ഉമ്മയെ കുറിച്ച് ഇന്നലെ ഒരു പോസ്റ്റ് ഇട്ടപ്പോൾ മതം തലക്ക്പിടിച്ച ചില നിഷ്കളങ്കര്‍ ചിലത് ആരോപിച്ച് ചോദിച്ചു.
"നീ ഇപ്പോൾ ആ ഉമ്മ താലോലിച്ചു വളര്‍ത്തിയ വഴിയില്‍ അല്ലല്ലോ?
"നീ നിന്റെ ഉമ്മയെ കബളിപ്പിച്ചില്ലേ?"
ഇങ്ങനെ ഒരേറെ തുടരുന്നു അവരുടെ ചോദ്യങ്ങള്‍.
അവര്‍ക്ക് നല്‍കിയ മറുപടി താഴെ:
വളര്‍ത്തുന്നത് വളരാനല്ലേ?
നിന്നിടത്ത് നിൽക്കാനല്ലല്ലോ?
നിന്നിടത്ത് നില്‍ക്കുന്നതിനെ, മാറ്റം ഇല്ലാതെ ഇലക്ട്രിക് പോസ്റ്റ് പോലെ നില്‍ക്കുന്നതിനെ, വളർച്ചയെന്നും മുന്നോട്ട് പോക്കെന്നും പറയില്ലല്ലോ?
വിത്ത് നശിച്ചു/മാറി തന്നെയല്ലേ മുളച്ച് വളർച്ച തേടുന്നതും നേടുന്നതും.
ഉമ്മ തന്നെയും അവരുടെ വിശ്വാസം പഠിച്ച് ആലോചിച്ച് നേടിയതല്ലല്ലോ?
ഉമ്മാക്ക് വിശ്വാസം എങ്ങിനെയോ എവിടെ നിന്നോ വെറും ജന്മം കൊണ്ട് മാത്രം കിട്ടി.
ജനനം കൊണ്ട് കിട്ടേണ്ടതും അങ്ങനെ കിട്ടിയത് സൂക്ഷിക്കുന്നതുമാണോ വിശ്വാസം, വളർച്ച, മുന്നോട്ട് പോക്ക്?
വിശ്വാസവും വളർച്ചയും മുന്നോട്ട് പോക്കും അന്വേഷിച്ചറിഞ്ഞ് നേടേണ്ടതല്ലേ?
*****
വിശ്വാസപരമായി ഉമ്മ തെളിച്ച വഴിയില്‍ മുഹമ്മദും യേശുവും ബുദ്ധനും മാര്‍ക്സും കൃഷ്ണനും രാമനും നടന്നിട്ടില്ല.
അസ്വസ്ഥപ്പെട്ടു സ്വയം കണ്ടെത്തിയ വഴിയിലാണ് എല്ലാവരും നടന്നത്.
അങ്ങനെ സ്വയം ചോദ്യംചെയത് അസ്വസ്ഥപ്പെടുന്നതിനും കൂടിയാണ് വേറൊരു രീതിയില്‍ പ്രാര്‍ത്ഥനയെന്നും സൂക്ഷ്മതയെന്നും ഒക്കെ പറയുന്നത്.
അതുകൊണ്ട് തന്നെയാണ് നേരായ വഴി കാണിക്കാൻ ദിവസവും 17 പ്രാവശ്യം പ്രാര്‍ത്ഥിക്കാൻ മുഹമ്മദ് നബി തന്നെ നിങ്ങളോട് ആവശ്യപ്പെട്ടതും.
'നേരായവഴി' കിട്ടിയെന്ന് വിശ്വസിക്കാനുള്ളതല്ല.
നേരായവഴി ജനനം കൊണ്ട് കിട്ടുന്നതുമല്ല.
അന്വേഷിച്ച് കണ്ടെത്താനുള്ളതാണ് എന്നര്‍ത്ഥം.
വളർച്ചയും മുന്നോട്ട് പോക്കുമാണത്.
നിന്നിടത്തെ വിട്ടുപോക്ക്.
വഴിപോക്കന്‍ തന്റെ ഓരോ വഴിയും വിട്ട് പോക്ക്.
*****
തെറ്റ് - ശരികളുടെ ലോകത്ത് നിന്നാണ് നിങ്ങൾ ഒരുപക്ഷേ സംസാരിക്കുന്നത്...
ആപേക്ഷികതയെ ആത്യന്തികമായി കണ്ട് തെറ്റിദ്ധരിച്ച ലോകത്ത് നിന്നുകൊണ്ട്.
ഈയുള്ളവന് ഒന്നുകില്‍ എല്ലാം തെറ്റ്,
അല്ലെങ്കില്‍ എല്ലാം ശരി.
ആത്യന്തികതയില്‍ ബാധിക്കാത്ത തെറ്റും ശരിയും മാത്രം.
ആപേക്ഷികതയില്‍ മാത്രം നിന്ന് തുടരുന്ന തെറ്റും ശരിയും.
ഏതെങ്കിലും ഒന്ന് മാത്രം ശരി, ബാക്കി എല്ലാം തെറ്റ് എന്നത് ഈയുള്ളവന് ഇല്ല.
അതുകൊണ്ട് ഉമ്മ എന്ത് വിശ്വസിച്ചാലും എന്നെ സംബന്ധിച്ചിടത്തോളം അത് ഒരുപോലെ തെറ്റും ശരിയുമാണ്. ഉമ്മാക്ക് ശരി മാത്രവും.
ആ തെറ്റും ശരിയും മരണാനന്തര രക്ഷാശിക്ഷയുമായി ഒരു ബന്ധവും ഇല്ലാത്തത്.
ആ തെറ്റും ശരിയും ഈ ലോകത്തെ ജീവിതത്തിലെ രക്ഷയും ശിക്ഷയും സമാധാനവും പേടിയും സുഖവും അസുഖവുമായി മാത്രം ബന്ധപ്പെട്ടത്.
നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് പോലെ. ബാക്കിയുള്ളവര്‍ തെറ്റായ വഴിയിലാണ് എന്ന് പറയാൻ അസ്വസ്ഥപ്പെടുന്ന അവസ്ഥ ഉണ്ടാക്കുന്നത്.
No comments:
Post a Comment