Saturday, May 7, 2022

ലൈംഗീകബന്ധത്തിന് താൽപര്യമുണ്ടോ എന്ന് ചോദിച്ചാൽ....

 ലൈംഗീകബന്ധത്തിന് താൽപര്യമുണ്ടോ എന്ന് ചോദിച്ചാൽ മെൻ്റൽട്രോമ വരും എന്ന് പറയുന്നതൊക്കെ ശുദ്ധകാപട്യം. ഉള്ളുപൊള്ളയായ വർത്തമാനം. ഉളളിൽ ആനന്ദം ഒളിപ്പിക്കുന്ന ശുദ്ധ അഭിനയം. 


സ്ത്രീയും പുരുഷനും സൗന്ദര്യം കൂട്ടി നടക്കുന്നത് ഉളളിൽ കാമവും താൽപര്യവും ഒളിപ്പിച്ച് തന്നെയാണ്. പ്രണയം പോലും അത്തരമൊരു വേഷംകെട്ട് മാത്രം.


അതിനാൽ തന്നെ, താല്പര്യമുണ്ടോ എന്ന ചോദ്യം സാധാരണഗതിയിൽ തൻ്റെ ശാരീരികക്ഷമതക്കും സൗന്ദര്യത്തിനും ഉള്ള അംഗീകാരമായാണ് ഏതൊരു സ്ത്രീയും പുരുഷനും ഉളളിൽ വെക്കുക. 


എന്നുവെച്ച് ഏതൊരു സ്ത്രീയും പുരുഷനും ഉടനെ ലൈംഗിക ബന്ധത്തിന് തയാറാകുമെന്നും തയാറാകണമെന്നും അല്ല. പ്രത്യേകിച്ചും സ്ത്രീ.


ഉപബോധമനസ്സിൻ്റെയും ലോകമാന്യതയുടെയും കെട്ടുപൊട്ടാതെ ആർക്കും അങ്ങനെ ലൈംഗിക ബന്ധത്തിന് തയ്യാറാവാൻ, മറച്ചുപിടിച്ച താൽപര്യം യഥാർഥത്തിൽ ഉണ്ടെങ്കിൽ തന്നെയും, സാധിക്കില്ല.

No comments: