ചെറിയ ബുദ്ധിയിലാണ് ജീവിതം.
ചെറിയ ബുദ്ധിയെ ഉള്ളൂ, ചെറിയ ബുദ്ധികൊണ്ട് മാത്രം ജീവിച്ചു
എന്ന് കരുതപ്പെടുന്നവർ ജീവിച്ചു.
അവർക്ക് ചരിത്രമില്ല.
ചരിത്രം അവരുടെതല്ല.
ചരിത്രം ജീവിതത്തിൻ്റെതല്ല.
ചരിത്രം ജീവിത നിഷേധത്തിൻ്റെതാണ്.
ചെറിയ ബുദ്ധിയുള്ളവർക്ക് സൗകര്യങ്ങൾ ഇല്ല.
സൗകര്യങ്ങൾ അവർക്കുള്ളതല്ല.
എന്നിട്ടും അവർ ജീവിച്ചു.
അവർ ജീവിതത്തെ എളുപ്പമാക്കി എടുത്തു ജീവിച്ചു
വലിയ ബുദ്ധിയുണ്ട്, വലിയ ബുദ്ധികൊണ്ട് മാത്രം ജീവിച്ചു എന്ന് കരുതപ്പെടുന്നവർ.
അവർക്ക് ചരിത്രമുണ്ട്.
ചരിത്രം അവടുടെതാണ്.
ചരിത്രം ജീവിതത്തിൻ്റെതല്ല.
ചരിത്രം അവർ നടത്തിയ ജീവിത നിഷേധത്തിൻ്റെതാണ്.
വലിയ ബുദ്ധിയുള്ളവർക്ക് സൗകര്യങ്ങൾ ഉണ്ട്. സൗകര്യങ്ങൾ അവർക്കുള്ളതാണ്. സൗകര്യങ്ങൾ അവരുടെതാണ്.
എന്നിട്ടും അവർ ജീവിതത്തെ എളുപ്പമാക്കി എടുത്തില്ല. അവർക്ക് ജീവിതം പ്രയാസപൂർണമായി, ചോദ്യചിഹ്നമായി.
ജീവിതം അവർക്ക്
യുദ്ധവും തത്വചിന്തയുമായി.
അന്വേഷണവും സന്യാസവുമായി.
അധികാരവും ഭരണവുമായി.
ആത്മഹത്യകൾ ചെയ്യേണ്ടതായി.
അങ്ങനെ ചരിത്രം എഴുതി ഉണ്ടാക്കിയതായി, അവർ ചരിത്രം എഴുതി ഉണ്ടാക്കേണ്ടവരായി.
No comments:
Post a Comment