പെണ്ണായാലും ആണായാലും
ഇഷ്ടപ്പെടുന്നുണ്ട്,
ഇഷ്ടപ്പെടാതിരിക്കുന്നുമുണ്ട്.
മാംസാർത്ഥത്തിൽ.
വെറും ശാരീരിക രസതന്ത്രം വെച്ച്.
എന്നും കൂടെ വേണമെന്ന
അർത്ഥത്തിലല്ല.
ഏറിയാൽ
ധൈര്യത്തിന് കൂട്ടായി.
ആരറിയുന്നു
നീയറിയുന്ന
നിന്നിലെ നിന്നെ?
ആർക്ക് വേണം
നീയറിയുന്ന
നിന്നിലെ നിന്നെ?
ഏറിയാൽ
പുറത്ത് കാണിക്കുന്നതും
പുറത്ത് പറയുന്നതും,
ആവരണത്തെ
അറിയുന്നു, ഇഷ്ടപ്പെടുന്നു,
അറിയാതിരിക്കുന്നു, ഇഷ്ടപ്പെടാതിരിക്കുന്നു.
പുറത്ത് പറയാത്ത നിന്നെ
ആരും അറിയുന്നില്ല,
കാമ്പും കൂമ്പുമായ നിന്നെ
ആരും ഇഷ്ടപ്പെടുന്നില്ല,
ആരും പ്രണയിക്കുന്നില്ല.
നീയാണെങ്കിൽ
യഥാർഥത്തിൽ ഉള്ളതും വേണ്ടതും
പുറത്ത് കാണിക്കുന്നില്ല.
പുറത്ത് പറയുന്നുമില്ല.
ആവരണമല്ലാതെ.
പ്രതിരോധത്തിൻ്റെ പുറംതോടല്ലാതെ
അത്കൊണ്ട് തന്നെ
ഒന്നുകൂടി ധൈര്യത്തോടെ പറയാം.
പെണ്ണായാലും ആണായാലും ഇഷ്ടപ്പെടുന്നുണ്ട്, ഇഷ്ടപ്പെടാതിരിക്കുന്നുണ്ട്.
മാംസാർത്ഥത്തിൽ മാത്രം.
എന്നും കൂടെ വേണമെന്ന
അർത്ഥത്തിലല്ല.
ദ്രവിക്കുന്ന മാംസം
ദ്രവിക്കുന്ന മാംസത്തെ
ഇഷ്ടപ്പെടുന്നു, വെറുക്കുന്നു.
ദ്രവിക്കുന്ന മാംസം
ദ്രവിച്ചില്ലാതായി
കടന്നും പോകുന്നു.
ആരും ഒന്നുമല്ലാതെ.
ആർക്കും ആരേയും വേണ്ടാതെ. പോ
No comments:
Post a Comment