Saturday, May 7, 2022

നിങൾ യഥാർത്ഥ രാജ്യസ്നേഹികൾ നെഞ്ചിൽ കൈവെച്ച് ചോദിക്കണം, പറയണം.

നിങൾ യഥാർത്ഥ രാജ്യസ്നേഹികൾ നെഞ്ചിൽ കൈവെച്ച് ചോദിക്കണം, പറയണം. 


പണ്ട് ചെറിയ നികുതി ചുമത്തിയതിൻെറ പേരിൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ അതേ നിസ്സഹകരണ സമരം സ്വതന്ത്ര ഇന്ത്യയിലും നമ്മൾ നടത്തേണ്ട സമയമായോ? 


അമിത നികുതി കൊണ്ട് രാജ്യനിവാസികളെ ഏറ്റവുമധികം ശ്വാസംമുട്ടിക്കുന്ന, ഭാരം വഹിപ്പിക്കുന്ന രാജ്യമായി നമ്മുടെ ഇന്ത്യ ഇതിനകം മാറിയോ? 


തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇവിടെ വൻനികുതിയാണ്. നികുതിയിന്മേൽ നികുതിയുമാണ് ഇവിടെ.


കേന്ദ്ര സര്ക്കാര് ചുമത്തുന്ന നികുതിയിന്മേൽ സംസ്ഥാന സർക്കാകാർ വീണ്ടും നികുതി ചുമത്തുന്നു. 


ഏറ്റവും എളുപ്പം മനസിലാവുന്ന ഉദാഹരണം പെട്രോൾ.


ആശുപത്രിയും പാവം രോഗിയും വരെ നികുതിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒഴിവല്ല. 


മന്ത്രിമാരും അധികാരികളും എംഎൽഎ എംപിമാരും എല്ലാം സൗജന്യമായി അനുഭവിച്ച് കൊണ്ടാണ് പൊതുജനങ്ങളെ ഇങ്ങനെ പിഴിയുന്നത് , വിഡ്ഢികൾ ആക്കുന്നത് എന്നും മനസിലാക്കണം..


അതേസമയം അറിയണം: ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള അമേരിക്കയിൽ പോലും പെട്രോളിന് വില ഇന്ത്യയേക്കാൾ കുറവ്. വെറും 90 രൂപ. 


എന്താണാവോ നമ്മുടെ ഭരണനേതൃത്വം പെട്രോളിൻ്റെ എവിടെയും ഇല്ലാത്ത ഈ വിലയുടെ കാര്യത്തിൽ കാണുന്ന ന്യായം? 


ഒരുതരം സേവനവും (വൈദ്യസേവനം പോലും) ജനങ്ങൾക്ക് കാര്യമായി തിരിച്ചുനൽകാതെ ഇങ്ങനെ ഭീമമായി നികുതി അടിച്ചേൽപ്പിക്കുന്നതിൻ്റെ ന്യായം എന്താണാവോ?


അതേസമയം ഒന്നുകൂടി അറിയണം: അമേരിക്കയിൽ ട്രക്ക്ഡ്രൈവർക്ക് വാൾമാർട്ട് കൊടുക്കുന്ന ശമ്പളം 88ലക്ഷം ഇൻഡ്യൻ രൂപ (അതായത് US$110000). എന്നിരിക്കേയാണ് പെട്രോളിന് വെറും 90 രൂപ. 


ഇന്ത്യയിൽ വെറും മുപ്പതിനായിരത്തിന് താഴേ ശമ്പളം വാങ്ങുന്ന ഇന്ത്യക്കാരൻ ട്രക്ക്ഡ്രൈവർക്ക് 88ലക്ഷം ഇൻഡ്യൻ രൂപ (US$110000) ശമ്പളം വാങ്ങുന്ന അമേരിക്കക്കാരനേക്കാൾ പെട്രോളിന് ഇന്ത്യയിൽ വില നൽകണം. 


ഒന്നുകൂടി ഉണർത്തട്ടെ....

പണ്ട് ചെറിയ നികുതിയുടെ പേരിൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ അതേ നിസ്സഹകരണ സമരം സ്വതന്ത്ര ഇന്ത്യയിലും നമ്മൾ നടത്തേണ്ട സമയമായോ?

No comments: