. 

ഒന്നായി, ഒന്ന് പോലുമല്ലാതെയായി.

ദൈവമെന്നായി, ദൈവമല്ലെന്നായി.

നിരാകാര നിർഗുണ പരബ്രഹ്മം.

തീർത്തും നിരാകാര ഭാവത്തിൽ.

തീർത്തും നിർഗുണ ഭാവത്തിൽ.

എന്ത്കൊണ്ട് പരബ്രഹ്മം എന്ന ആത്യന്തികത തന്നെയായ ദൈവം നിരാകാരം, നിർഗുണം? 

കാരണം മറ്റൊന്നുമല്ല.

ആത്യന്തികതയെ കുറിച്ച്, ആപേക്ഷികമായ മാനത്തിൽ വെച്ച് നാം പറയുന്നതൊന്നും, നാം വിശേഷിപ്പിക്കുന്ന ഒരു വിശേഷണവും കൃത്യമല്ല, ശരിയല്ല, ബാധകമല്ല.

അതുകൊണ്ട് തന്നെ പരബ്രഹ്മം എന്ന ആത്യന്തികതയെ നിർഗുണഭാവത്തിൽ എന്ന് പോലും പറഞ്ഞുകൂടാ. 

കാരണം, സഗുണമെന്നതും നിർഗുണമെന്നതും നമ്മുടെ ആപേക്ഷിക മാനത്തിൻ്റെ സങ്കല്പങ്ങളും വിശേഷണങ്ങളും ആണ്. വിപരീത ധ്രുവങ്ങളാണ്. 

ഗുണം എന്നതുള്ളത് കൊണ്ടുണ്ടാവുന്ന വിപരീതമായ നിർഗുണമാണ് നാം പറയുന്ന നിർഗുണം. 

അതിനാൽ, പരബ്രഹ്മം എന്ന യഥാർത്ഥ ദൈവം സഗുണവും നിർഗുണവും അല്ലാത്ത ഭാവത്തിൽ, അവസ്ഥയിൽ. 


പരബ്രഹ്മം 

ഒന്നിൻ്റെയും വിപരീത അവസ്ഥയല്ല.

പരബ്രഹ്മത്തിൻ്റെ കാര്യത്തിൽ നമ്മുടെ നിസ്സഹായതയെ ഭാഷയാക്കും പോലെ മാത്രം.


പരബ്രഹ്മം.

നമ്മുടെ സങ്കല്പങ്ങളും ഭാഷകളും അഭിസംബോധന രീതികളും തോറ്റുപോകുന്നിടത്ത്, തോറ്റുപോകുന്ന കോലത്തിൽ, ഭാവത്തിൽ.

*****

പരബ്രഹ്മം എന്ന

ആത്യന്തികത തന്നെയായതിനെ ഒന്നെന്നും, ഒന്നല്ലെന്നും, ഒന്നിലധികമെന്നും പറഞ്ഞുകൂടാ, വിശേഷിപ്പിച്ചു കൂടാ. 

കാരണം, ഒന്ന് എന്നതും, ഒന്നിലധികം എന്നതും ഒന്നുമല്ല എന്നതുമൊക്കെ നമ്മുടെ ആപേക്ഷിക മാനവുമായി ബന്ധപ്പെട്ട, ആ മാനത്തിനുള്ളിലെ എണ്ണലും കൂട്ടലും കിഴിക്കലും ഒക്കെയായി ബന്ധപ്പെട്ട ആപേക്ഷിക സങ്കല്പവും മനസ്സിലാക്കലുമാണ്.

രണ്ടുണ്ടെങ്കിലുള്ള ഒന്നാണ് നാം പറയുന്ന ഒന്ന്. ഒന്ന് മാത്രമായാൽ ഒന്നുമില്ല. 

ഭൂമി ഉളളത് കൊണ്ടുള്ള ആകാശം നമ്മുടെ ആകാശം. ആകാശം മാത്രമായാൽ ആകാശമില്ല. ആകാശമെന്ന വിളിയില്ല, ആകാശമെന്ന് വിളിക്കപ്പെടില്ല.

പരബ്രഹ്മം.

പരബ്രഹ്മമായ ദൈവത്തെ സർവ്വജ്ഞനെന്നും സർവ്വശക്തനെന്നും വിശേഷിപ്പിക്കുന്നത് പോലും ശരിയല്ല. 

കാരണം, ശക്തി, ജ്ഞാനം എന്നതൊക്കെ നമ്മുടെ മാനത്തിനുള്ളിൽ നമുക്കാവശ്യമാകുന്ന കര്യങ്ങൾ, ഗുണങ്ങൾ. 

നമ്മുടെ മാനത്തിന് തൊട്ടപ്പുറം പോലും അത്തരം സംഗതികളുണ്ടോ, വേണ്ടതുണ്ടോ എന്നത് പോലും നാമറിയില്ല. 

അപ്പോഴാണോ എല്ലാ മാനങ്ങൾക്കും അപ്പുറത്തെ, എല്ലാ മാനങ്ങളും തന്നെയായതിൻ്റെ, പരബ്രഹ്മത്തിൻ്റെ, ദൈവത്തിൻ്റെ കാരൃം.

പരബ്രഹ്മത്തെ ആപേക്ഷിതയുടെ വിപരീതമായി, ആ നിലക്ക് ആത്യന്തിക മെന്ന് പറയുന്നത് പോലും ശരിയല്ല. 

കാരണം, ആ നിലക്ക് വേർതിരിച്ച് അറിയാനാവുന്ന പറയാനാവുന്ന ആത്യന്തികത പോലുമല്ല പരബ്രഹ്മം.

****

പരബ്രഹ്മം. 

എന്തെന്നും ഏതെന്നും ആരെന്നും എങ്ങനെയെന്നും ഇല്ലാതെ. 


പരബ്രഹ്മം.

ഒന്നുമായി, ആരുമായി വിവരിക്കാനാവാതെ. വിശേഷിപ്പിക്കപ്പെടാനില്ലാതെ.

******

അതുകൊണ്ട് തന്നെ നോക്കൂ...

ഗുണങ്ങളും വിശേഷങ്ങളും ഇല്ലാത്ത പാബ്രഹ്മത്തിന് ആരാധനകളും ആരാധനാലയങ്ങളും ഇല്ലാതെ, ഉണ്ടാക്കാൻ സാധിക്കാതെ. 

കാരണം, വിശേഷങ്ങളും ഗുണങ്ങളും ഇല്ലാത്തതിനെ, ഒരു ഗുണവും വിശേഷണവും പറയാൻ പറ്റാത്തവനെ എങ്ങിനെ എന്ത് വിളിച്ച് ആരാധിക്കും? 

അതുകൊണ്ട് തന്നെ വിശേഷങ്ങളും ഗുണങ്ങളും ഇല്ലാത്ത പരബ്രഹ്മത്തിന് 

എങ്ങിനെ എന്തിൻ്റെ പേരിൽ അസാധനാലയങ്ങൾ ഉണ്ടാക്കും?

*****

പരബ്രഹ്മം.

ഒന്നുമല്ലാതെ, എല്ലാമായി.


പരബ്രഹ്മം.

നാം നമ്മുടെ ആപേക്ഷിക  മാനങ്ങളിൽ സങ്കല്പിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്ന ഒരു ഗുണവും വിശേഷണവും അഭിസംബോധന രീതിയും ഇല്ലാതെ, നൽകാതെ, നൽകാൻ സാധിക്കാതെ, ആവശ്യമില്ലാതെ. 


പരബ്രഹ്മം

എങ്ങിനെയോ അങ്ങനെ. 

എങ്ങിനെയൊക്കെ ആവുന്നുവോ അങ്ങനെയൊക്കെയായി?


പരബ്രഹ്മം.

ഒന്നും വേണ്ടാതെ, 

ഒന്നിനെയും ആശ്രയിക്കാതെ.

വേണം വേണ്ട എന്നത് പോലും ഇല്ലാതെ.


പരബ്രഹ്മം.

നമ്മുടെ എല്ലാ അളവുകോലുകളും നിർവചനങ്ങളും വിശേഷണങ്ങളും അഭിസംബോധന രീതികളും പരാജയപ്പെടുന്നത്.


പരബ്രഹ്മം.

എന്തെങ്ങിനെ സങ്കല്പിച്ച് വിളിച്ച് വിശേഷിപ്പിച്ചാലും അഭിസംബോധന ചെയ്യാൻ ശ്രമിച്ചാലും അതിനെല്ലാം അപ്പുറത്ത്.


പരബ്രഹ്മം.

എല്ലാം ചേരും

എന്നാൽ ഒന്നും ചേരില്ല.

*****

ഭാരതീയ ദർശത്തിലും ദൈവിക സങ്കൽപങ്ങളിലും ഇനി നാം നമ്മുടെ ആപേക്ഷിക  മാനങ്ങളിൽ നിന്ന് സങ്കല്പിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്ന ഗുണങ്ങളും വിശേഷണങ്ങളും അഭിസംബോധന രീതികളും ബാധകമാവുന്ന ദൈവീക സങ്കല്പങ്ങൾ നോക്കൂ. 

സഗുണഭാവങ്ങളിൽ.

സഗുണമായ പേരുകളും വിശേഷണങ്ങളുമായി. 


നോക്കൂ...

ബ്രഹ്മാവ്, വിഷ്ണു,  ശിവൻ.

സൃഷ്ടി, സ്ഥിതി, സംഹാരം.

ആപക്ഷിക ലോകത്തെ അടിസ്ഥാനപരമായ മൂന്ന് ഗുണങ്ങൾ.

അങ്ങനെ അടിസ്ഥാനപരമായ മൂന്ന് ഗുണങ്ങൾ പറഞ്ഞും, അവയ്ക്ക് വെറും മൂന്ന് പുരുഷഭാവങ്ങൾ കൊടുത്തും തീരുന്നില്ല, നിർത്തുന്നില്ല.

അതിനുമപ്പുറം നമ്മുടെ ആപേക്ഷികമാനങ്ങളെയും അതിൽ വരുന്ന സങ്കല്പങ്ങളെയും വിശേഷണങ്ങളെയും സമതുലനം ചെയ്ത് തന്നെ സങ്കൽപ്പിക്കുന്നു. 

സ്ത്രീയും പുരുഷനും ആയിത്തന്നെ.

ആപേക്ഷിക തയിലെ വിപരീതങ്ങളെ ഒരുമിപ്പിച്ച് കൊണ്ട്.

പകുതി പുരുഷനും പകുതി സ്ത്രീയുമായിത്തന്നെ.

അർദ്ധനാരീശ്വരം.


നോക്കൂ...

അതും എത്ര കൃത്യമായി, യുക്തിഭദ്രമായി. 

സൃഷ്ടിക്ക് ബ്രഹ്മാവ്.

ശരി.

എന്നാൽ ആ സൃഷ്ടിക്ക് (അഥവാ ബ്രഹ്മാവിന്) എന്തിനും ഏതിനും എപ്പോഴും നിർബന്ധമായും കൂടെ വേണ്ടത് എന്താണ്? 

അഥവാ, സർഗാത്മകമായ, സൃഷ്ടിപരമായ എന്തിനും ഏതിനും നിർബന്ധമായും എന്താണ് എപ്പോഴും കൂടെ വേണ്ടത്? 

സർഗാത്മകമായ, സൃഷ്ടിപരമായ എന്തും നടക്കണമെങ്കിൽ നിർബന്ധമായും വേണ്ടത് എന്താണ്?

ബുദ്ധി, ജ്ഞാനം, വിവേകം. 

അതേ, സരസ്വതി. 

അതേ, അതാണ് സരസ്വതി. 

പുരുഷൻ്റെ ബുദ്ധി സ്ത്രീ. 

കൃത്യമായും സരസ്വതി.

പുരുഷനെ പണിയെടുക്കാനും സൃഷ്ടിപരനാക്കാനും സഹായിക്കുന്ന, നിർബന്ധിക്കുന്ന ഏക സംഗതി, പ്രേരകശക്തി സ്ത്രീ, സ്ത്രീയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ.

സ്ത്രീക്ക് തൻ്റെ സർഗാത്മകത (അഥവാ ആവശ്യങ്ങൾ) നടത്തിക്കിട്ടാനുള്ള വഴിയും ഉപകരണവും പുരുഷൻ.

*******

സ്ഥിതിക്ക് അഥവാ നിലനില്പിന്, ജീവിതത്തിന് വിഷ്ണു.

സ്ഥിതിക്ക് അഥവാ നിലനില്പിനും ജീവിതത്തിനും ( വിഷ്ണുവിന്) നിർബന്ധമായും കൂടെ വേണ്ടത് എന്താണ്?

അഥവാ, സ്ഥിതിയും ജീവിതവും നടക്കാൻ നിർബന്ധായും വേണ്ടത് എന്താണ്?

സമ്പത്ത്, പണം.

അതേ, അതാണ് ലക്ഷ്മി. 

പുരുഷൻ്റെ സമ്പത്ത് സ്ത്രീയായിരിക്കണം. 

പുരുഷൻ ജീവിക്കുന്നത് തന്നെ ആ സമ്പത്ത് തന്നെയായ സ്ത്രീക്ക് വേണ്ടിയായിരിക്കണം.

*****

സംഹാരത്തിന് ശിവൻ. 

സംഹാരത്തിന് (ശിവന്) നിർബന്ധമായും കൂടെ വേണ്ടത് എന്താണ്?

ശക്തി. 

അതേ അതാണ് പാർവതി.

ശക്തി ഇല്ലാത്ത ശിവൻ അഥവാ ശിവം ശവം.

സ്ത്രീ കാരണം, സ്ത്രീക്ക് വേണ്ടി പുരുഷൻ ഉണ്ടാക്കുന്നു, നശിപ്പിക്കുന്നു.

സ്ത്രീ ഇല്ലാത്ത പുരുഷൻ പുരുഷനല്ല. 

ആ  ശക്തി നേടാനും ആ ശക്തിക്ക് വേണ്ടിയും മാത്രം പുരുഷൻ ജീവിക്കുന്നു.

എതിരെ, വിപരീതമായി സ്ത്രീ ഉള്ളത് കൊണ്ട് മാത്രം പുരുഷൻ പുരുഷനാവുന്നു. 

എതിരെ, വിപരീതമായി പുരുഷൻ ഉള്ളത് കൊണ്ട് മാത്രം സ്ത്രീ സ്ത്രീയാവുന്നു.


നോക്കൂ..

എല്ലാറ്റിലും സ്ത്രീ പകുതി. 

എല്ലാറ്റിലും പുരുഷൻ പകുതി.

എല്ലാറ്റിനും സ്ത്രീ വേണം.

എല്ലാറ്റിനും പുരുഷൻ വേണം.

എല്ലാം സ്ത്രീയിലൂടെ, 

സ്ത്രീക്ക് വേണ്ടി.

എല്ലാം പുരുഷനിലൂടെ, 

പുരുഷന് വേണ്ടി

****

ഇനിയും നോക്കൂ..

ആപേക്ഷിക ലോകത്ത് ഗുണങ്ങളും വിശേഷണങ്ങളും ഒരു നൂറായിരം കോടികൾ. 

എണ്ണിയാൽ തീരാത്തത്ര ഗുണങ്ങളും വിശേഷണങ്ങളും അതിനാൽ ദൈവത്തിനും.

അതുകൊണ്ട് തന്നെ ദൈവസങ്കല്പങ്ങളും ദൈവത്തിനുള്ള വിശേഷണങ്ങളും പേരുകളും അഭിസംബോധന രീതികളും എണ്ണിയാൽ തീരാത്തത്ര. 

അതിനാൽ തന്നെ, ദേവദേവതകളും സഗുണഭാവങ്ങളിലുള്ള ദൈവസങ്കല്പങ്ങളും ഒരു നൂറായിരം കോടികൾ. 

ഒരോരുവനും അവൻ്റെ സങ്കല്പവും ഊഹവും പോലെ, ആവശ്യം പോലെ. 

ഓരോ ആവശ്യനിവാരണവും ഓരോ ദേവനിലൂടെ ഓരോ ദേവതയിലൂടെ. ഓരോ ഗുണങ്ങളെ സ്വായത്തമാക്കിക്കൊണ്ട് 

എല്ലാ ഓരോ സംഗതിയും ദൈവത്തിൻ്റെ സഗുണഭാവം. ഓരോ ദേവൻ, ഓരോ ദേവി.

എല്ലാ ഓരോ സംഗതിയും ദൈവമെന്ന ആത്യന്തികതയുടെ, നിരാകാര നിർഗുണത്തിൻ്റെ ആപേക്ഷികമായ സഗുണഭാവം, ഗുണം, ബിംബം. ഓരോ ദേവൻ, ഓരോ ദേവി.

അങ്ങനെ ആപേക്ഷികമായ  ഓരോ ഗുണവും ഓരോ ദേവൻ, ഓരോ ദേവത. 

അങ്ങനെ നൂറായിരം കോടി ദേവന്മാരും ദേവതകളും. 

അങ്ങനെ ആപേക്ഷിക ലോകത്തെ നിശ്ചയിക്കുന്ന , നിയന്ത്രിക്കുന്ന, അവയെ അവയാക്കുന്ന നൂറായിരം കോടി ദേവന്മാരും ദേവതകളും.

Wednesday, September 28, 2022

പ്രതിയോഗികളിലും ബുദ്ധിമുട്ടിക്കുന്നവരിലും ഗുരുവിനെ കണ്ടെത്തുക.

നിൻ്റെ പ്രതിയോഗികളിലും നിന്നെ ബുദ്ധിമുട്ടിക്കുന്നവരിലും നീ ഗുരുവിനെ കണ്ടെത്തുക. 

നിനക്ക് തീർത്തും പ്രയാസകരമായ കണ്ടെത്തലാണ് അതെന്നറിയാം. 

എന്നാലും അറിയുക. 

നിൻെറ പ്രതിയോഗികളും നിന്നെ ബുദ്ധിമുട്ടിക്കുന്നവരുമാണ് യഥാർഥത്തിൽ നിനക്ക് പരിശീലനം തരുന്നവർ. അവരാണ് നിൻ്റെ മസിലുകൾക്ക് കരുത്ത് കൂട്ടുന്നവർ. അവരാണ് നിന്നെ വളർത്തുന്നവർ. 

അവർക്ക് വേണ്ടിയാണ്, അവരുണ്ട് എന്നത് കൊണ്ട് കൂടിയാണ് നീ വളരുന്നത്, വളരേണ്ടത്. 

അവർ പോലുമറിയാത്ത അവരുടെ ആവശ്യം നീ. നീ പോലുമറിയാത്ത നിൻ്റെ ആവശ്യം അവർ.

അവരുടെ ആവശ്യം നീയും നിൻ്റെ ആവശ്യം അവരും അറിയുന്നില്ല എന്നതിനാൽ തന്നെയാണ് നീ വളരുന്നത്, വളരേണ്ടത്. 

യഥാർത്ഥ രോഗി താൻ രോഗിയാണെന്നും തനിക്ക് വേണ്ട മരുന്ന് എന്താണെന്നും അറിയാതെ പോകുന്നത് പോലെ മാത്രം നിന്നെയും അവരറിയുന്നില്ല. 

ഒരുപക്ഷേ, രോഗിയുടെ ആ അറിവുകേട് കൊണ്ട് മാത്രം അവൻ തൻ്റെ മരുന്നിനെയും തന്നെ ചികിത്സിക്കാൻ വരുന്ന വൈദ്യനെയും വെറുക്കുന്നു.

ഒരു വിത്തും സ്വയം തകരാതെ മുളതേടില്ല, മുളനേടില്ല, സസ്യമായി വളരില്ല.

നീയാം വിത്തിനെ മുളക്കാൻ വേണ്ടി തകർത്തുതരുന്നവരാണ് നിൻ്റെ പ്രതിയോഗികൾ, നിന്നെ ബുദ്ധിമുട്ടിക്കുന്നവർ. 

അവരുണ്ടാക്കുന്ന പ്രതിരോധമാണ് നിന്നെ ശക്തിപ്പെടുത്തുന്നത്. 

അവർ നിന്നെ തീയിലിട്ടു കരിച്ചുകളയുന്നില്ലെങ്കിൽ നീ മുളക്കും. 

അവർ നിന്നെ അവർക്ക് വേണ്ടാത്തത് പോലെ മണ്ണിലേക്ക് വലിച്ചെറിയുന്നവരാണെങ്കിൽ നീ മുളക്കും. 

അവർ നിന്നെ ആരും കാണരുത് എന്ന് കരുതി മണ്ണിൽ ഒളിപ്പിച്ചു വെക്കുന്നതാണെങ്കിൽ നീ മുളക്കും.

സ്വയം കീറി നിന്ന വഴികളിലല്ല വേരിറങ്ങുന്നത്. 

പകരം വഴിമുട്ടി നിൽക്കുന്ന, പ്രതിരോധിക്കുന്ന വഴികളെ (മണ്ണിനെ) കീറി മുറിച്ചണ് വേരിറങ്ങുന്നത്, വഴികളുണ്ടാക്കുന്നത്. 

ആരുമറിയാത്ത ഇരുളടഞ്ഞ വഴികളിൽ, ആരുമറിയാത്ത വേളകളിൽ വേരുകൾ ഇറങ്ങുന്നത് കൊണ്ട് മാത്രമാണ് എല്ലാവരും അറിയുന്ന, എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ, ഉയരങ്ങളിൽ കൊമ്പുകൾ ഉയരുന്നത്. ഉയരങ്ങളിലെ വിജയം എന്ന് വിളംബരം ചെയ്യുന്ന ഇലയും പൂവും പഴവും നിറയുന്നത്.

നിൻെറ പ്രതിയോഗികളും നിന്നെ ബുദ്ധിമുട്ടിക്കുന്നവരുമാണ്  നീ യഥാർഥത്തിൽ ആവശ്യമാണ് എന്ന്  ചുറ്റുപാടിനെയും, നിന്നെത്തന്നെയും ബോധ്യപ്പെടുത്തിത്തരുന്നത്. നിൻ്റെ പ്രസക്തി വിളിച്ചറിയിക്കുന്നത് അവരാണ്.

അവർ അല്പമെങ്കിലും ബാക്കിയുള്ളിടത്തോളം നീ ആവശ്യമുണ്ടെന്ന വിവരം തരുന്നവർ. 

ഇരുട്ടുണ്ട്, അതിനാൽ വെളിച്ചം ആവശ്യമുണ്ടെന്നു മനസ്സിലാവുന്നതപ്പോഴാണ്.

പറഞ്ഞവതരിപ്പിക്കും പോലുള്ള ചരിത്രപുരുഷന്മാർ ഇല്ല, ഉണ്ടായിരുന്നില്ല..

എത്ര ഭംഗിയായി fakeകള്‍ ഉണ്ടാവുന്നു..

നാട് തന്നെ fakeകള്‍ ഭരിക്കുന്നതായാല്‍ പിന്നെന്ത് പറയും, അല്ലേ?

****

ജീവിതം തന്നെ വലിയ ഭോഷ്ക്കും കളവും ആയതിനാൽ ജീവിതത്തിന് വേണ്ടി നടത്തുന്ന പ്രണയവും വലിയ ഭോഷ്ക്കും കളവും ആവുന്നതിൽ വലിയ അൽഭുതമില്ല.

******

ദൂരെയുള്ള ചന്ദ്രനും സൂര്യനും പോലെ ചരിത്രപുരുഷന്മാരും. 

കൈപ്പള്ളയിലൊതുങ്ങും. 

സുന്ദരമാവും. 

നേരിട്ടടുത്ത് ചെന്നാൽ അക്കണ്ട സൂര്യനും ചന്ദ്രനും ചരിത്രപുരുഷന്മാരും ഇല്ലേയില്ല. 

ഉള്ളതോ? 

തീർത്തും വരുതിയിൽ വരാത്തത്. 

ഇന്ന് പറഞ്ഞവതരിപ്പിക്കും പോലുള്ള ചരിത്രപുരുഷന്മാർ ഇല്ല, ഉണ്ടായിരുന്നില്ല..

*****

ഫേക്കുകള്‍ അവതാരങ്ങളായി വാഴ്ത്തപ്പെടുന്ന കാലം. 

ഒറിജിനലിനെക്കാള്‍ നല്ല ഒറിജിനലായി ഫേക്കുകള്‍ വിലസുന്ന കാലം. 

ഒറിജിനൽ തോറ്റുപോകും.

Tuesday, September 27, 2022

സ്ഥായിയായ നല്ലത്, മോശം എന്നതില്ല.

സ്ഥായിയായ നല്ലത്, മോശം എന്നതില്ല. 

സ്ഥായിയായ രുചിയും അരുചിയും സൗന്ദര്യവും വൈകൃതവും ഇല്ലാത്തത് പോലെ. 

നാക്കിലെ മുകുളങ്ങളും കണ്ണിൻ്റെയും തലച്ചോറിൻ്റെയും പ്രത്യേകതയും കാലവും പ്രായവും നിശ്ചയിക്കുന്നത് പോലെയല്ലാതെ.

സാമാന്യയുക്തി നിശ്ചയിക്കുന്ന ശരിയും തെറ്റും തന്നെയേ ഉള്ളൂ. 

സാമാന്യയുക്തിയിൽ വരുന്നതും ബോധ്യപ്പെടുന്നതും തന്നെയേ സത്യവും ദൈവവും പോലും ആവൂ, ആവേണ്ടതുള്ളൂ. 

ജീവിതം ജീവിതത്തിൻ്റെ മുന്നോട്ട് പോക്കിന് വേണ്ടി നിശ്ചയിക്കുന്ന ശരിയും തെറ്റും മാത്രമേയുള്ളൂ.

അവിടെ ആവശ്യം ശരി, അനാവശ്യം തെറ്റ്. 

അത്രയേ ഉള്ളൂ. 

ആവശ്യവും അനാവശ്യവും നിശ്ചയിക്കുന്ന ബോധം ഓരോരുത്തൻ്റെയും മാനവും വിതാനവും പോലെ മാത്രം. ജീവിതം ആവശ്യപ്പെടുന്നത് പോലെ മാത്രം.

ഉളളി തൊലിക്കും പോലെയായാൽ ആവശ്യങ്ങൾ പോലും തുലോം കുറവെന്നും തീരേ ഇല്ലെന്നും വന്നേക്കും. 

ഉളളി തൊലിക്കും പോലെയായാൽ ഏറെയും അനാവശ്യങ്ങൾ എന്നും വന്നേക്കും.

അതിനാൽ തന്നെ ആ നിലക്ക് നല്ലതും മോശവും ചിന്തിച്ച് കുറ്റബോധപ്പെടെണ്ടതില്ല. 

നിങ്ങൾക്ക് പോലും ഒരു നിയന്ത്രണവും ഇല്ലാതെയാണ് നിങ്ങളുടെ ആവശ്യങ്ങൾ. 

നിങ്ങളുടെ ശരീരവും തലച്ചോറും പ്രവർത്തിക്കുന്നത് നിങ്ങളുടെ പോലും നിയന്ത്രണത്തിലല്ല. 

നിങ്ങളുടെ ശരീരവും തലച്ചോറും ഉണ്ടാക്കുന്ന ആവശ്യങ്ങളും അതിനാൽ നിങ്ങളുടെ നിയന്ത്രണത്തിലല്ല.. 

കുടിക്കേണ്ടി വരുന്ന വെള്ളത്തിൻ്റെ കാര്യത്തിലായാലും, ശ്വസിക്കേണ്ടി വരുന്ന വായുവിൻ്റെ കാര്യത്തിലായാലും, കാമിച്ച് പോകുന്ന സ്ത്രീയുടെയും പുരുഷൻ്റെയും കാര്യത്തിലായാലും, ഭക്ഷിക്കേണ്ട ഭക്ഷണത്തിൻ്റെ കാര്യത്തിലായാലും, ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ല. അവയൊന്നും നിങ്ങളായി വിചാരിച്ച് വേണമെന്ന് വെച്ച് ഉണ്ടാക്കുന്നതല്ല

എല്ലാം ജീവിതം ജീവിതത്തിന് വേണ്ടി ഉണ്ടാക്കുന്നതാണ്. 

എല്ലാം ജീവിതം ജീവിതത്തിന് വേണ്ടി നിങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ്. ജീവിതം മുന്നോട്ട് പോകാൻ മാത്രം.

അതിനാൽ, ജീവിതത്തിൻ്റെ ഓരോ സന്ദർഭവും സാഹചര്യവും നിശ്ചയിക്കുന്ന ശരിയും തെറ്റും മാത്രമേ ഉള്ളൂ. 

ഓരോരുത്തനും ജീവിച്ച് കടന്നുപോകുന്ന വഴികൾ തീർത്തും വേറെ വേറെ ആകയാൽ അതും ആർക്കും മുൻകൂട്ടി നിശ്ചയിക്കുക അസാധ്യം. ഒന്നും അവനവൻ തന്നെ നിശ്ചയിക്കുന്ന കോലത്തിൽ പോലുമല്ല.

അതിനാൽ മുൻകൂട്ടി ആരും, ഏതെങ്കിലും കാലത്തിലും ഗ്രന്ഥത്തിലും മാത്രം നിശ്ചയിച്ച ശരിയും തെറ്റും ഇല്ല. 

ആരുടെയോ മുൻപിൽ ഉത്തരം പറയേണ്ട കോലത്തിൽ ആരും നിശ്ചയിച്ച ഒരു ശരിയും തെറ്റും ഇല്ല. 

ജീവിതം മുന്നോട്ട് പോകാൻ നാം ഉണ്ടാക്കുന്ന  സാമൂഹ്യവ്യവസ്ഥയും അതിലൂടെയുള്ള  സാമൂഹ്യ ജീവിതവും ഉണ്ടാക്കുന്ന, ജീവിതം നടന്നു പോകാൻ അപ്പപ്പോൾ നാം തന്നെ ഉണ്ടാക്കുന്ന ശരിയും തെറ്റും ഒഴികെ.

ആരും മുകളിൽ നിന്ന് നിശ്ചയിക്കാത്ത ശരിയും തെറ്റും മാത്രം. 

അതിനാൽ, സമയത്ത്, സ്ഥാനത്ത് കൃത്യമായി വരുന്ന എന്തും ഏതും ശരി. 

അവിടെ വിഷവും മരുന്ന്. 

അസമയത്ത്, ആസ്ഥാനത്ത് വരുന്ന എന്തും ഏതും തെറ്റ്. 

അവിടെ ഭക്ഷണവും മരുന്നും വരെ വിഷം.

*****

വായുവും വെള്ളവും പോലെ. 

എല്ലാവർക്കും ഒരുപോലെ വിശദീകരണങ്ങൾ ആവശ്യമില്ലാതെ, കെട്ടിക്കുടിക്ക് അൽപവും ഇല്ലാതെ, എളുപ്പത്തിൽ ബാധകമാകുന്നതും, ബോധ്യമാകുന്നതും, പ്രാപ്യമാകുന്നതും മാത്രം ഉണ്ടെങ്കിൽ ഉള്ള ദൈവം, സത്യം, ശരി, തെറ്റ്. 

*****

നമ്മുടെ മാനത്തിനുള്ളിലുള്ള, നമ്മുടെ വ്യവസ്ഥിതി നിലനില്‍ക്കാന്‍ വേണ്ട, നമ്മൾ നിശ്ചയിച്ച ശരിയും തെറ്റും മാത്രം. അത്ര മാത്രം. നീട്ടിവലിക്കാതെ.



Monday, September 26, 2022

വെറുതേ എന്നതില്ല. ഉദ്ദേശമില്ലായ്മ തന്നെ ഉദ്ദേശം.

വെറുതേ എന്നതില്ല.

ഉദ്ദേശമില്ലായ്മ തന്നെ ഉദ്ദേശം.

വെറുതേ ആവുക തന്നെ കാര്യം. 

അഥവാ വെറുതെ എന്നതുണ്ടെങ്കിൽ എല്ലാം വെറും വെറുതേ മാത്രമാണ്.

ദൈവവും ഈ മഹാ പ്രാപഞ്ചികതയും വരെ വെറും വെറുതേയാണ്.

ഉണ്ടെങ്കിൽ ഉള്ള ദൈവം മാത്രമുള്ള ലോകത്ത് ദൈവവും വെറും വെറുതേ. 

ഒന്നും നേടാനും നഷ്ടപ്പെടാനും ഇല്ലാതെ ദൈവം, പ്രാപഞ്ചികത.

ലക്ഷ്യവും മാര്‍ഗവും ഇല്ലാതെ ദൈവം, പ്രാപഞ്ചികത.

അത് തന്നെ അതിന്‌ ലക്ഷ്യവും മാര്‍ഗവും.

ഉദ്ദേശമില്ലായ്മ തന്നെ ഉദ്ദേശം.

******

എന്തെങ്കിലുമെന്നതിനേക്കാള്‍, എന്തിനെങ്കിലും എന്നതിനേക്കാള്‍, അല്ലെങ്കില്‍ അത്രതന്നെ അര്‍ത്ഥമുള്ളതാണ് വെറും വെറുതേ. 

ഒന്നുമില്ല, ഒന്നുമല്ല ഒന്നിനുമല്ല എന്നത് പോലെ തന്നെ എന്തോ ഉണ്ട്, എന്തോ ആണ്, എന്തിനോ ആണ്‌ എന്നത്.

ഒന്നുമില്ല, ഒന്നുമല്ല ഒന്നിനുമല്ല എന്നത് പോലെ തന്നെ അര്‍ത്ഥവത്താണ്‌ എന്തോ ഉണ്ട്, എന്തോ ആണ്, എന്തിനോ ആണ്‌ എന്നത്.

*****

ഇനി മറിച്ചും മനസിലാക്കാം. 

ഒന്നുമല്ലാത്തതാണ് എന്തെങ്കിലും ആയതിനെ എന്തെങ്കിലും ആക്കുന്നതതും അതിന്‌ നമ്മൾ ഉണ്ടെന്ന് കരുതുന്ന അര്‍ത്ഥവും രൂപവും ഭാവവും നല്‍കുന്നതും.

ചിത്രത്തെ ചിത്രമാക്കുന്നത് ചിത്രമല്ലാത്ത, ആ ചിത്രത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വെറുതേ എന്ന് തോന്നുന്ന ഒഴിഞ്ഞിടങ്ങളാണ്.

അക്ഷരങ്ങളെയും വാക്കുകളെയും വാക്കുകളും അക്ഷരങ്ങളും ആക്കുന്നതും ആ വാക്കുകളെയും അക്ഷരങ്ങളെയും ചുറ്റിപ്പറ്റി നില്‍ക്കുന്ന വെറുതേ എന്ന് തോന്നുന്ന ഒഴിഞ്ഞിടങ്ങളാണ്.

ഉണങ്ങിയ ഇലകൾ ഇനിയങ്ങോട്ട് ജീവിതത്തിൻ്റെ തുടർച്ചയല്ല, തുടർച്ചക്ക് പറ്റിയതല്ല.

നിങ്ങളൊന്നറിയണം.  

മാതാപിതാക്കളെ, അവർ നിങ്ങളെ നോക്കിയത് പോലെ, നിങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിയില്ല.

ഇത് വെറും കാല്പനികതക്കപ്പുറത്തെ ചില വസ്തുതകൾ.

തളിരിലകളെ സംരക്ഷിക്കുന്നത് പോലെ, നിലനിർത്തുന്നത് പോലെ, ഒരു വൃക്ഷവും ഉണങ്ങിയ ഇലകളെ സംരക്ഷിക്കില്ല, നിലനിർത്തില്ല. ഒരു ജീവിത വൃക്ഷത്തിനും അത് സാധ്യമല്ല.

കാരണം, തളിരിലകൾക്ക് വളരാനുണ്ട്. 

തളിരിലകളെ വളർത്തുന്ന വഴിയിൽ ജീവിതവൃക്ഷത്തിന് ജീവിതവൃക്ഷത്തെ തന്നെ വളർത്താനുണ്ട്.

ഉണങ്ങിയ ഇലകൾക്ക് വളരാനില്ല. ഇനിയങ്ങോട്ട് വൃക്ഷത്തെ വളർത്താനില്ല.

തളിരിലകൾ ജീവിതത്തിൻ്റെ തുടർച്ചയാണ്. 

തളിരിലകൾ ജീവിതത്തിൻ്റെ തുടർച്ചക്ക് വേണ്ടതാണ്.

ഉണങ്ങിയ ഇലകൾ ഇനിയങ്ങോട്ട് ജീവിതത്തിൻ്റെ തുടർച്ചയല്ല, തുടർച്ചക്ക് പറ്റിയതല്ല.

അതിനാൽ ഓരോ വൃക്ഷത്തിനുമറിയാം. 

ഉണങ്ങിയ ഇലകൾ കൊഴിയാനുള്ളത് മാത്രമെന്ന്.

ഉണങ്ങിയ ഇലകളെ പിടിച്ചുനിർത്തുക വൃക്ഷത്തിൻ്റെ ധർമ്മത്തിൽ പെട്ടതേയല്ലെന്ന്.

*****

അതുകൊണ്ട് തന്നെ നിങൾ ഒന്നുകൂടി അറിയണം.

കുഞ്ഞുങ്ങളെ അച്ഛനമ്മമാർ നോക്കിയത് പോലെ കുട്ടികൾക്ക് അച്ഛനമ്മമാരെ നോക്കാൻ സാധിക്കില്ല. 

കുട്ടികൾ തളിരിലകളാണ്.

കുട്ടികൾക്ക് വളരാനുണ്ട്. 

കുട്ടികളിലൂടെ ജീവിതത്തിന് വളരാനുണ്ട്.

കുട്ടികളെ കേന്ദ്രീകരിച്ച് ജീവിതത്തിനും ജീവിക്കുന്നവർക്കും ജീവിതത്തെ കേന്ദ്രീകരിച്ച് കുട്ടികൾക്കും പ്രതീക്ഷയും കൗതുകവും ജിജ്ഞാസയും സ്വപ്നങ്ങളും തനിയേ ഉണ്ടാവും, രൂപപ്പെടും. 

അത് കുട്ടികളുടെ ഉമനീരിലായാലും മൂത്രത്തിലായാലും കൊച്ചുവർത്തമാനങ്ങളിലായാലും കുസൃതികളിലായാലും. 

മാതാപിതാക്കൾക്കും പിന്നെ മറ്റാർക്കും കുട്ടികളിലും കുട്ടികളുടെതിലും വല്ലാതെ വെറുപ്പ് തോന്നില്ല.

കാരണം, ജീവിതം ജീവിതമാകാൻ വേണ്ട, തുടരാൻ വേണ്ട  പ്രതീക്ഷയും കൗതുകവും ജിജ്ഞാസയും സ്വപ്നങ്ങളും കുട്ടികളിലാണ്; വൃദ്ധന്മാരിലല്ല. 

അങ്ങനെയതുകൊണ്ട്, ജീവിതം കുട്ടികളെ രാജാക്കന്മാരായി ശ്രദ്ധിച്ച്, സംരക്ഷിച്ച് വളർത്തുന്നു. 

ജീവിതം കുട്ടികൾക്ക് വേണ്ടി എന്ന് മാത്രമാകുന്നു.

കുട്ടികൾക്കുള്ള ശ്രദ്ധയിലും സുരക്ഷയിലുമാണ് ജീവിതം ജീവിതത്തിന് തന്നെയുമുള്ള വളർച്ചയും സുരക്ഷയും തന്നെ കാണുന്നത്.

കുട്ടികൾക്ക് വേണ്ടി ജീവിതം, അതിനാൽ ജീവിക്കുന്നവർ മുഴുവരും, സ്വയം അടിമകളാവുന്നു, അടിമവേല ചെയ്യുന്നു. അത്തരം അടിമത്വത്തിൽ ജീവിതവും ജീവിക്കുന്ന വരും അഭിമാനം കൊള്ളുന്നു.

കുട്ടികൾ ഉറങ്ങാൻ, കുട്ടികൾ ഉണ്ണാൻ, കുട്ടികൾ ചിരിക്കാൻ, കുട്ടികൾ പഠിക്കാൻ... ശ്രദ്ധിച്ച്, സൂക്ഷിച്ച് അടിമയായിത്തന്നെ ജീവിതം ജീവിതത്തെ വളർത്തുന്നു.

*****

വൃദ്ധന്മാർക്ക്, വൃദ്ധന്മാരായ അച്ഛനമ്മമാർക്ക് ഇനിയങ്ങോട്ട് തളരാൻ മാത്രമേയുള്ളൂ; വളരാനില്ല. 

വളരാനില്ലാത്ത വൃദ്ധന്മാരിൽ ജീവിതമെന്ന സ്വാഭാവികത, സ്വാഭാവികമായും അല്പവും താൽപര്യം കാണിക്കില്ല. ഏറിയാൽ കൃത്രിമമായല്ലാതെ. 

കണക്ക് കൂട്ടലുകൾ ഒഴിവാക്കാൻ വേണ്ട ഒരു കൃത്രിമബോധം ഉണ്ടാക്കിയും വെച്ചുമല്ലാതെ ജീവിതത്തിന് വൃദ്ധന്മാരെ ശ്രദ്ധിക്കുക സാധ്യമല്ല.

കാരണം, വൃദ്ധന്മാരെ കേന്ദ്രീകരിച്ച് പ്രതീക്ഷയും കൗതുകവും ജിജ്ഞാസയും സ്വപ്നങ്ങളും ഒരുനിലക്കും ഇല്ല, ഉണ്ടാവില്ല.

അതുകൊണ്ട് തന്നെ വൃദ്ധന്മാരുടെ  തുപ്പലും മൂത്രവും കൊച്ചുവർത്തമാനങ്ങളും ആരിലും താല്പര്യമുണർത്തില്ല. മറച്ചുവെക്കുന്ന മടുപ്പും വെറുപ്പും മാത്രമല്ലാതെ.

ജീവിതം മുന്നോട്ട് നീങ്ങുന്നത് ഇത്തരം തീർത്തും സ്വാർത്ഥമായ പ്രതീക്ഷയും കൗതുകവും ജിജ്ഞാസയും സ്വപ്നങ്ങളും ഒപ്പം മടുപ്പും വെറുപ്പും വെച്ച് തന്നെ.  

നിസ്വാർത്ഥതയെന്ന് നാം ഓമനപ്പേരിൽ വിളിക്കുന്ന, അല്ലങ്കിൽ നമുക്ക് ഓമനയായി തോന്നിപ്പോകുന്ന സംഗതി പോലും ജീവിതത്തിൻ്റെ വഴിയിൽ യഥാർഥത്തിൽ സ്വാർത്ഥത മാത്രമാണ്.

*****

അറിയണം. 

കുട്ടികൾ ഉദയസൂര്യൻമാരെ പോലെ. 

ഉടയസൂര്യന് ഉയർന്നുപൊങ്ങാൻ വലിയ ആകാശമുണ്ട്. 

ഉദയസൂര്യന് ഉയർന്ന് നിൽക്കുന്ന ആകാശത്തെ കേന്ദ്രീകരിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ട്. 

ഉദയസൂര്യനെ കേന്ദ്രീകരിച്ച് ആകാശത്തിനും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ട്.

അതുകൊണ്ട് തന്നെ ഉദയസൂര്യന്മാരെ ശ്രദ്ധിച്ചുപോകും, വളർത്തിപ്പോകും. 

ഉദയസൂര്യന്മാർ കയറിപ്പോകുന്നുവെന്ന് ഉറപ്പ് വരുത്തിപ്പോകും. 

അതിന് വേണ്ട സംഗതികൾ ഒരുക്കിപ്പോകും.

******

മാതാപിതാക്കൾ അസ്തമയസൂര്യന്മാർ. 

അസ്തമയസൂര്യന്മാർക്ക് ഉയർന്നുപൊങ്ങാൻ വലിയ ആകാശമില്ല. 

അതിനാൽ മാതാപിതാക്കളെ (വൃദ്ധന്മാരെ) കേന്ദ്രീകരിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ല. 

അതുകൊണ്ട് തന്നെ മാതാപിതാക്കളെ ശ്രദ്ധിക്കാനും  വളർത്താനും (മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ ആയത് പോലെ) കുട്ടികൾക്കാവില്ല. 

അതിനുള്ള താൽപര്യം വല്ലാതെ തോന്നില്ല. 

അപ്പോഴേക്കും മക്കൾക്ക്, മക്കൾക്കിടയിൽ കണക്ക് വരും, മടുപ്പ് വരും.

തീർത്തും സ്വാഭാവികമായ വസ്തുത മാത്രം ഇത്.

കുട്ടികളെ വളർത്തുമ്പോൾ ഒരു കണക്കും കാര്യവും മാതാപിതാക്കൾക്കില്ല, അവർ കണക്ക് നോക്കില്ല. 

തങ്ങൾക്കുള്ളതും വേണ്ടെന്ന് വെച്ച് മാതാപിതാക്കൾ മക്കളെ നോക്കും. നോക്കിപ്പോകും. 

ജീവിതം വളരാനും തുടരാനും സ്വയം ഒരുങ്ങി ആഗ്രഹിക്കുന്നു എന്നതിനാൽ

അതേസമയം, മാതാപിതാക്കളെ ശുശ്രൂഷ നടത്തേണ്ടി വരുമ്പോൾ മക്കൾക്ക് കണക്ക് വരും.  

കുട്ടികൾ അവരുടെ കുട്ടികൾക്കുള്ളത് മാറ്റിവെച്ച് മാത്രം നോക്കും... 

കാരണം മറ്റൊന്നല്ല. 

കുട്ടികളായമക്കളുടെ ശ്രദ്ധ അവരുടെ മക്കളിലേക്ക് (പുതിയ തളിരിലകളിലേക്ക്, പുതിയ ഉദയസൂര്യന്മാരിലേക്ക്) പോകും.

ഇതിനപ്പുറം സംഭവിക്കണമെങ്കിൽ...

ശക്തമായ നിയമം വേണ്ടിവരും. 

കൃത്രിമ മനഃശാസ്ത്രം തന്നെ ഉണ്ടാക്കേണ്ടി വരും. 

മതവും ധാർമ്മികതയും സഹതാപവും സ്വർഗ്ഗനരകവും മനസ്സാക്ഷിയും എല്ലാം കൂട്ടിക്കലർത്തി  ഉണ്ടാക്കുന്ന ഉപദേശനിർദേശങ്ങൾ നൽകി ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം നിയമവും  മനഃശാസ്ത്രവും.

ഇത് ടി എസ് സുമേഷ് എന്ന സുഹൃത്തിനോട് സന്ദർഭവശാൽ പറയാനിടവന്നതും പറയാൻ തോന്നിയതും.

Sunday, September 25, 2022

സഹിഷ്ണുത ഉണ്ടായാല്‍ മതം മതമല്ലാതാവും.

മതമെന്നും സഹിഷ്ണുതയെന്നും ഒരുമിച്ച് കൂട്ടിപ്പറയരുത്.

സഹിഷ്ണുത ഉണ്ടായാല്‍ മതം മതമല്ലാതാവും.

മതം ഉള്ളിടത്ത് സഹിഷ്ണുതയും ഉണ്ടാവില്ല. 

*******

അതുപോലെ തന്നെ മതമെന്നും സമാധാനമെന്നും ഒരുമിച്ച് കൂട്ടിപ്പറയരുത്.

സമാധാനം ഉണ്ടായാല്‍ മതം മതമല്ലാതാവും.

അസ്വസ്ഥതയും അസമാധാനവും കൂട്ടുപിടിച്ച്, പേടിയും കുറ്റബോധവും മാത്രം ഉണ്ടാക്കി വളരുന്നത് മതം.

മതം ഉള്ളിടത്ത് സമാധാനം ഉണ്ടാവില്ല. സമാധാനം ഉള്ളിടത്ത് മതവും ഉണ്ടാവില്ല. 

******

മതം പറയുന്ന, മതവിശ്വാസികള്‍ മതത്തില്‍ ഉണ്ടെന്ന് പറയുന്ന, സഹിഷ്ണുത വെറും അവകാശവാദവും അഭിനയവും മാത്രം.

മതത്തിന്റെതായ ലോകം ഒരുക്കിയെടുക്കുന്നത് വരെ മാത്രമുള്ള അവരുടെ അവകാശവാദവും അഭിനയവും.

അതുവരെ അസഹിഷ്ണുതയുടെ വിഷപ്പാമ്പുകള്‍ തണുത്തുറഞ്ഞ് ഉറങ്ങിക്കിടക്കും. 

തങ്ങളുടേതായ, മതത്തിന്റെതായ ലോകം ഒരുങ്ങിവന്നാല്‍ മതമാകുന്ന, മതവിശ്വാസികളാവുന്ന വിഷപ്പാമ്പുകള്‍ ഉണര്‍ന്നു പത്തിവിടര്‍ത്തും. വിഷം കുത്തും. അതുവരെ പോറ്റിവളര്‍ത്തിയ അന്യവിശ്വാസത്തിന്റെ കൈകളെ വരെ അത് കുത്തും. 

മതം അന്യവിശ്വാസികളില്‍ രാജ്യദ്രോഹവും രാജ്ദ്രോഹവും ചാരവൃത്തിയും ശത്രുതയും ആരോപിക്കും. 

തിന്മയും നാശവും ആരോപിക്കും.

അന്യവിശ്വാസമാകുന്ന നാശത്തിനേക്കാള്‍ ഉത്തമമായത് ആ നാശത്തെ നശിപ്പിക്കുന്ന കൊലയും ശിക്ഷയും എന്ന വിധിയും ന്യായവും ഉണ്ടാക്കി, ആടിനെ പേപ്പട്ടിയാക്കും മതം.

ഈ കാലത്തെ ഭരണകൂട ഭീകരതയുടെ ആദ്യകാല രൂപമാണ് മതഭീകരത. രണ്ട് കൂട്ടര്‍ക്കും ഒരേ ന്യായം, ഒരേ വിധി. 

*****

വിശ്വാസികള്‍ ഭീരുക്കളാണ്‌.

വിശ്വാസികളുടെ ഭീരുത്വമാണ് അവരുടെ ധീരതയും അക്രമവും ആയി മാറുന്നത്. അവർ ഭീരുത്വത്തെ അങ്ങിനെ അവതരിപ്പിക്കും. 

അതുകൊണ്ട്‌ തന്നെയാണ് വിശ്വാസികള്‍ അസഹിഷ്ണുക്കളും ആവുന്നത്.

അന്യവിശ്വാസം വൈറസ് പോലെ അവരില്‍ അനാരോഗ്യം ഉണ്ടാക്കുന്നു എന്ന ന്യായവും ഭീതിയും വെച്ച്, പറഞ്ഞ്‌ പ്രചരിപ്പിച്ച് കൊണ്ട്‌. 

യഥാര്‍ത്ഥത്തില്‍ അവരുടെ വിശ്വാസം അവരെ ഭീരുക്കളാക്കിയിരിക്കുന്നു, ഉള്ളുപൊള്ളയാക്കിയിരിക്കുന്നു എന്നത് വാസ്തവം. 

അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപകടത്തിലും അരക്ഷിതാവസ്ഥയിലും ആണ് അവരുടെ ദൈവവും മതവും നേതാക്കളും.

വിശ്വാസികള്‍ ദൈവത്തെയും മതത്തെയും നേതാക്കളെയും രക്ഷിക്കാന്‍ വേണ്ട യോദ്ധാക്കള്‍. പട്ടാളക്കാര്‍ രാജ്യത്തിനെന്ന പോലെ. 

വിശ്വാസികള്‍ അല്ലാത്ത വെറും മനുഷ്യരെ മുഴുവന്‍ അവർ ശത്രുദേശത്തെ പട്ടാളക്കാരെ പോലെ, ചാരന്മാരെ പോലെ കണ്ട്, വെറുക്കുന്നു, ആക്രമിക്കുന്നു, ഒറ്റുകൊടുക്കുന്നു.

എന്നാലോ അവരുടെ ദൈവവും നേതാക്കളും ഇക്കാലമത്രയും അവരെ രക്ഷിക്കുന്നുമില്ല.

******

ഇതൊക്കെ പറയാൻ ഇപ്പോൾ എന്ത് ന്യായം ??

ഇപ്പോഴെന്നല്ല എപ്പോഴും ന്യായം സംഭവിക്കുന്നു, സംഭവിച്ചു കൊണ്ടിരിക്കുന്നു ...

അതുകൊണ്ട്‌ തന്നെയാണ് എല്ലാവരേയും മതം മാറ്റാൻ ശ്രമിക്കുന്ന, സ്വന്തം മതത്തിലേക്ക് മറ്റുള്ളവരെ വീഴ്ത്താന്‍ പ്രബോധന പ്രചാരണങ്ങൾ നടത്തുന്ന, വിശ്വാസികള്‍ക്കും മതസംഘങ്ങൾക്കും സ്വന്തം മക്കളും അനുയായികളും മതം മാറിപ്പോകുമ്പോള്‍ ഉള്ളു പൊള്ളുന്നത്.

അന്യന്റെ അമ്മക്ക് മാത്രമല്ല സ്വന്തം അമ്മക്കും ഭ്രാന്ത് വരുമെന്നതാണ് ആ നിലക്ക് ഇങ്ങ് പാലാ ബിഷപ്പിന്റെ വരെ പേടി?

യേശുവിന്റെ സ്നേഹം മാത്രം പറയേണ്ട പാലാ ബിഷപ്പില്‍ വരെ അത് സംഭവിക്കുന്നു....

ലഹരിയെക്കാള്‍ വലിയ മനോനില തകര്‍ക്കുന്ന ലഹരിയായി മതം മാറുന്നു. 

ഇതും മേല്‍ പറഞ്ഞതുമായി എന്ത് ബന്ധം ..? 

ശബരിമല വിഷയത്തില്‍ ഇങ്ങ് കേരളത്തില്‍ വരെ നടന്നതും, വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരെ കൊല്ലുമ്പോള്‍ നടക്കുന്നതും, അങ്ങനെ അവിശ്വാസികളെ ഒറ്റുകൊടുക്കുമ്പോള്‍ നടക്കുന്നതും എല്ലാം അത് തന്നെ. 

ദുബായില്‍ അങ്ങനെ ഒരാളെ ഒറ്റുകൊടുത്ത് ജയിലില്‍ അടച്ചു എന്നും കേട്ടു.

അതാത് രാജ്യത്തിന്റെ നിയമം എന്ന് പറഞ്ഞു തടി രക്ഷപ്പെടാന്‍ സാധിക്കും.

ഒരേയൊരു മതവും അതിലെ വിശ്വാസവും അസഹിഷ്ണുതയും രാജ്യനിയമം ആകുന്നതാണ് അപ്പോൾ പ്രശ്നം.

ഒരേയൊരു മതം മാത്രം ശരി, അത് മാത്രം അവസാനത്തെ ശരി എന്ന് പറയുന്ന മതം വെച്ച് മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതാണ് അപ്പോൾ പ്രശ്നം. 

*******

കപട/അന്ധവിശ്വാസികൾ അല്ലേ ഭീരുക്കൾ...???? 

പക്ഷെ, അങ്ങനെ ഒരു തരംതിരിവ് സാധ്യമല്ലല്ലോ?

മാത്രമല്ല, അങ്ങനെയൊരു തരംതിരിവ് വെച്ചാല്‍ ആര്, എവിടെ നില്‍ക്കും?

99.99 ശതമാനവും മറുപക്ഷത്ത് വരില്ലേ?

99.99 ശതമാനവും കപട/അന്ധ വിശ്വാസികൾ ആവില്ലേ? 

വിശ്വാസം എന്ന നിലയില്‍ അന്ധവിശ്വാസവും കപടവിശ്വാസവും അറിവില്ലായ്മയും മാത്രം നിലനില്‍ക്കുമ്പോള്‍ എങ്ങിനെ നമുക്ക് അങ്ങനെയൊരു തരംതിരിവ് സാധിക്കും?

ശബരിമല വിഷയത്തില്‍ ഇങ്ങ് കേരളത്തില്‍ വരെ നമ്മൾ അത് കണ്ടില്ലേ? 

രാമജന്മഭൂമിയും ഗോവധവും ഒക്കെ ഈ വലിയ രാജ്യത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നത് ആയതും അതുകൊണ്ടല്ലേ?

99.99 ശതമാനവും വിശ്വാസം എന്ന നിലയില്‍ അന്ധവിശ്വാസവും കപടവിശ്വാസവും അറിവില്ലായ്മയും കൊണ്ടുനടക്കുന്നവർ തന്നെയല്ലേ?

*****

സ്ത്രീപുരുഷ പ്രണയമുണ്ടെന്ന് കരുതുന്നില്ല.

സ്ത്രീപുരുഷ പ്രണയമുണ്ടെന്ന് കരുതുന്നില്ല. 

കാമമുണ്ടെന്ന് കരുതുകയും ചെയ്യുന്നു. 

കാമം നേരിട്ട് നടത്താൻ സാധിക്കാത്തതിനെ പ്രണയമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. 

തനിക്ക് കാമം ചെലുത്താൻ പറ്റിയതിനെ തന്നെയേ പേര് മാറ്റി ആരും പ്രണയിക്കുന്നുള്ളൂ.

*****

ജീവിതം തന്നെ വലിയ ഭോഷ്ക്കും കളവും ആയതിനാൽ ആയതിനാൽ ജീവിതത്തിന് വേണ്ടി നടത്തുന്ന പ്രണയവും വലിയ ഭോഷ്ക്കും കളവും ആവുന്നതിൽ വലിയ അൽഭുതമില്ല.

****

മരണം ആരെയും പ്രത്യേകിച്ച് നല്ലതോ മോശമോ ആക്കുന്നില്ല. 

മരണം ആരെയും പ്രത്യേകിച്ച് പുണ്യവാളനോ പാപിയോ ആക്കുന്നില്ല. 

മരണത്തിന്‌ ഒരു പണിയും എടുക്കാനറിയില്ല. ഇല്ലാതാക്കുന്നതല്ലാതെ.

*****

മതം കുട്ടികളെ പഠിപ്പിക്കുന്ന ന്യായം. സ്ത്രീയെന്നാൽ വിലപിടപ്പുളള വസ്തു (commodity) പോലെ. 

പാക്ക് ചെയ്ത് മറച്ചുവേക്കേണ്ട, സംരക്ഷിക്കേണ്ട വസ്തു (commodity). 

രത്നം, വൈരം, സ്വർണം, കേക്ക്, ബിസ്കറ്റ്, സ്ത്രീ.

******

പലതും കണ്ട്, മുഖവും ശരീരവടിവും കണ്ട്, നീ സൗന്ദര്യം സങ്കല്പിക്കും. 

എന്നിട്ടോ? 

ഒന്നെയൊന്ന് കാണാൻ കൊതിക്കും. 

ആ  ഒന്നെയൊന്ന് കണ്ടാലോ? 

എല്ലാ സൗന്ദര്യവും സൗന്ദര്യസങ്കൽപ്പവും അവിടെ അവസാനിക്കും , നശിക്കും.

ഈയുള്ളവൻ നോക്കുമ്പോൾ നീ എവിടെയോ അല്ലല്ലോ?

നിത്യജീവിത്തിൻ്റെ സാക്ഷ്യം മാത്രം. 

കണ്ണാടിയിൽ തെളിയുന്നത് മാത്രം. 

കണ്ണാടിയുടെ മുന്നിൽ മറവീണ് കണ്ണാടിയുടെ കണ്ണാടിത്തം നഷ്ടപ്പെടാതിരുന്നാൽ മാത്രം മതി. 

ഉള്ളത് ഉളളത് പോലെ പറഞ്ഞുപോകും.

****

ദൈവമേ നീ എവിടെയോ ആണെന്ന്, എവിടെയോ മാത്രമാണെന്ന് എല്ലാവരും പറയുന്നു. 

ഈയുള്ളവൻ നോക്കുമ്പോൾ നീ എവിടെയോ അല്ലല്ലോ? 

 നീ എവിടേയോ മാത്രമല്ലല്ലോ? 

നീ നീ പോലുമല്ലല്ലോ?

ഈയുള്ളവൻ നോക്കുമ്പോൾ എല്ലായിടവും എല്ലാറ്റിലും നിറയെ നീയാണ്, നീ മാത്രം. 

കാണുന്നത് ഈയുള്ളവനാണല്ലോ? 

ഈയുള്ളവൻ പോലും നീ മാത്രമായി.

****

വിവേകമുള്ളവൻ അവിവേകിയുടെ സർവ്വവിധ വിഡ്ഢിത്തങ്ങളും അബദ്ധങ്ങളും അസഹിഷ്ണുതയും ഉടനീളം സഹിക്കും, പൊറുക്കും. 

എന്നാലും അവസാനം അവിവേകി വെറും വെറുതെ പറയുന്ന വാക്കുണ്ട്. 

"ഞാൻ അവനെ സഹിക്കുകയാണെന്ന്". 

വെറും വെറുതെ എന്തെങ്കിലും പറയാൻ അവിവേകിക്ക് മാത്രമേ സാധിക്കൂ. 

പിന്നെ അവിവേകത്തെ മാത്രം കാലാകാലങ്ങളിൽ നേരിട്ട് താലോലിച്ച സമൂഹത്തിനും അത് സാധിക്കും.

****

ദൈവത്തെ സർവ്വജ്ഞനെന്നും സർവ്വശക്തനെന്നും വിശേഷിപ്പിക്കുകയോ? 

ദൈവത്തെ ഒന്നെന്നും ഒന്നല്ലെന്നും വിശേഷിപ്പിക്കുകയോ?

ശക്തി, ജ്ഞാനം എന്നതൊക്കെ നമ്മുടെ മാനത്തിനുള്ളിൽ, നമ്മുടെ പേശികളും തലച്ചോറും ഇന്ദ്രിയങ്ങളും മാനദണ്ഡങ്ങളും വെച്ച്  നമുക്കാവശ്യമാകുന്ന, നമുക്ക് തോന്നുന്നു കര്യങ്ങൾ, ഗുണങ്ങൾ. 

നമ്മുടെ മാനത്തിനപ്പുറം അത്തരം സംഗതികളുണ്ടോ, വേണ്ടതുണ്ടോ എന്നത് പോലും നമുക്കറിയില്ല. 

എന്നിട്ടാണോ എല്ലാ മാനങ്ങൾക്കും അപ്പുറത്തെ, എല്ലാ മാനങ്ങളും തന്നെയായതിൻ്റെ കാരൃം?




സൂചി വേണ്ടിടത്ത് സ്വർണത്തിൻ്റെ ഉലക്ക ഉണ്ടായിട്ട് കാര്യമില്ല.

സന്ദർഭങ്ങളോടും പ്രശ്‌നങ്ങളോടും പ്രതികരിച്ച്, പ്രതിബിംബിച്ച് തന്നെയാണ് കാര്യങ്ങൾ പറയേണ്ടത്. 

അപ്പോഴേ ശരിക്കും ശരിയാവൂ. 

അപ്പോഴേ പ്രസക്തമെന്ന് വരൂ. 

അപ്പോഴേ പർവ്വതമുകളിലുള്ള സങ്കല്പങ്ങൾ താഴ്വാരത്തെ യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകൂ. 

അപ്പോഴേ എല്ലാവർക്കും ബാധകമായതാവൂ.

*****

ചെറുതാണോ വലുതാണോ എന്നത് അതാത് സമയവും സാഹച്യവും മാത്രം നിശ്ചയിക്കും. 

സൂചി വേണ്ടിടത്ത് സ്വർണത്തിൻ്റെ ഉലക്ക ഉണ്ടായിട്ട് കാര്യമില്ല.

*****

തീർത്തും ആപേക്ഷികമായ കാര്യം എന്നോർക്കാതെ നാം ഏകപക്ഷീയമായി തീരുമാനിക്കും നമ്മൾ മനുഷ്യർ തന്നെ കേമന്മാർ, പ്രാപഞ്ചികത മുഴുവൻ നാം മനുഷ്യർക്ക് വേണ്ടി മാത്രം, പ്രാപഞ്ചികതയുടെ കേന്ദ്രബിന്ദു നമ്മൾ മനുഷ്യർ മാത്രമെന്ന്.

*****


Saturday, September 24, 2022

അസൂയാലു പെരുമാറുന്നത് എങ്ങിനെയാണ്?

ആകെമൊത്തം കെണി. 

ജനിച്ചാല്‍ മാതാപിതാക്കളുടെ മതവിശ്വാസം കുട്ടികള്‍ക്ക് ബാധ്യത. 

വിവാഹം കഴിഞ്ഞാൽ മറുപാതിയുടെ മതവിശ്വാസവും സംശയവും പേടിയും  ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ബാധ്യത.

*****

വെളിച്ചം വന്നിടത്ത് നിന്നൊക്കെയും മതം പറയുന്ന ദൈവവും വിശ്വാസവും പോയിരിക്കുന്നു, ഇല്ലാതായിരിക്കുന്നു.

*****

യഥാർത്ഥ അസൂയാലു പെരുമാറുന്നത് എങ്ങിനെയാണ്? 

എപ്പോഴെങ്കിലും തനിക്ക് കിട്ടാതെ പോയ, അല്ലെങ്കിൽ കിട്ടാതെ പോയേക്കാവുന്ന വളരേ ചെറിയ ഒന്നിന് വേണ്ടി തനിക്ക് ശരിക്കും കിട്ടിയ വലിയ വലിയ 99നെ മറക്കുക, നശിപ്പിക്കുക.

ദാമ്പത്യജീവിതത്തിൽ പ്രത്യേകിച്ചും ഇതിങ്ങനെ.

****

എറ്റവും വലിയ ഭോഷ്കും കളവും എന്താണെന്ന് വെച്ചാൽ ആ ഭോഷ്കും കളവും ചെയ്യുന്നവർക്കും പറയുന്നവർക്കും അത് ഭോഷ്കും കളവും ആണെന്ന് തോന്നില്ല, മനസിലാവില്ല. 

അതാണ് സ്ത്രീപുരുഷ പ്രണയം. ശുദ്ധഭോഷ്ക്, ശുദ്ധകളവ്, ശുദ്ധ തെറ്റിദ്ധാരണ, ശുദ്ധ പ്രച്ഛന്നവേഷം.

*****

സ്ത്രീപുരുഷ പ്രണയമുണ്ടെന്ന് കരുതുന്നില്ല. 

കാമമുണ്ടെന്ന് കരുതുകയും ചെയ്യുന്നു. 

കാമം നേരിട്ട് നടത്താൻ സാധിക്കാത്തതിനെ പ്രണയമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. 

തനിക്ക് കാമം ചെലുത്താൻ പറ്റിയതിനെ തന്നെയേ പേര് മാറ്റി ആരും പ്രണയിക്കുന്നുള്ളൂ. 







Friday, September 23, 2022

ബോധോദയവും യോഗയും കൊതിക്കുന്നവരുണ്ട്. തെറ്റിദ്ധരിച്ച് മാത്രം.

സ്വതന്ത്രചിന്തയും ആത്മീയതയും ഒന്ന്, ഒരുപോലെ. 

സ്വയം കെട്ടഴിക്കൽ. 

ഒപ്പം എല്ലാം കത്തിച്ചുകളയൽ. 


സ്വതന്ത്രചിന്തയും ആത്മീയതയും അഗ്നിഗോളം പോലെ. 

ദൂരെനിന്ന് അതീവസുന്ദരം. 

അടുത്തുചെന്നാൽ ചുട്ടുപൊള്ളുന്നത്. 


സ്വതന്ത്രചിന്തയിലേക്കും ആത്മീയതയിലേക്കും നടന്നടുക്കുന്നത് മഴപ്പാറ്റകൾ  അഗ്നിഗോളത്തിലേക്ക് നടന്നടുക്കുന്നത് പോലെ. 

ആത്മനാശത്തിന്.

*****

ബോധോദയവും യോഗയും സന്യാസവും ഒക്കെ ഉയർച്ചയുടെയും പ്രശസ്തിയുടെയും അംഗീകാരത്തിൻ്റെയും വഴിയാണെന്ന് തെറ്റിദ്ധരിച്ച് അവ കൊതിക്കുന്നവരുണ്ട്. 

എല്ലാം നഷ്ടപ്പെടുന്ന, ഉയരാനും നേടാനും ഒന്നുമില്ലാത്ത, ഏവരാലും തിസകരിക്കപ്പെടുന്ന, കൊഴിഞ്ഞ് ഒറ്റയായി വിസ്മൃതിയിലേക്ക് തള്ളപ്പെടുന്ന അവസ്ഥയാണ് ബോധോദയവും യോഗയും സന്യാസവും ഒക്കെ.

*****

സ്വര്‍ണ്ണം ആഭരണമാകുന്ന വഴി തീയിലൂടെ പോകുന്ന വഴി കൂടിയാണ്. 

നിരാശപ്പെടേണ്ട. കാണാതിരിക്കുന്നത്രയും തെളിച്ചവും കൂടും. 

രത്നം രത്നമാകുന്നത് അങ്ങനെയാണ്.

*****

എന്നെ ഞാനാക്കാൻ നൂറായിരം കോടി കാര്യങ്ങൾ ഒരുമിക്കുന്നു, പ്രവർത്തിക്കുന്നു. സ്തൂലമായും സൂക്ഷ്മമായും. 

പക്ഷെ,  അതിലൊന്നും ഒരറിവും പങ്കും നിയന്ത്രണവും അധികാരവും എനിക്കില്ല. 

എന്നിട്ടും ഞാൻ ഞാനെന്നും എൻ്റെതെന്നും വീമ്പ് പറയുന്നു.

*****

അടുപ്പം ചെറുതിനെ വലുതാക്കുന്നു, മടുപ്പുള്ളതുമാക്കുന്നു. 

അകലം വലുതിനെ ചെറുതാക്കുന്നു. താൽപര്യമുള്ളതും വേണമെന്നുള്ളതുമാക്കുന്നു.

എന്തിനാണ് ഈ കപടനാടകം? കുട്ടികളാണെങ്കിൽ എന്തും നൽകി പറ്റിക്കാമെന്നാണോ?

എന്തിനാണ് ഈ കപടനാടകം? 

കുട്ടികളാണെങ്കിൽ എന്തും ചെയ്ത്, എന്തും നൽകി പറ്റിക്കാമെന്നാണോ?

അങ്ങനെ ചിലവ് എഴുതിത്തള്ളി അതിലൂടെയും ചില്ലറ അഴിമതി നടത്തി നേട്ടങ്ങൾ ഉണ്ടാക്കാമെന്നാണോ?

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുഴുവൻ എപ്ലസ് കിട്ടിയ കുട്ടികൾക്ക് നൽകിയ മൊമെൻ്റോയുടെ (momento) (താഴെ) ചിത്രം നോക്കുക.

ഒന്നുകിൽ, മൊമെൻ്റോ ഏത് കുട്ടിക്ക് നൽകുന്നുവോ ആ കുട്ടിയുടെ പേര് ആ  മൊമെൻ്റോയിൽ വേണം.

അല്ലെങ്കിൽ, ആ കുട്ടിയുടെ ചിത്രം അതിൽ വേണം.

അതുമല്ലെങ്കിൽ ചുരുങ്ങിയത് കുട്ടി പഠിച്ച സ്കൂളിൻ്റെ പേരെങ്കിലും വേണം.

ഒന്നുമില്ല.

ആകയാലുളളത് മൊമെൻ്റോ നൽകുന്നവരുടെ പേരും അത് സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ ഒരു പരസ്യം കൊടുത്തു കൊണ്ടുള്ള പേരും. 

ഒരു കുട്ടിയെ പേരെടുത്ത് അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇക്കൂട്ടർക്ക് ഒരുനിലക്കും ഉദ്ദേശമല്ല എന്നർത്ഥം. കൊതുകിന് ചോര മാത്രം കൗതുകം എന്നർത്ഥം.

പിന്നെന്തിനാണാവോ കുട്ടിയുടെ ഒരു തെളിവും പേരും വിവരവും ഇല്ലാത്ത, മുപ്പത് രൂപ പോലും വില വരാത്ത ഈയൊരു മൊമെൻ്റോ നൽകുന്ന നാടകം നടത്തിയത്?

ആർക്ക് എപ്പോൾ കൊടുത്തു എന്നതിന് വേണ്ടിയാണ് ഇത് കൊടുത്തത്?

പേരും വിവരവും ഇല്ലാത്ത ഈ മൊമെൻ്റോ ഏത് കുട്ടിക്ക് വേണമെങ്കിലും കൊണ്ടുനടന്നുകൂടേ?

എന്നാലുമൊന്ന് പറയട്ടെ. ഈ ചടങ്ങ് കൊണ്ട് ഒരേയൊരു കാര്യം ഭംഗിയായി നടന്നിട്ടുണ്ടാവും. 

കുറേ ചിലവ് ഏഴുതിത്തള്ളുക എന്ന ചടങ്ങ്.

പിന്നെ വലിയ, നീണ്ട രാഷ്ടീയപ്രസംഗവും പ്രചാരണവും നടത്തി എന്ന ചടങ്ങും.

(സ്കൂളിൽ വെച്ച്, ക്ലാസ്സ് സമയത്ത് നടത്തിയ പരിപാടി ആയത് കൊണ്ട് മാത്രം, ഇതുവരെ

ഒരു ആദരിക്കൽ ചടങ്ങിനും പോയിട്ടില്ലാത്ത, ഫുൾ എപ്ലസ് എന്നത് തീർത്തും വഞ്ചനാപരമായ ഒരേർപ്പാട് മാത്രമാണെന്ന് മനസിലാക്കി അത് തുറന്ന് പറയുന്ന, അല്ലാതെ ഒരു വലിയ കാര്യമേയല്ല ഈ എപ്ലസ് എന്ന് മനസ്സിലാക്കിയ ഈയുള്ളവൻ്റെ മകനും ഈ കപടനാടകത്തിൽ പെട്ടു എന്നത് മാത്രം ഒരു വിഷമമായി തുടരുന്നു.)

(തനിക്ക് ഇഷ്ടപ്പെടുന്ന ഒന്നോ രണ്ടോ മൂന്നോ വിഷയങ്ങളിലല്ലാതെ മുഴുവൻ വിഷയങ്ങളിലും ആരും മുഴുവൻ മാർക്കോ എപ്ലസ്സോ വാങ്ങുന്നത് സുഖകരമായ ഒരേർപ്പാടല്ല എന്ന് ന്യായമായും തോന്നുന്നു. 

ഏത് വിഷയം താൻ യഥാർഥത്തിൽ ഇഷ്ടപ്പെടുന്നു, തെരഞ്ഞെടുക്കണം, എങ്ങിനെ താൻ പഠിച്ച് മുന്നോട്ട് പോകണം എന്ന് നിശ്ചയിക്കുന്നതിൽ ഒന്നോ രണ്ടോ മൂന്നോ വിഷയങ്ങളിൽ നന്നാവുക എന്നതാണ് വേണ്ടത്. 

അല്ലാതെ എല്ലാറ്റിലും തിളങ്ങി, ശരിക്കും തനിക്ക് പറ്റിയ രംഗം ഏതെന്നറിയാതെ വഞ്ചിക്കപ്പെടാതിരിക്കാൻ അതാണ് നല്ലതെന്ന് തോന്നുന്നതിനാൽ.)

Wednesday, September 21, 2022

അമ്മയും കുട്ടിയും പോലെയോ ദൈവവും നമ്മളും?

അമ്മയും കുട്ടിയും പോലെയോ ദൈവവും നമ്മളും? 

കുട്ടിക്ക് അമ്മയുമായുള്ള ബന്ധവും സ്ഥാനവുമോ ദൈവവുമായി?

അറിയണം. 

അമ്മയും കുട്ടിയും ജീവിക്കുന്നത് ഒരുപോലെ ആപേക്ഷിക ലോകത്ത്, ആപേക്ഷിക മാനത്തിൽ, ആ മാനം നൽകുന്ന വികാരവിചാരങ്ങളോടെ, അത് നൽകുന്ന ആവശ്യങ്ങളും പേടിയും ഒക്കെയായി. 

എല്ലാമായി സ്വയം നിറഞ്ഞു നിൽക്കുന്നവന് എന്താപേക്ഷികം എന്താത്യന്തികം? എന്ത് വികാരവിചാരങ്ങൾ? എന്താവശ്യം, എന്ത് പേടി?

അമ്മയും കുട്ടിയും ഭാവിയും ഭൂതവും ഉളളവർ. 

ഭാവിയും ഭൂതവും വർത്തമാനവും ഒന്നായൊരുമിക്കുന്ന ദൈവത്തിന് എന്ത്, എങ്ങിനെ വേറെതന്നെ ഭാവിയും ഭൂതവും?

അമ്മയും കുട്ടിയും സ്വയം അറിയാത്തവർ, അറിവ് ആവശ്യമുളളവർ. 

സ്വയം അറിവ് തന്നെയായ, പുറമേ വേറൊന്ന് ഇല്ലാത്ത ദൈവത്തിന് എന്തറിവ്, എന്തിന്, എങ്ങിനെ പുറമേ നിന്നുള്ള അറിവിൻ്റെ ആവശ്യം?

അമ്മയും കുട്ടിയും ഒരുപോലെ ഒന്നിലും ഒരു നിശ്ചയവും നിയന്ത്രണവും ഇല്ലാത്തവർ. സ്വയം നിശ്ചയവും നിയന്ത്രണവും തന്നെയല്ലേ ദൈവം.

ആപേക്ഷികമായവർ ആയത് കൊണ്ട് തന്നെ അവർ പരസ്പരം ചില്ലറ വ്യത്യാസങ്ങളോടെ എന്ന് മാത്രം. 

എല്ലാ മാനങ്ങൾക്കും അപ്പുറത്തെ ആത്യന്തികനായ ദൈവത്തിന് എന്ത് മാനം, എന്ത് മാനദണ്ഡം? 

ആത്യന്തികനായ ദൈവത്തിന് എന്ത് വിചാരവികാരങ്ങൾ? എന്ത് പേടി? 

ആത്യന്തികനായ ദൈവത്തിന് എന്താവശ്യങ്ങൾ? എന്ത് ഭാവി? എന്ത് ഭൂതം?

*****

ദൈവത്തെ സർവ്വജ്ഞനെന്നും സർവ്വശക്തനെന്നും വിശേഷിപ്പിക്കുകയോ? 

ദൈവത്തെ ഒന്നെന്നും ഒന്നല്ലെന്നും വിശേഷിപ്പിക്കുകയോ?

ശക്തി, ജ്ഞാനം എന്നതൊക്കെ നമ്മുടെ മാനത്തിനുള്ളിൽ, നമ്മുടെ പേശികളും തലച്ചോറും ഇന്ദ്രിയങ്ങളും മാനദണ്ഡങ്ങളും വെച്ച്  നമുക്കാവശ്യമാകുന്ന, നമുക്ക് തോന്നുന്നു കര്യങ്ങൾ, ഗുണങ്ങൾ. 

നമ്മുടെ മാനത്തിനപ്പുറം അത്തരം സംഗതികളുണ്ടോ, വേണ്ടതുണ്ടോ എന്നത് പോലും നമുക്കറിയില്ല. 

എന്നിട്ടാണോ എല്ലാ മാനങ്ങൾക്കും അപ്പുറത്തെ, എല്ലാ മാനങ്ങളും തന്നെയായതിൻ്റെ കാരൃം?


എല്ലാം എന്ന പോലെ ജാതീയതയും തിരുത്തപ്പെടണം, തിരുത്തപ്പെടും.

എല്ലാം എന്ന പോലെ ജാതീയതയും തിരുത്തപ്പെടണം, തിരുത്തപ്പെടും.

ജാതി മാത്രമാണ് എന്ന് പറഞ്ഞ്, ജാതി മാത്രം ആക്കാതിരുന്നാൽ മതി. പറഞ്ഞ് പറഞ്ഞ് നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി എന്ന് പറയുന്നത് പോലെ.

*****

അറിയില്ല...

ബ്രാഹ്മണലോക വീക്ഷണം ഭരണഘടനയാക്കിയ ഒരു പാർട്ടി ഈ ലോകത്ത് എവിടെയെങ്കിലും  ഉണ്ടെന്നറിയില്ല. 

അങ്ങനെയൊരു ബ്രാഹ്മണലോക വീക്ഷണം ഇക്കാലത്ത് നടപ്പാക്കാനായി ആർക്കെങ്കിലും ഉദ്ദേശം ഉണ്ടെന്നും അറിയില്ല. 

ആരോപണവും പ്രത്യാരോപണവും അല്ലല്ലോ നമ്മുടെ വിഷയം.

*****

ബ്രാഹ്മണമതം വിശ്വസിക്കുന്ന, അത് തന്നെ നടപ്പാക്കാൻ സ്വപ്നം കാണുന്ന, അതിന് വേണ്ടി മാത്രം പരലോകത്തിൽ സ്വർഗ്ഗം പ്രതീക്ഷിച്ച് ശ്രമിക്കുന്ന ഒരു ഹിന്ദുവിനെയും ബ്രാഹ്മണനെയും ഈയുള്ളവൻ ഇതുവരെയും കണ്ടിട്ടില്ല.

അതേസമയം ഇസ്ലാമികരാഷ്ട്രം മാത്രം ലക്ഷ്യംവെക്കുന്ന, സാധിക്കാത്തത് കൊണ്ട് മാത്രം മറിച്ച് പറയുന്ന മുസ്‌ലിംകളെയും ഇസ്‌ലാമിസ്റ്റുകളെയും ഇഷ്ടംപോലെ ഈയുള്ളവന് കാനുന്നുന്നുണ്ട്, അറിയുന്നുണ്ട്.

******

ഇസ്‌ലാമികരാഷ്ട്രം എന്നത് ഖുർആനികമായ കൽപ്നയാണ്, പ്രവാചകൻ കാണിച്ച മാതൃകയും ആണ്. മുസ്‌ലിംകൾക്ക് സാധിക്കുമ്പോൾ പിന്തുടരുക നിർബന്ധം. സ്വർഗവും നരകവുമായി നേരിട്ട് ബന്ധപ്പെടുന്നത്.

അത്കൊണ്ട് തന്നെ സാധിക്കുമ്പോൾ നിർബന്ധമയും നടപ്പാക്കും. ഏത് മുസ്ലിം പാർട്ടി ആയാലും.

അതുപോലെ ഏതെങ്കിലും വേദം നിർബന്ധമാക്കിയ, ആരിൽ നിന്നെങ്കിലും നിർബന്ധമായും അനുസരിക്കൽ നിർബന്ധമായ മാതൃകയുണ്ടോ, നാം ആരോപിച്ച് പറയുന്ന ബ്രാഹ്മണ ലോകത്തിന്? 

ഈ കാലത്തെ നൂറ്റിമുപ്പത് കോടി ജനങ്ങളിൽ അതെങ്ങിനെ (താങ്കൾ തന്നെ പറയും പോലെ കണിശമായ ചാതുർവണ്യം അടിസ്ഥാനമാക്കി) അവർ നടപ്പാക്കും എന്നാണ് താങ്കൾ പറയുന്നത്?

തുലനം ചെയ്യുമ്പോൾ കൃത്യമായി ചെയ്യേണ്ടേ? ആപ്പിളും പച്ചമുളകും സമാസമം അല്ലല്ലോ?

******

യഥാർഥത്തിൽ ജാതിയും മതവും ഒരുപോലെ ഇല്ലതാവേണ്ടന്താണ്. മതം പോലെ തന്നെയായി തീർന്ന വൃത്തികെട്ട രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയനേതൃത്വവും പോലെ തന്നെ 

ശരിയും തെറ്റും അല്ലാഹു തീരുമാനിക്കട്ടെ എന്ന ഇസ്ലാമിക വിശ്വാസികൾ പറയുന്ന കാര്യം.

അതവർ അവർക്കിടയിലുള്ള അഭിപ്രായ ഭിന്നത യുമായി മാത്രം ബന്ധപ്പെട്ട കാര്യമായി മാത്രം പറയുന്നതാണ്. 

ഇസ്‌ലാമികമായി, അതിൻ്റെ മൗലികതയിൽ, ആരാണ് ശരിയായത്, ആര് പറയുന്നതാണ് യഥാർത്ഥ ഇസ്‌ലാം, ആര് പറയുന്നതാണ് ശരിയായ ഇസ്ലാം എന്ന കാര്യത്തിൽ അല്ലാഹു തീരുമാനിക്കട്ടെ എന്നാണ് അവർ പറയുന്നത്. 

കാരണം മുസ്ലിംകൾക്കിടയിൽ ഉള്ള വലിയ തർക്കമാണ് അത്. 

ശാഖാപരമായ കാര്യങ്ങളും കർമ്മശാസ്ത്ര കാര്യങ്ങളും  തൊട്ട് വിശ്വാസ കാര്യങ്ങളിൽ വരെ ഈ തർക്കം അവർക്കിടയിൽ നിലനിൽക്കുന്നു. 

ശരിയും അവസാനത്തേതും നടപ്പാക്കേണ്ടതും ഇസ്‌ലാം മാത്രമാണ് എന്ന കാര്യത്തിൽ അവർക്കിടയിൽ തർക്കം ഇല്ല, ഉണ്ടാവില്ല. 

ശരി ഏതെന്നും, ശരിക്കും നടപ്പാക്കേണ്ടത് ഏതെന്നും എന്ന കാര്യത്തിലും, മറ്റ് മതങ്ങൾക്ക് അതിൽ വല്ല സ്ഥാനവും ഉണ്ടോ എന്ന കാര്യത്തിലും മുസ്‌ലിംകൾക്ക് അശേഷവും സംശയം ഉണ്ടാവില്ല.

മറ്റ് മതങ്ങളുടെ കാര്യത്തിൽ ശരി ഏതെന്ന സംശയം അവർക്കില്ല. എല്ലാം ഒരുപോലെ തെറ്റെന്ന് തീർത്ത വാദവും ബോധവും മാത്രമല്ലാതെ. അതിനാൽ തന്നെ, അതങ്ങനെ അല്ലാഹു തീരുമാനിക്കട്ടെ എന്ന സംശയവും സാധ്യതയും അവർ പറയില്ല. 

മറ്റ് മതങ്ങൾ തെറ്റും പാടില്ലാത്തതും നരകത്തിലേക്കും ആണെന്നവർ ആണയിട്ട് പറയും.

ശൂന്യത തൊട്ടറിയുന്ന പുരുഷൻ

അധ്വാനിച്ച് അര്‍ത്ഥം കണ്ടെത്തുന്നു, കോപം പൂണ്ട് സമാധാനം കണ്ടെത്തുന്നു പുരുഷൻ

"ന: സ്ത്രീ പ്രവാചക അർഹതി" എന്നുവെച്ചാല്‍ 'സ്ത്രീക്ക് പ്രവാചകനാവാന്‍ അര്‍ഹതയില്ല'. ഈയൊരു പ്രയോഗം നടത്തിയത്‌ Raghu K Wandoor എന്ന നല്ല fb സുഹ്രുത്ത്.

ഇങ്ങനെയൊരു കാര്യം അദ്ധേഹം പറയാൻ ഇടവന്ന ഈയുള്ളവന്റെ അടിസ്ഥാന പോസ്റ്റ്.

'സ്ത്രീ ശ്രമിക്കാതെ നേടും; 

പുരുഷൻ ശ്രമിച്ചു നഷ്ടപ്പെടും.

അതിനാൽ പുരുഷന് കവിയും ചിന്തകനും 

അധികാരിയും പ്രവാചകനും ആവേണ്ടിവരും.' 

ശരിയാണ്‌ സ്ത്രീക്ക് പ്രവാചകനാവാന്‍ അര്‍ഹതയില്ല എന്നത്‌ പോലെയുണ്ട് ചരിത്രം. 

മതങ്ങളുടെ ചരിത്രം അതാണ്, അങ്ങനെയാണ്. 

പ്രത്യേകിച്ചും സെമിറ്റിക് മതങ്ങളുടെ ചരിത്രം.

നൂറായിരം പ്രവാചകന്‍മാര്‍ ഉണ്ടെന്ന് സെമിറ്റിക് മതം അവകാശപ്പെടുമ്പോഴും അതിലൊന്ന് പോലും സ്ത്രീ ഇല്ല. .... 

സ്ത്രീകൾ ആരും തന്നെ അങ്ങുനിന്നിങ്ങോളം പ്രവാചകന്മാരായി ഇല്ല.

ഇസ്ലാമില്‍ സാക്ഷി പറയാനും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കാനും, ഭരണനേതൃത്വം നല്‍കാനും ഒറ്റക്ക് യാത്ര ചെയ്യാനും സ്ത്രീക്ക് അര്‍ഹതയില്ല, പാടില്ല.

പുരുഷനെ പോലെ സ്വയം തീരുമാനിച്ച്, തെരഞ്ഞെടുത്ത് പെണ്‍കുട്ടിക്ക് സ്വയം വിവാഹിതയാവാന്‍ അര്‍ഹതയില്ല. അവളെ കെട്ടിച്ച് കൊടുക്കണം. അങ്ങനെ കെട്ടിച്ച് കൊടുക്കാന്‍ പിതാവിന് മാത്രം അര്‍ഹത.

എന്തിനധികം, പെണ്‍കുട്ടികളെ വിവാഹം ചെയത് കൊടുക്കാന്‍ അമ്മയായ സ്ത്രീക്ക് അര്‍ഹത ഇല്ല, പാടില്ല .

പിതാവിന് മാത്രം അധികാരം, അര്‍ഹത. 

ആ പിതാവ് എത്രവലിയ തെമ്മാടി ആയാലും, എത്ര ഉത്തരവാദിത്തം ഇല്ലാത്തവന്‍ ആയാലും പിതാവിന്റെ അധികാരത്തില്‍ പെട്ടത് മകളെ വിവാഹം എന്ന ചടങ്ങ് ചെയത് കൊടുക്കല്‍.

വിവാഹമോചനം ശേഷം അമ്മ മാത്രം ഒറ്റക്ക് കഷ്ടപ്പെട്ട് മക്കളെ പോറ്റിയതാണെങ്കിലും എവിടെ നിന്നോ പൊക്കിക്കൊണ്ട് വരുന്ന പിതാവിന് മാത്രം വിവാഹം എന്ന ചടങ്ങ് നടത്തിക്കൊടുക്കാനുള്ള അര്‍ഹതയും അധികാരവും.

******

ഈയുള്ളവന്റെ പോസ്റ്റ് കൊണ്ട്‌ പറയാൻ ഉദ്ദേശിച്ചത് വേറൊന്ന്. സ്ത്രീക്ക് അങ്ങനെ അര്‍ഹത ഇല്ലെന്നല്ല.

പലപ്പോഴും പ്രകൃതിപരമായി തന്നെ സ്ത്രീക്ക് ശ്രമിക്കേണ്ടി വരുന്നില്ല എന്ന് മാത്രം പറയാൻ ശ്രമിച്ചു. പ്രകൃതി പര മായി തന്നെ സ്ത്രീ ശ്രമിക്കേണ്ട ഉപകരണമല്ല. 

സ്ത്രീക്ക് ഒന്നും ശ്രമിക്കാതെ തന്നെ നേടാൻ സാധിക്കും, സാധിക്കുന്നു എന്ന് പറയുന്നതാവും വേറൊരു കോലത്തില്‍ ശരി.

പുരുഷൻ സ്ത്രീക്ക് വേണ്ട, സ്ത്രീക്ക് വേണ്ടി ശ്രമിക്കേണ്ട വെറും ഉപകരണം മാത്രം എന്നര്‍ത്ഥം.

സ്ത്രീക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രം എപ്പോഴും ശ്രമിച്ച് ക്ഷീണിച്ച് നഷ്ടപ്പെടുന്നവന്‍ മാത്രം പുരുഷൻ എന്ന് സാരം.

ആ നിലക്ക് പുരുഷന്റെ ശക്തി എന്ന് പുറമെ നിന്ന് തോന്നുന്നത് യഥാര്‍ത്ഥത്തില്‍ അവന്റെ അശക്തിയാണ്. 

നിസ്സഹായതയുടെയും നിരാശയുടെയും പടുകുഴിയില്‍ വീഴുന്ന പുരുഷൻ.

ശൂന്യത തൊട്ടറിയുന്ന പുരുഷൻ

അവന്‍ സ്വയം തെളിയാനും തെളിയിക്കാനും വേണ്ടി അധികാരവും പ്രവാചകത്വവും സാഹിത്യവും ദാര്‍ശനികതയും മറയാക്കുന്നു, വഴിയാക്കുന്നു.

അങ്ങനെ പുരുഷൻ, സ്വയം തെളിയാനും തെളിയിക്കാനും എപ്പോഴും ശ്രമിച്ചും സമര്‍ഥിച്ചും തന്നെ....


ഒരുപക്ഷേ അവന്റെ തന്നെ അശക്തിയും നിരാശയും കൊണ്ട്‌ അധികാരം എന്ന് തോന്നിപ്പിക്കുന്ന രൂപത്തില്‍....


അധ്വാനിച്ച് അര്‍ത്ഥം കണ്ടെത്തുന്നു, കോപം പൂണ്ട് സമാധാനം കണ്ടെത്തുന്നു പുരുഷൻ എന്ന് വേണം പറയാൻ...

നിന്നെ നീയെന്ന് വിളിക്കാനുള്ള അറിവും ധൈര്യവുമില്ല.

God is....

He is....

God is only "is"....

God is in "isness"....

The great beaingnesss....

The beaingnesss that 

Equals nothingness....

*****

ദൈവമേ!

നിന്നെ നീയെന്ന് വിളിക്കാനുള്ള 

അറിവും ധൈര്യവുമില്ല. 


ദൈവമേ! 

എന്നെ ഞാനെന്ന് വിളിക്കാനുള്ള 

അറിവും ധൈര്യവുമില്ല. 


ദൈവമേ! 

അറിവില്ലായ്മയും 

അശക്തിയും 

നിസ്സഹായതയും 

തുടങ്ങുന്നിടത്താണ് 

ഞാനും നീയും തുടങ്ങുന്നത്.

*****

ദൈവത്തെ സർവ്വജ്ഞനെന്നും സർവ്വശക്തനെന്നും വിശേഷിപ്പിക്കുകയോ? 

ദൈവത്തെ ഒന്നെന്നും ഒന്നല്ലെന്നും വിശേഷിപ്പിക്കുകയോ?

ശക്തി, ജ്ഞാനം എന്നതൊക്കെ നമ്മുടെ മാനത്തിനുള്ളിൽ, നമ്മുടെ പേശികളും തലച്ചോറും ഇന്ദ്രിയങ്ങളും മാനദണ്ഡങ്ങളും വെച്ച്  നമുക്കാവശ്യമാകുന്ന, നമുക്ക് തോന്നുന്നു കര്യങ്ങൾ, ഗുണങ്ങൾ. 

നമ്മുടെ മാനത്തിനപ്പുറം അത്തരം സംഗതികളുണ്ടോ, വേണ്ടതുണ്ടോ എന്നത് പോലും നമുക്കറിയില്ല. 

എന്നിട്ടാണോ എല്ലാ മാനങ്ങൾക്കും അപ്പുറത്തെ, എല്ലാ മാനങ്ങളും തന്നെയായതിൻ്റെ കാരൃം?

ലൈംഗികത നടന്നുകിട്ടിയാൽ തീരുന്ന പ്രണയമേ ഉളളൂ.

ലൈംഗികത നടന്നുകിട്ടാനുള്ള, വെറും വളച്ചുകെട്ട് മാത്രമായ, തെറ്റിദ്ധാരണ കൊണ്ടുള്ള പ്രണയമേ ഉളളൂ. 

ലൈംഗികത നടന്നുകിട്ടിയാൽ തെറ്റിദ്ധാരണ മാറിയാൽ തീരുന്ന പ്രണയമേ ഉളളൂ. 

സമൂഹവും നിയമവും നിർബന്ധമാക്കുന്നത് കൊണ്ടുള്ള വിവാഹവും...

*****

പുരുഷൻ സ്ത്രീയെ കാമിക്കും. 

പ്രായത്തിൻ്റെ അപക്വത കൊണ്ടും ദാഹശമനം നിഷേധിക്കപ്പെടുന്നത് കൊണ്ടുമല്ലാതെ പ്രേമിക്കുമെന്നത് വിശ്വസിക്കാനാവുന്നില്ല. 

പുരുഷൻ്റെ കാമത്തെ സ്ത്രീ ഉള്ളാലെ തനിക്കുള്ള അംഗീകാരമായും പ്രേമമായും തെറ്റിദ്ധരിക്കുന്നു.

*********

ഒരു സ്ത്രീശരീരം, 

അല്ലെങ്കിൽ ഒരു പുരുഷശരീരം വേണം. 

ആ ശരീരത്തിന് 

തങ്ങൾക്ക് ഇഷ്ടമാകുന്ന സൗന്ദര്യവും വേണം. 

മഹാഭൂരിപക്ഷവും പ്രണയിക്കുന്നതങ്ങിനെ. 

വിവാഹം ചെയ്യുന്നതും അതുകൊണ്ട്. 

പക്ഷെ, രണ്ട് ശരീരങ്ങൾ മാത്രമായി, വെറും ശരീരം കൊണ്ട് മാത്രം ഏത്രകാലം?

********

സത്യത്തെയും ദൈവത്തെയും  പ്രാപിക്കാൻ പുരോഹിതന്റെ ആവശ്യമില്ല. 

എന്നത് പോലെ തന്നെ ന്യായവും നീതിയും തേടാനും നേടാനും, ഏറിയാൽ ഒരു ഏജന്റ് മാത്രമാകാവുന്ന, അഭിഭാഷകനും ആവശ്യമില്ല.

ബ്രാഹ്മണമതം എന്നൊരു മതമുണ്ടോ?

ബ്രാഹ്മണമതം എന്നൊരു മതമുണ്ടോ? 

നാം അന്ധമായി ആരോപിക്കുന്നതല്ലാതെ. 

ബ്രാഹ്മണമതം വിശ്വസിക്കുന്ന, അതുതന്നെ നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു ഹിന്ദുവിനെയും ബ്രാഹ്മണനെയും ഇതുവരെയും കണ്ടില്ല. 

അതേസമയം ഇസ്ലാമികരാഷ്ട്രം ലക്ഷ്യംവെക്കുന്ന, വരെ കണ്ടിട്ടുണ്ട്. 

സാധിക്കാത്തത് കൊണ്ട് മാത്രം മറിച്ച്പറയുന്ന  ഒരുകുറേ മുസ്‌ലിംകളെയും ഇസ്‌ലാമിസ്റ്റുകളെയും കാണാൻ സാധിക്കുന്നുമുണ്ട്.

*****

ലിംഗാഗ്രം മുറിച്ചാലേ മുസ്‌ലിം ആവൂ എന്നില്ല. 

മുഹമ്മദ് നബിയുടെ കൂടെയുണ്ടായിരുന്ന, അപ്പപ്പോൾ ഇസ്‌ലാംമതം സ്വീകരിച്ച ആരും അത് ചെയ്തവരായിരുന്നില്ല. 

അബൂബക്കറും ഉമ്മറും ഉസ്മാനും ഒന്നും.


Tuesday, September 20, 2022

മതം മാറ്റുന്നവനാണ് സ്വർഗ്ഗത്തിൽ ഏറ്റവും വലിയ പ്രതിഫലം.

വിശ്വാസികൾക്ക് മതപ്രബോധനം നടത്താം. വിശ്വാസികൾ അല്ലാത്തവരെ വിശ്വാസികൾ ആക്കാൻ ശ്രമിക്കാം.

വിശ്വാസികൾക്ക് മതപ്രബോധനം നടത്തുന്ന വഴിയിൽ മറ്റ് വിശ്വാസങ്ങളിലെയും അവിശ്വാസങ്ങളിലെയും തെറ്റും അയുക്തിയും പറയാം.

വിശ്വാസികൾക്കറിയാം മതപ്രബോധനം (dhaawa) നടത്തലാണ്, അങ്ങനെ മറ്റുള്ളവരെ മതംമാറ്റലാണ് ഏറ്റവും വലിയ, ഏറ്റവും പുണ്യം കിട്ടുന്ന പ്രവർത്തിയെന്ന്.

മതം മാറ്റുന്നവനാണ് സ്വർഗ്ഗത്തിൽ ഏറ്റവും വലിയ പ്രതിഫലം. 

മതം മാറുന്നവന് സക്കാത്തിൽ ഒരു വിഹിതം വരെ മാറ്റിവേക്കേണ്ടതുമുണ്ട്. 

എന്നാലും ഈ ശരിക്കുമുള്ള വാസ്തവം പറയുന്ന, എഴുതുന്ന അവിശ്വാസികളോട്, മറ്റ് വിശ്വാസികളോട്  ഈ പ്രത്യേക തരം വിശ്വാസികൾ അരിശം കൊള്ളും.

തങ്ങളുടെ ഭൂമികയിൽ മറ്റുള്ള മതവിശ്വാസികളും അവിശ്വാസികളും അവരുടെ പ്രബോധനവും പ്രചാരണവും നടത്താൻ പാടില്ലെന്ന് നിർബന്ധം. തങ്ങൾക്ക് മാത്രം പ്രബോധനവും പ്രചാരണവും നടത്താനുള്ള ഏക അവകാശം എന്ന പോലെ.

വിശ്വാസിക്കുള്ള അതേ അവകാശം അവിശ്വാസിക്കും ഇല്ലെന്ന് അവർ കരുതും.

വിശ്വാസി അവിശ്വാസത്തിലെയും മറ്റ് വിശ്വാസങ്ങളിലെയും അവാസ്തവവും അയുക്തിയും തെറ്റും പറയുന്നത് പോലെ തന്നെ, അവിശ്വാസിക്കും മറ്റ് വിശ്വാസികൾക്കും ഈ വിശ്വാസത്തിലെ അവാസ്തവവും അയുക്തിയും തെറ്റും പറഞ്ഞുകൂടെ, വിവരിച്ച് കൂടേ?

*****

എല്ലാവരേയും മതം മാറ്റാൻ ശ്രമിക്കുന്ന മതസംഘങ്ങൾക്ക് സ്വന്തം മക്കള്‍ മതം മാറിപ്പോകുമ്പോള്‍ പൊള്ളുന്നു. 

അന്യന്റെ അമ്മക്ക് മാത്രമല്ല സ്വന്തം അമ്മക്കും ഭ്രാന്ത് വരുമെന്നതോ പാലാ ബിഷപ്പിന്റെ പേടി?

ചൂഷണത്തില്‍ ആരും പിറകിലല്ലെന്ന് സാരം.

ചൂഷണത്തില്‍ ആരും പിറകിലല്ലെന്ന് സാരം.

സ്വദേശി, വിദേശി എന്ന പേര്‌ വ്യത്യാസം മാത്രം.

പെട്രോളിന് നമ്മുടേതെന്ന് പറയുന്ന സർക്കാർ ചുമത്തുന്നതിന്റെ പത്തിലൊന്ന് പോലും ബ്രിട്ടീഷുകാർ എന്ന് പേരുള്ള വിദേശികള്‍ ചുമത്തിയിട്ടില്ല. പേര്‌ മാത്രം വ്യത്യാസം. ജനാധിപത്യം, സ്വാതന്ത്ര്യം. 

റബര്‍ സ്റ്റാമ്പുകള്‍ മാത്രമായ ഭരണകൂടവും യാഥാര്‍ത്ഥത്തില്‍ ഭരിക്കുന്ന ഉദ്യോഗസ്ഥപ്രഭുത്വവും ചെയ്യുന്നത് ഒന്ന് തന്നെ. ജനങ്ങളുടെ ചിലവില്‍ അവരുടെ ആര്‍ഭാടവും വന്‍ ആനുകൂല്യങ്ങളും നടത്തുക. ഭരണവും സേവനവും പറഞ്ഞ്‌ നാട്ടുകാരെ പിഴീയുക. തലമുറകള്‍ക്കുള്ളത്‌ രാജ്യത്തിന്റെ മറവില്‍ സമ്പാദിക്കുക. 

വിദേശി ആവുമ്പോള്‍ നമുക്ക് നിസ്സഹകരണ സമരവും ഉപ്പു സത്യാഗ്രഹവും ഒക്കെ ആവാം. ഇതിപ്പോൾ അതും പറ്റില്ല. മതവും വര്‍ഗീയത യും പറഞ്ഞ്‌ വിശപ്പടക്കാം. 

സ്വദേശി ആയാലും വിദേശി ആയാലും ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദകളായും ഭീകരവാദികളായും ചിത്രീകരിക്കും, അടിച്ചമര്‍ത്തും. ആടിനെ പട്ടിയാക്കി കൊല്ലും.

ഭരണകൂടം ചെയ്യുന്നതും പറയുന്നതും മാത്രം രാജ്യസ്നേഹം എന്ന് വരും, വരുത്തും.

*****

ജനാധിപത്യമല്ലേ എന്ന് പറയും. ഇതിനൊക്കെയുള്ള പരിഹാരവും ജനാധിപത്യപരമായി തന്നെ സംഭവിക്കേണ്ടത് എന്നും നാം എളുപ്പം പറയും. അങ്ങിനെ, നമ്മുടെ നിസ്സഹായത വെച്ച് വിഷയത്തില്‍ നിന്നും രക്ഷപ്പെടും. 

പക്ഷെ, ഈ ജനാധിപത്യം നമ്മൾ പറയും പോലെ, പേരിനല്ലാതെ നടക്കുന്നുണ്ടെങ്കിലല്ലേ നമ്മൾ പറയുന്നത് ശരിയാവുക. 

ജനാധിപത്യത്തിന് വേണ്ടി ഈ സമൂഹം വളര്‍ന്നിട്ടുണ്ടെങ്കിലുമല്ലേ നമ്മൾ പറയുന്നത് ശരിയാവുക.

വോട്ട് ചെയ്യുന്നു എന്ന ഒറ്റക്കാരണം കൊണ്ടും ആ നിലക്ക് ആരൊക്കെയോ തെരഞ്ഞെടുക്കപ്പെടുന്നു എന്ന ഒറ്റക്കാരണം കൊണ്ടും ജനാധിപത്യം പൂർണ്ണമാകുമോ എന്നത് മാത്രം സംശയം.

പ്രത്യേകിച്ചും ഈ ഇന്ത്യയില്‍ ഇപ്പോഴത്തെയും എപ്പോഴത്തേയും ഇതുവരെയുള്ള അവസ്ഥയില്‍....

Monday, September 19, 2022

ഉള്ളതെന്തോ, അത് തന്നെ ഉള്ളിലും പുറത്തും.

ഉള്ളതെന്തോ, അത് തന്നെ ഉള്ളിലും പുറത്തും.

ഇല്ലാത്തതെന്തോ അത് ഉള്ളിലും പുറത്തുമില്ല.

പിശാചും ദൈവവും രണ്ടും ഒന്നാണ്.

സമയത്തും സ്ഥാനത്തും എന്ത് വന്നാലും ദൈവം.

അസ്ഥാനത്തും അസമയത്തും എന്ത് വന്നാലും പിശാച്.

ആവശ്യം ദൈവം. 

അനാവശ്യം പിശാച്.

നന്മയും തിന്മയും പാപവും പുണ്യവും ഇല്ല. ഉണ്ടെങ്കിൽ എല്ലാം ദൈവികമായത്, ദൈവം ചെയ്യുന്നത്.

നന്മയും തിന്മയും പാപവും പുണ്യവുമായി നമുക്ക് തോന്നുന്നത് നമ്മുടെ ആപേക്ഷികമാനം കാരണം. നമ്മുടെ വ്യവസ്ഥിതിക്കുള്ളില്‍ മാത്രം.

Sunday, September 18, 2022

ദൈവം ശരീരത്തിന് അകത്താണെന്ന് പലരും പറയുന്നു - പുറത്തു പിന്നെ എന്താണ് ഉള്ളത്?

ദൈവം ശരീരത്തിന് അകത്താണെന്ന് പലരും പറയുന്നു - പുറത്തു പിന്നെ എന്താണ് ഉള്ളത്?

ഉത്തരം : നല്ല ചോദ്യം.

അതുപോലെ തന്നെ പറയുന്നു. മരിച്ചാല്‍ ദൈവത്തിലേക്ക് പോയെന്ന്.

അപ്പോൾ നമ്മൾ ജീവിക്കുമ്പോള്‍ ഈ ദൈവം എവിടെയാണ്?

ഈ ജീവിക്കുന്ന നമ്മൾ (ശരീരം) ദൈവത്തിന് പുറത്താണോ?

അതല്ലേല്‍ നമ്മൾ ജീവിക്കുമ്പോള്‍ ദൈവം പുറത്താണോ?

ചോദ്യം : വ്യക്തമാക്കി പറയുക. ചോദിച്ചയാളോട് ഇങ്ങോട്ട് ചോദിക്കുകയാണോ? ദൈവം പുറമെയുള്ള ശരീരത്തിന്റെ അകത്തോ? 

ഉത്തരം : താങ്കളുടെ ചോദ്യത്തെ തന്നെ ഉത്തരമായി പറയാം. ആ ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. 

ശരീരത്തിന് അകത്തും പുറത്തും ദൈവം തന്നെ.

ഉണ്ടെങ്കില്‍ ഉള്ള ദൈവം തന്നെ എല്ലാം, എല്ലായിടത്തും.

ഇല്ലെങ്കില്‍ ഇല്ലാത്ത ദൈവം എവിടേയും ഇല്ല. 

താങ്കള്‍ ചോദിച്ച ചോദ്യത്തിലും ഇത് തന്നെ ഉത്തരമായുണ്ട്. താങ്കള്‍ക്കത് മനസിലായാലും ഇല്ലെങ്കിലും. താങ്കളത് അര്‍ത്ഥമാക്കിയാലും ഇല്ലെങ്കിലും.

ചില കാര്യങ്ങള്‍ക്ക് പറയുന്നവന്‍ (അല്ലെങ്കില്‍ ചോദിക്കുന്നവന്‍) ഉദ്ദേശിച്ചതിനേക്കാള്‍ അര്‍ത്ഥമുണ്ട്‌. കേള്‍ക്കുന്നവനും ഉത്തരം പറയുന്നവനും ചിലപ്പോൾ അത് മനസിലാക്കുകയും ഉണ്ടാക്കുകയും ചെയ്യും. ചില ചരിത്രപുരുഷന്‍മാരെ ഇപ്പോൾ വ്യാഖ്യാനിക്കുമ്പോഴും വിശദീകരിക്കുമ്പോഴും വിശ്വാസികളില്‍ സ്ഥിരം സംഭവിക്കുന്നത് പോലെ. 

അറിയാമല്ലോ, ദൈവത്തിന് (അല്ലാഹുവിന്) പ്രത്യക്ഷന്‍ എന്നും (ളാഹിര്‍) പരോക്ഷന്‍ (ബാത്വിന്‍) എന്നും രണ്ട് പേരുകള്‍ വേറെയും ഉണ്ട്. എല്ലാ മതവിശ്വാസങ്ങളിലും പ്രമാണങ്ങളും അങ്ങനെയുണ്ട്. 

എന്ന് വെച്ചാല്‍ എന്താണര്‍ത്ഥം?

ഉള്ളിലും പുറത്തും ദൈവം ഉണ്ടെന്നര്‍ത്ഥം.

ഉള്ളും പുറവും ദൈവം തന്നെ, ദൈവം മാത്രം തന്നെ എന്നര്‍ത്ഥം. 

എന്ന് വെച്ചാല്‍....?

മരിക്കുമ്പോള്‍ മാത്രമല്ല നമ്മൾ ദൈവത്തിന്റെ കൂടെ എന്നര്‍ത്ഥം.

ജീവിക്കുമ്പോഴും മരിക്കുമ്പോഴും എപ്പോഴും ദൈവത്തിന്റെ കൂടെ തന്നെയെന്നര്‍ത്ഥം. 

"വസിഅ കുര്‍സിയുഹുസ്സമാവാത്തി വല്‍ അര്‍ദി" (ആയത്തുല്‍ കുര്‍സിയിലെ ഒരു കഷണം). 

"ആകാശ ഭൂമികളില്‍ അവന്റെ സിംഹാസനം നിറഞ്ഞിരിക്കുന്നു (വ്യാപിച്ചുകിടക്കുന്നു)" എന്നര്‍ത്ഥം.

എന്ന് പറഞ്ഞാലും എന്താണ്‌?

ഈയുള്ളവന്‍ എങ്ങിനെ മേല്‍പറഞ്ഞുവോ അങ്ങനെ തന്നെയെന്ന്.

എല്ലായിടത്തും അവനുണ്ട്.

എല്ലായിടത്തും അവന്‍ തന്നെ.

അവന്‍ ഇല്ലാതെ ഒന്നും ഒരിടവും ഇല്ല.

അങ്ങനെയുള്ള അവനെ നിങ്ങൾ എന്ത് പേരിട്ട് വിളിച്ചാലും ഇല്ലെങ്കിലും സംഗതി ഒന്ന്, അവന്‍ മാത്രം.

പദാര്‍ത്ഥമെന്ന് വിളിച്ചാലും ദൈവമെന്ന് വിളിച്ചാലും ഒന്ന്.

ബോധമെന്ന് വിളിച്ചാലും ഊര്‍ജമെന്ന് വിളിച്ചാലും ഒന്ന്.

ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒന്ന്.

ഉള്ളതെന്തോ അത്.

നടക്കുന്നതെന്തോ അത്. 

താങ്കളുടെ ചോദ്യത്തെ തന്നെ മറ്റൊരര്‍ത്ഥത്തില്‍ ഈയുള്ളവന്‍ ഉത്തരമാക്കി. 

ഈയുള്ളവന്റെ മറുചോദ്യത്തെയും ഈയുള്ളവന്‍ ഉത്തരമാക്കി.

മനസിലാക്കുമെങ്കിൽ താങ്കള്‍ക്കങ്ങനെ മനസിലാക്കാമായിരുന്നു. 

എല്ലാ ചോദ്യങ്ങളും എപ്പോഴും വെറും ചോദ്യങ്ങളല്ല.

ഇംഗ്ലീഷ് ഭാഷയില്‍ question ടാഗ് അങ്ങനെയാണ്.

ചോദ്യം ഉത്തരത്തെ, അതിന്റെ സ്വഭാവം വെച്ച്, ഗർഭം ധരിക്കും.

എന്ന് വെച്ചാല്‍, ചില ചോദ്യങ്ങള്‍ ഉത്തരവും ഉത്തരം ഗർഭംധരിക്കുന്നതുമാണ്.

വിത്ത് മരത്തെ എന്ന പോലെ.

******

ചോദ്യം :  ദൈവം എന്നർത്ഥം വരുന്ന അല്ലാഹുവിന്റെ വിശേഷണം ഏതാണ് ?

ഉത്തരം :

ദൈവത്തിന് എല്ലാ പേരുകളും എല്ലാ വിശേഷണങ്ങളും ചേരും.

എന്നാല്‍ ഒന്നും, ഒരു വിശേഷണവും ഒരു പേരും, മാത്രമെന്ന് വരരുത്.

കാരണം എല്ലാം ദൈവം മാത്രമായിടത്ത് എല്ലാം ദൈവം തന്നെയല്ലേ? എല്ലാം ദൈവത്തിന്റെ വിശേഷണം തന്നെയല്ലേ?

മണ്ണും വായുവും വെള്ളവും എല്ലാ പഴത്തിലും ഉണ്ട്. മണ്ണും വായുവും വെള്ളവും ഏതെങ്കിലും ഒരു പഴം മാത്രമെന്ന് വരരുത്, വരുത്തരുത്.

******

അറിയാമല്ലോ, ദൈവം എന്ന വാക്ക് വ്യാവഹാരികമായി, ഇവിടെ പ്രയോഗത്തില്‍ ഉള്ളത് വെച്ച്, സാധാരണക്കാര്‍ മനസ്സിലാക്കാൻ പറയുന്നതാണ്.

തന്ന ശീലയും ഉള്ള അളവും ആവശ്യക്കാരന്റെ ആവശ്യവും വെച്ച്  തുന്നുന്നതാണ്. അല്ലാതെ ആവുന്നതും സാധിക്കുന്നതും മുഴുവന്‍ വെച്ചല്ല. 

അല്ലാതെ, മാനത്തിന്റെ തടവറയില്‍ നിന്നു കൊണ്ട്‌, മാനത്തിനുള്ളിൽ നിന്ന് കൊണ്ട്‌, മാനത്തിനുള്ളിലെ മാനദണ്ഡം ഉപയോഗിച്ച് ദൈവത്തെ എന്ത് ഉപമിച്ച്, ഏത് വിശേഷണം വെച്ച് പറയാനാണ്?

തർക്കം തര്‍ക്കത്തിന് വേണ്ടി നടക്കും എന്നല്ലാതെ.

വാക്കര്‍ത്ഥങ്ങളില്‍ കുടുങ്ങിക്കൊണ്ട് അടിപിടി കൂടും എന്നല്ലാതെ.

"വലം യക്കുന്‍ ലഹു കുഫുവന്‍ അഹദ്" 

"അവന് തുല്യമായി ഒന്നും ആരുമില്ല". (സൂറ അല്‍ ഇഖ്ലാസ്.) 

"യസ്അലൂനക്ക അനിര്‍റൂഹി ഖുലിര്‍റൂഹ മിന്‍ അംരി റബ്ബീ." 

"അവർ നിന്നോട് ആത്മാവിനെ (ദൈവത്തെ) കുറിച്ച് ചോദിക്കുന്നു. നീ പറയുക: അത് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാണ്. (ഖുര്‍ആന്‍)

(ചോദ്യങ്ങള്‍ ചോദിച്ചത്‌ Rafi Bekal Fort )

കുറ്റം ചെയ്യുന്നത് കൊണ്ടല്ല ഒരാൾ കുറ്റവാളി ആവുന്നത്, അഥവാ ആവേണ്ടത്.

കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഒരാൾ കുറ്റവാളി ആവുന്നത്, അഥവാ ആവേണ്ടത്.  

കുറ്റവാളിയുടെ മനസ്സ് ഉള്ളത്കൊണ്ട് കൂടിയായിരിക്കണം ഒരാൾ കുറ്റവാളി ആവുന്നതും ആവേണ്ടതും. 

യഥാർത്ഥ കുറ്റവാളി കുറ്റം മാത്രമല്ല ചെയ്യുന്നത്. 

അങ്ങനെ കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഒരാൾ കുറ്റവാളി ആവുന്നതും ആവേണ്ടതും. 

പെട്ടന്നുള്ള പ്രകോപനത്താൽ, നിമിഷാർദ്ധം കൊണ്ട് എന്തെങ്കിലും പ്രതികരണപരമായി ചെയ്തു പോകുന്നവൻ അല്ല യഥാർത്ഥ കുറ്റവാളി. 

നാം അങ്ങനെ പെട്ടുംപോകുന്നവരെ മാത്രം പിടികൂടി കുറ്റവാളികളാക്കുന്നു. 

എന്നാലോ, യഥാർത്ഥത്തിൽ കുറ്റം ചെയ്യുന്നവൻ രക്ഷപ്പെടുകയും ചെയ്യുന്നു. 

യഥാർത്ഥ കുറ്റവാളി, കാരണവും പശ്ചാത്തലവും ഉണ്ടാക്കി കുറ്റം ചെയ്യുന്നവനാണ്. 

അവൻ താൻ ചെയ്യേണ്ട കുറ്റത്തിന് പറ്റിയ സമയം വരാൻ കാത്തിരുന്നു പാത്തിരുന്നു ക്ഷമിച്ചു നിൽക്കുന്നു. 

അവൻ താൻ കുറ്റം ചെയ്യുന്നില്ലെന്നു വരുത്തും വിധം കുറ്റം ചെയ്യുന്നു. 

അവൻ തന്റെ കുറ്റത്തിന് വേണ്ട ന്യായീകരങ്ങളെയും ബലിയാടുകളെയും ആദ്യമേ ഉണ്ടാക്കി ഒരുക്കി കുറ്റം ചെയ്യുന്നു.  

അങ്ങനെ ന്യായീകരങ്ങളെയും ബലിയാടുകളെയും ഒരുക്കാൻ വേണ്ടി ഒട്ടനവധി കുറ്റങ്ങൾ ആദ്യമേയും ശേഷവും രഹസ്യമായി ചെയ്യുന്നു.  

യഥാർത്ഥ കുറ്റവാളി, തന്റെ കുറ്റം ചെയ്തു കിട്ടാൻ നിഷ്കളങ്കരായ പാവങ്ങളുടെ കൂടെ  നിൽക്കും, നില്കുന്നതായി തോന്നിപ്പിക്കും. 

അവരിൽ നിന്നും തനിക്കു താൻ ഉദ്ദേശിച്ച കുറ്റം ചെയ്യാൻ വേണ്ട വിവരങ്ങൾ ശേഖരിക്കും. 

സഹായിക്കുന്നത് പോലെ അവൻ ഇരയുടെ കൂടെ നടക്കും. 

എപ്പോഴെങ്കിലും തനിക്കെതിരെ ഇര എടുത്തേക്കാവുന്ന എല്ലാ നടപടികളെയും മനസ്സിലാക്കും. 

അതിനെതിരെ ചെയ്യേണ്ട നടപടികൾ ആദ്യമേ എടുക്കും.  

യഥാർത്ഥ കുറ്റവാളി തന്റെ ഇരയെ സുഹൃത്തായി നിലനിർത്തും പോലെ തന്നെ തോന്നിപ്പിക്കും. 

യഥാർത്ഥ കുറ്റവാളി കുറ്റം ചെയ്യുന്നത് ഇരയെ പ്രതിയാക്കി മാറ്റുന്ന കോലത്തിൽ. 

ഇര ചോദിച്ചു വന്നാൽ ഞാൻ നിന്നെ നിന്റെ കൂടെ നിന്ന് സഹായിക്കുകയായിരുന്നില്ലേ എന്ന ഒരുഗ്രൻ ചോദ്യമിട്ട് നിഷ്കളങ്കനായ ഇരയെ മുട്ട്കുത്തിക്കുകയും ചെയ്യും. 

ഇരക്ക് മറുപടിയായികണ്ണിൽ നോക്കി ഒന്നും പറയാനുണ്ടാവില്ല. 

ഉളുപ്പുള്ളവന് അല്ലെങ്കിലും എല്ലാം തോന്നിയത് പോലെ പറയാൻ പറ്റില്ലല്ലോ?

യഥാർത്ഥ കുറ്റവാളി ആദ്യമേ ഉണ്ടാക്കി ഒരുക്കിവെച്ച കാരണങ്ങളിലും ന്യായങ്ങളിലും പശ്ചാത്തലത്തിലും ബലിയാടുകളിലും തന്റെ കുറ്റം ആരോപിക്കും. 

ആ രീതിയിൽ മാത്രം അവൻ കുറ്റം ചെയ്യുന്നു. 

പിന്നീട് പുണ്യം ചെയ്തവനെ പോലെ ചമഞ്ഞു നടക്കുകയും ചെയ്യുന്നു.  

അങ്ങനെ പുണ്യവാനും നേതാവും തന്നെ ആയി യഥാർത്ഥ കുറ്റവാളി തുടരുകയും ചെയ്യും.

ബിംബം ഇല്ലാതെ ആരാധിക്കുന്നവർ ഇല്ല തന്നെ. ദൈവം എന്ന പേര്‌ പോലും ബിംബം.

"ഗുരോ, ബിംബാരാധനയുടെ തുടക്കവും ഒടുക്കവും എങ്ങിനെ?"

"ബിംബം ഇല്ലാതെ ആരാധിക്കുന്നവർ ഇല്ല തന്നെ. ദൈവം എന്ന പേര്പോലും ബിംബം ആണ്. ഭാഷയിലെ ബിംബം. നിലക്ക് എല്ലാവരും ബിംബാരാധകർ. ഗുണങ്ങളെ ധ്വനിപ്പിക്കാൻ തന്നെ ഭാഷയിലെ പേരും കല്ലിലെ രൂപവും നിറത്തിലെ ചിത്രവും. എല്ലാം ബിംബങ്ങൾ.

"പക്ഷേ യാഥാര്‍ത്ഥ ബിംബാരാധന തുടങ്ങുന്നത് ദൈവത്തെയോ മറ്റാരെയോ ബിംബമാക്കി, ബിംബം വെച്ച് ആരാധിച്ചു കൊണ്ടല്ല.

"പകരം ബിംബാരാധന തുടങ്ങുന്നതും ഒടുങ്ങുന്നതും തന്നെ താന്‍ ബിംബം ആക്കിയും ആരാധിച്ചും തന്നെ." 

"ഗുരോ, എന്നുവെച്ചാല്‍?"

"ഓരോരുവനും, അവനറിയാതെയും അറിഞ്ഞും അവനെ തന്നെ ബിംബവും പ്രതിഷ്ഠയും ആക്കും. അവനവന്‍ തന്നെയായ ബിംബത്തെയും പ്രതിഷ്ഠയെയും ആരാധിക്കും, പൂജിക്കും, വണങും." 

"ഗുരോ, അതെങ്ങിനെ

"തന്നെ ജനങ്ങൾ സംശയിക്കുന്നു എന്ന് ഓരോരുവന്നും തോന്നും.

അങ്ങിനെ തോന്നുന്നവര്‍ എല്ലാവരെയും തിരിച്ചും സംശയിക്കും.

"അതിനാലവർ അഭിനയിച്ച് മാത്രം ജീവിക്കും. സംശയിക്കാതിരിക്കപ്പെടാനുള്ള ശ്രമമായി, ശ്രമത്തിന്റെ ഭാഗമായി

"അഭിനയിച്ച്, ശ്രമിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രം ജീവിക്കുന്ന അവർക്ക് പിന്നെ ഒന്നും ബോധ്യപ്പെടില്ല. ജനങ്ങളുടെതിന് എതിരായിവരുന്ന മറ്റു ബോധ്യതകളെ അവർ ഭയക്കും, വെറുക്കും.

"അക്കാര്യത്തില്‍ സ്വയം ബോധ്യത അവർക്ക് വിഷയമല്ല, വിഷയമാവില്ല. അവർക്ക് വിഷയം അവരെ കുറിച്ചുള്ള ജനങ്ങളുടെ ധാരണ. ജനങ്ങളുടെ ധാരണയില്‍ തങ്ങൾ സുരക്ഷിതരായിരിക്കുക എന്നത് അവര്‍ക്ക് വലിയ ബാധ്യത. അവര്‍ നെഞ്ചിലേറ്റുന്ന ബാധ്യത.

"അതിനാല്‍ അവര്‍ എപ്പോഴും അധികാരപക്ഷത്തിരിക്കും. അധികാരത്തോടൊപ്പം അധികാരത്തിന്റെ അംഗീകാരത്തിന് വേണ്ടി അതിന്റെ തണലിലും സൗകര്യത്തിലും ഇരിക്കും

"അതിനാല്‍, അവരുടെ കോവിലും അമ്പലവും പള്ളിയും ജനങ്ങളാവും. ജനങ്ങളായ അധികാരം

" ജനങ്ങളെ, അധികാരത്തെ, തൃപ്തിപ്പെടുത്തല്‍ പിന്നെ അവരുടെ ആരാധനയും അനുഷ്ഠാനവും.

"അതിനു വേണ്ടി മാത്രം തന്നെയാവും അവരുടെ ജീവിതം

"ജനങ്ങൾ തന്നെയായ, അധികാരം തന്നെയായ, കോവിലിലെയും അമ്പലത്തിലെയും പള്ളിയിലെയും അവര്‍ക്ക് വേണ്ട ബിംബവും പ്രതിഷ്ഠയും അവർ തന്നെയാവും. അവരെ കുറിച്ചുള്ള നല്ല വിശ്വാസവും സങ്കല്‍പവും. അവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും വീട് വൃത്തിയാക്കുന്നതും വരെ അങ്ങനെയുള്ള വിശ്വാസവും സങ്കല്‍പവും അംഗീകാരവും കൈവരാൻ ആയിരിക്കും

"അവരെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായവും ധാരണയും വിശ്വാസവും സങ്കല്‍പവും തന്നെയാവും അവരുടെ ബിംബവും പ്രതിഷ്ഠയും

"അതിനാല്‍ അവർ ധാരണയും അഭിപ്രായവും അതിലൂടെയുള്ള മാന്യതയും സൂക്ഷിക്കാന്‍ ജനങ്ങളെന്ന, അധികാരമെന്ന കോവിലിനെയും അമ്പലത്തെയും പള്ളിയെയും ചുറ്റിപ്പറ്റി മാത്രം ജീവിക്കും.

" ജനങ്ങളും അധികാരവുമായ കോവിലിനെയും അമ്പലത്തെയും പള്ളിയെയും അവർ എത്ര വേണമെങ്കിലും അലങ്കരിച്ചും സംരക്ഷിച്ചും നിലനിര്‍ത്തും

"അഭിനയിച്ച്, കപടരായി, ജനങ്ങളെയും അധികാരത്തെയും ഭയന്നും പ്രീതിപ്പെടുത്തിയും ജീവിക്കുന്ന, ബിംബാരാധന തന്നെയായ, ജീവിതം തുടങ്ങുന്നതും ഒടുങ്ങുന്നതും ഇങ്ങനെ

"എല്ലാവരും അങ്ങിനെ പേടിച്ച് അഭിനയിക്കുകയും പ്രീതിപ്പെടുത്തിയും പൂജിക്കുകയും ആരാധിക്കുകയും തന്നെയാണെന്ന് അവരങ്ങ് ഉറപ്പിക്കും

"അതിന്നു വേണ്ടിയും അല്ലാതെയും അവർ എല്ലാവരേയും സംശയിക്കും."


"സംശയിക്കുകയും (മുൻ)വിധി എഴുതുകയും തന്നെ സ്വയം സംശയത്തിന്റെ നിഴലില്‍ ജീവിക്കുന്ന അവരുടെ വിധി.”