Saturday, May 7, 2022

വാക്കും പ്രവൃത്തിയും തമ്മിൽ നല്ല അകലമുണ്ട്.

 വാക്കും പ്രവൃത്തിയും തമ്മിൽ നല്ല അകലമുണ്ട്. 


ദൂരെയുള്ള സുന്ദരൻ ചന്ദ്രൻ വാക്ക്, ഇല്ലാത്തത്. യഥാർഥത്തിൽ ഇല്ലാത്തത്. ദൂരെ നിന്ന് മാത്രം ഉള്ളത്. 


അടുത്ത് പോയാലുള്ള ചന്ദ്രൻ പ്രവൃത്തി, മനസിലാവാത്തത്. മനസിലാവുന്നുവെങ്കിൽ അല്പമായത്, വൈകൃതം മാത്രമായത്.


വാക്കുകളിൽ ചോക്ലേറ്റും പ്രവൃത്തിയിൽ പാവക്കയും ആവുന്നവർ ഒരേറെ. 


അവർ ദൂരെ മാത്രം നിന്ന് സുന്ദരം ആവുന്നവർ. 


അവർ മലമുകളിൽ, കാല്പനികതയിൽ മാത്രം. 


അവർ താഴ്വാങ്ങളിൽ, പ്രായോഗികതയിൽ ഇല്ലാതെ.


പ്രവൃത്തി തന്നെ വാക്കായാൽ വിശദീകരണം ഇല്ല. അയാൾ ഭ്രാന്തനെന്ന് മാത്രം വിളിക്കപ്പെട്ടാലും. കത്തുന്ന സൂര്യനെ പോലും.


ശുദ്ധകാപട്യത്തിനും കച്ചവടത്തിനും അഭിനയത്തിനും ആത്മീയത എന്നും ബോധോദയം എന്നും പേര് വരും, വരുന്നുണ്ട്.


ഈ കാലഘട്ടം അങ്ങനെയൊക്കെ തോന്നിപ്പിക്കുന്നതും പറയിപ്പിക്കുന്നതും പോലെ തോന്നുന്നു. ഈ കാലഘട്ടത്തിലെ പേര് വിളിക്കപ്പെടുന്ന ഗുരുക്കന്മാരും.


യഥാർത്ഥ ഗുരുക്കന്മാർ പുലികളെ പോലെയാണ്. ഓരോരുവനും ഒറ്റക്ക്, ഒറ്റയിൽ. കപടമായി സുഖിപ്പിക്കാൻ ഇല്ലാതെ. 


തനിക്കുള്ളതും തനിക്ക് വേണ്ടതും താൻ സ്വയം കണ്ടെത്തുന്ന ധൈര്യം ഉള്ളതിനാൽ.


അത്തരമൊരു ഗുരുവേ നേരിൽ കണ്ടാൽ നിങ്ങൾ വേഗം ഓടി ഒളിക്കണം. 


സ്വയം രക്ഷക്ക്. 


ചില നാവുകൾ നക്കിക്കൊല്ലും. അതിനാൽ അത്തരം നാവ് പ്രസവിച്ച അമ്മയായാലും പ്രസവിച്ചു വീണയുടനെ ഓടി രക്ഷപ്പെടണം.

No comments: