Saturday, May 7, 2022

ബഹുദൈവ വിശ്വാസം തന്നെയാണ് ഇസ്ലാമിലും ഉള്ളത്.

 ബഹുദൈവ വിശ്വാസം തന്നെയാണ് ഇസ്ലാമിലും ഉള്ളത്. 


ഇന്ത്യയിലെ ബഹുദൈവ വിശ്വാസം പോലുള്ള ബഹുദൈവ വിശ്വാസം തന്നെ ഇസ്ലാമിലും. പേര് മാത്രം വ്യത്യാസം.


പരബ്രഹ്മം പോലെ അല്ലാഹു. നിരാകാര നിർഗുണൻ.


പണി എടുക്കുന്നതും പ്രാപഞ്ചികതയെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും മുഴുവൻ മുപ്പത്തിമുക്കോടി മാലാഖമാർ. ഇന്ത്യൻ രീതിയിൽ പറഞാൽ മുപ്പത്തിമുക്കോടി ദേവൻമാർ. 


ഇസ്ലാം ഏകദൈവ വിശ്വാസ മതമാണെങ്കിൽ ഇന്ത്യയിലെ ഹൈന്ദവതയും അങ്ങനെ തന്നെ. 


ഹൈന്ദവത ബഹുദൈവ വിശ്വാസ മതമാണെങ്കിൽ ഇസ്ലാമും ക്രിസ്തുമതവും ഒക്കെ അങ്ങനെ ബഹുദൈവ വിശ്വാസ മതങ്ങൾ തന്നെ.


ഒന്നിന് നൂറ് കണക്കിന് പേരുകളും ഭാവങ്ങളും ഇസ്ലാമിലും ഉണ്ട് ഹൈന്ദവതയിലും ഉണ്ട്. 


ഒന്നിൻ്റെ തന്നെ പല ഭാവങ്ങൾ മാത്രമാണ് ഹൈന്ദവതയിലെ എല്ലാ ബഹുദൈവ സങ്കല്പവും. ഒന്നിനെ മാത്രം പലതായി കാണുന്ന വിശ്വാസവും ആരാധനയും.

No comments: