കക്ഷിക്ക് കേസ് നേരിട്ട് വാദിക്കാം, വാദിക്കാനാവണം. വക്കീൽ ആവശ്യമില്ല, ആവശ്യമില്ലാതാവണം. എങ്കിൽ കോടതി സാധാരണക്കാരനെയും സാമാന്യയുക്തിയെയും എളുപ്പം മനസ്സിലാക്കാനാവും വിധം സാങ്കേതികത്വവും നടപടിക്രമങ്ങളും കുറക്കുകയാണ് വേണ്ടത്. ലാളിത്യവും വിനയവും ഭാഷയാക്കി താഴോട്ട് വരികയാണ് വേണ്ടത്. അല്ലാതെ സമ്പന്നനും സൂത്രശാലിക്കും ശക്തനും മാത്രം സമീപിക്കാനാവുന്ന വിധം പേടിപ്പിക്കുന്ന കോലത്തിൽ ഉയർന്ന് മാറി നിൽക്കുകയല്ല വേണ്ടത്.
Friday, May 6, 2022
Subscribe to:
Post Comments (Atom)
No comments:
Post a Comment