പ്രാര്‍ത്ഥന കുഞ്ഞ് കരയും പോലെയെങ്കിലും ആയാല്‍ ഒരളവോളം നല്ലത്. ചുരുങ്ങിയത് സ്വാഭാവികതയുണ്ടാവും. ന്യായം ഉണ്ടാവും.
പക്ഷേ, അങ്ങനെ മാത്രമല്ലല്ലോ വിശ്വാസി ചെയ്യാൻ കല്‍പിക്കപ്പെട്ട പ്രാര്‍ത്ഥനയുടെ കാര്യം.
അമ്മ കുഞ്ഞിനെ കരയാന്‍ കല്‍പിക്കുകയും നിര്‍ബന്ധിക്കുകയും ഇല്ലല്ലോ?
കുഞ്ഞ് സ്വമേധയാ, സ്വയം, ചില കാരണങ്ങൾ കൊണ്ട്, കരയുന്നതല്ലാതെ.
അമ്മയെ പോലെയല്ല ദൈവം. ഇച്ഛയുടെയും ശക്തിയുടെയും കാര്യത്തില്‍.
ദൈവത്തിന് കുഞ്ഞ് കരയാന്‍ ഇടവരുന്ന കാരണങ്ങൾ മുന്‍കൂട്ടി ഇല്ലാതാക്കാന്‍ സാധിക്കും, സാധിക്കണം.
അമ്മയും കുഞ്ഞും രണ്ടും ആപേക്ഷികതയിലെ രണ്ടാളുകള്‍. പരിമിതികളും ന്യൂനതകളും ഏറെയുള്ളവർ.
ദൈവം ആത്യന്തികന്‍. പരിമിതികളും ന്യൂനതകളും ഒന്നും ഇല്ലാത്തവന്‍.
എന്നിട്ടും ആത്യന്തികതയിലെ ദൈവം ഭീഷണിപ്പെടുത്തി പ്രലോഭിപ്പിച്ച് പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു എന്ന് പറയുമ്പോള്‍ ആണ് പ്രശ്നം.
പൂര്‍ണ അധികാരവും സര്‍വ്വശക്തിയും സര്‍വ്വജ്ഞാനവും ഇല്ലാത്ത വെറും അമ്മയെ പോലെയല്ലല്ലോ സര്‍വ്വജ്ഞനും സര്‍വ്വശക്തനും ആയ ദൈവം?
No comments:
Post a Comment