മറ്റെല്ലാവരും തെറ്റാണെന്ന് വരുത്തുന്ന ഒരു ശരി ഇല്ല. മറ്റെല്ലാവരും പാപികളെന്ന് വരുത്തുന്ന ഒരു പുണ്യവും ഇല്ല. ഉണ്ടെങ്കിൽ ഉള്ള സത്യവും ദൈവവും എല്ലാവർക്കും ഒരുപോലെ അടുത്ത്, അകലെ. ഉണ്ടെങ്കിൽ ഉള്ള സത്യത്തിലും ദൈവത്തിലും തന്നെ എല്ലാവരും.
*****
ഏതെങ്കിലും ചില ഗ്രന്ഥങ്ങളെ മാത്രം വിശുദ്ധഗ്രന്ഥം എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ ചിലതിനെ മാത്രം വിശുദ്ധപ്പെടുത്താനുള്ള ന്യായമില്ല.
അതുവഴി മറ്റുള്ള അനേകായിരങ്ങളെ അവിശുദ്ധപ്പെടുത്താനുള്ള ന്യായവും ഇല്ല.
No comments:
Post a Comment