Saturday, May 7, 2022

പുരുഷൻ പ്രണയിക്കുന്നില്ല. കാമിക്കുക മാത്രം.

 പുരുഷൻ പ്രണയിക്കുന്നില്ല.

കാമിക്കുക മാത്രം.


(ഇത് സങ്കല്‍പസുഖത്തിനും സ്വപ്നസൗന്ദര്യത്തിനും കാല്‍പനിക സൗകുമാര്യത്തിനും വേണ്ടി പറയുന്നതല്ല.


വസ്തുതാപരമായി, യഥാര്‍ത്ഥത്തില്‍ ഉള്ളത് വെച്ച്, വസ്തുനിഷ്ഠമായി മാത്രം പറയുന്നതാണ്) 


പുരുഷൻ പ്രണയിക്കുന്നില്ല.

കാമിക്കുക മാത്രം.


അഥവാ, വസ്തുനിഷ്ഠമായി പറഞ്ഞാൽ, കാമിക്കുക എന്നത്‌ മാത്രം തന്നെയാണ് പുരുഷനെ സംബന്ധിച്ചേടത്തോളം പ്രണയം. 


തനിക്ക് കിട്ടുന്ന ബഹുമാനവും അംഗീകാരവും സ്ത്രീക്ക് പ്രണയം.


അങ്ങനെയല്ലാത്ത പ്രണയം സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇല്ല തന്നെ.


സ്ത്രീക്ക് പ്രണയം തനിക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും മാത്രമാണ്. അതിലേറെയും തന്റെ ശരീരത്തെ മാനിക്കുന്നതും അംഗീകരിക്കുന്നതും. 


തന്റെ ശരീരത്തെ ഇഷ്ടപ്പെടാത്ത പ്രാപിക്കാത്ത പ്രണയം സ്ത്രീക്ക് അംഗീകരിക്കാന്‍ കഴിയില്ല, സങ്കല്പിക്കാന്‍ കഴിയില്ല. 


അത്‌കൊണ്ട്‌ തന്നെയാണ് ശരീരം എത്രയും ഭംഗിയാക്കാന്‍ അവളെപ്പോഴും ശ്രദ്ധ പുലർത്തുന്നത്. 


തന്റെ മനസ്സിനെ മാത്രം ഇഷ്ടപ്പെടുന്ന പ്രണയം ഉണ്ടെന്ന് സ്ത്രീ മനസ്സിലാക്കുന്നില്ല, അവള്‍ക്കത് യഥാര്‍ത്ഥത്തില്‍ സങ്കല്പിക്കാന്‍ പോലുമാവില്ല.


തന്റെ ശരീരം ഇഷ്ടപ്പെടാതെയും പ്രാപിക്കാതെയും മനസ്സിനെ പ്രണയിക്കുന്നുവെന്ന് സ്ത്രീ മനസ്സിലാക്കുന്നില്ല. അതവള്‍ക്ക് വെറും നുണ മാത്രമായ പ്രണയം. 


*****


വിമര്‍ശനം : ഇപ്പറഞ്ഞത് വെറും അബദ്ധജടിലം. 


ഉത്തരം :


ശരിയാണ്‌.


അബദ്ധജടിലം തന്നെയാണ്.


സ്ത്രീപുരുഷ പ്രണയം തന്നെ അബദ്ധജടിലമാണ്‌.


അവർ സ്ത്രീ പുരുഷൻമാര്‍ ആയത് കൊണ്ട്‌ മാത്രം പ്രണയിക്കുന്നവരാണ്. അല്ലെങ്കിൽ പ്രണയിക്കാത്തവർ. 


എന്നുവെച്ചാല്‍, അവർ പരസ്പരം വ്യത്യസ്തമായി കാണുന്ന സ്ത്രീപുരുഷ ശരീരത്തെ തന്നെയാണ് പ്രണയിക്കുന്നത്.


ആ ശരീരങ്ങളില്‍ അവർ കാണുന്ന, കാണിക്കുന്ന സൗന്ദര്യത്തെ തന്നെയാണ് അവർ പ്രണയിക്കുന്നത്.


പരസ്പരം ശാരീരികമായി പ്രാപിക്കാന്‍ തന്നെ. 


അതിനാല്‍ തന്നെയാണ് ഏതെങ്കിലും തരത്തിലുള്ള ( അവർ കാണുന്ന) സൗന്ദര്യം പ്രണയത്തില്‍ മാനദണ്ഡവും അളവ്കോലും ആവുന്നത്. 


