സാമാന്യയുക്തി തിരിച്ചുപടിക്കലാണ് ബോധോദയം.
സാധാരണത്ത്വത്തിലേക്ക് മടങ്ങലാണ് ബോധോദയം.
*****
സാമാന്യയുക്തിയാണ് സത്യം.
സാമാന്യയുക്തിക്ക് നിരക്കുന്നത് മാത്രമാണ് സത്യം.
*******
സാമാന്യയുക്തിക്ക് മനസ്സിലാവുന്ന ദൈവമേ, ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഉള്ളൂ.
സാമാന്യയുക്തിക്ക് മനസ്സിലാവാത്ത ദൈവം, ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഇല്ല.
ആ നിലക്ക് ഉള്ളതും ഇല്ലാത്തതുമായ ദൈവം മാത്രം.
******
സത്യവും ദൈവവും വായുവും വെള്ളവും വെളിച്ചവും പോലെ.
എല്ലാവർക്കും ഒരുപോലെ.
എല്ലാവർക്കും അവരവരുടെ വിതാനത്തിനനുസരിച്ച്.
******
അനുഭവിക്കാനാവുന്നുവെങ്കിൽ അങ്ങനെ.
അനുഭവിക്കാനാവുന്നില്ലെങ്കില്‍ അങ്ങനെ
ആര്‍ക്കും മറ്റൊരുവന്റെ സഹായം ആവശ്യമില്ലാതെ.
******
No comments:
Post a Comment