വൈകല്യവും വൈകൃതവും ഉള്ളവര്‍ക്ക് കാര്യമായി പ്രണയം വന്ന് ഭവിക്കാത്തതും അത് കൊണ്ട്‌ തന്നെ.


പ്രണയം അബദ്ധജടിലം മാത്രമാകയാല്‍.


ബാക്കിയെല്ലാ തോന്നലുകളും ശരീരത്തിന് വേണ്ടിയും ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ശരീരത്തിന്റെ മനസ്സ് ഉണ്ടാക്കിയെടുക്കുന്ന ഇല്ലാത്ത സങ്കല്‍പങ്ങള്‍ മാത്രം.


ബലൂണ്‍ പോലെ ഏത് ചെറിയ സൂചി കൊണ്ടും മുള്ള് കൊണ്ടും പൊട്ടിപ്പോകുന്ന, വെറും ബലൂണ്‍ പോലെ മാത്രമായ സങ്കല്‍പം. പ്രണയം.


******


പ്രണയം എന്നത്‌ അടിസ്ഥാനപരമായി ഇല്ലെന്നതിനാല്‍ കൂടിയല്ലേ എല്ലാ മതങ്ങളും ഒരുപോലെ സങ്കല്പിക്കുന്ന സ്വര്‍ഗലോകത്ത്‌ പ്രണയമില്ലെന്ന് വന്നത്‌.


അവിടെ എത്രയും പേരുമായി എങ്ങിനെയും ഉണ്ടാവുന്ന, കാണിക്കുന്ന കാമം മാത്രമാണ്. 


ബുദ്ധന്‍ന്റെ സംഘത്തിലും മാര്‍ക്സിന്റെ കമ്യൂണിലും പ്രണയം ഇല്ല.


****


പ്രണയമല്ല, പകരം അവനവനോടുള്ള നിരുപാധികമായ സ്നേഹം മാത്രമാണ് സ്ഥിരമായതും ശാശ്വതമായതും..


ആ സ്നേഹത്തിന്റെ  പശ്ചാത്തലത്തില്‍ നിന്നു കൊണ്ടുള്ള ഉപാധികളോടെയുള്ള പെരുമാറ്റം മാത്രമാണ് പ്രണയവും വെറുപ്പും ഇഷ്ടവും ദേഷ്യവും ആകര്‍ഷണവും വികര്‍ഷണവും ഒക്കെ.


****


അങ്ങനെ ഒരാളില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന പ്രണയം ഇല്ല തന്നെ.


നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ മാത്രമല്ലാതെ.  കാമം നടപ്പാക്കിക്കിട്ടുന്നതില്‍ സംഭവിക്കുന്ന ദാരിദ്ര്യം കാരണം. 


നിഷേധിക്കപ്പെടുന്നത് കൊണ്ട്‌, ഏറെക്കുറെ മനസ്സ് പിഴച്ചു ചിന്തിച്ച് വേറെ എന്തോ ഒന്നാണ് പ്രണയം എന്ന് കൃത്രിമമായി മനസ്സിലാക്കിയിട്ടില്ലെങ്കില്‍......


****


സ്ത്രീപുരുഷ പ്രണയം ശരീരബദ്ധം തന്നെയാണ്.


പ്രണയം സ്ത്രീപുരുഷമാണെങ്കിൽ. 


കാരണം, അവർ സ്ത്രീ പുരുഷൻമാരായത് കൊണ്ട്‌, അങ്ങനെ ശാരീരികമായി വ്യത്യസ്തപ്പെട്ടത് കൊണ്ട്‌ മാത്രം, പ്രണയിക്കുന്നവരാണ്. അല്ലെങ്കിൽ പരസ്പരം പ്രണയിക്കാത്തവർ. 


അവർ പ്രണയിക്കുന്നത് ഹിജടയെ അല്ല.


പിന്നെയുള്ളത് അനുകമ്പയും സഹതാപവും അനുതാപാവും കാരുണ്യവും ദയയും ഒക്കെ പ്രണയമായി മാറുക, കാണുക എന്നതാണ്. 


അല്ലേല്‍ പിന്നെ എല്ലാറ്റിനെയും പ്രണയിക്കുന്നു എന്ന് പൊതുവായി പറയേണ്ടി വരും.


സ്ത്രീയെന്നോ പുരുഷനെന്നോ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാതെ. ജീവിതത്തെ. 


എങ്കിൽ അത്തരം പ്രണയം ശരീരബദ്ധമല്ലെന്ന് പറയാം.

No comments: