Saturday, May 7, 2022

ജീവനും ജീവിതവും എപ്പോഴും പുതിയത്, പുതിയതിൽ.

 ജീവനും ജീവിതവും എപ്പോഴും പുതിയത്, പുതിയതിൽ.


സ്വാഭാവികതയിൽ പുതിയതും പുതുമയും മാത്രമേ ഉണ്ടാവൂ..


പരിചയം പുതുമയെ നഷ്ടപ്പെടുത്തും, മടുപ്പ് സൃഷ്ടിക്കും, പുച്ഛം തോന്നിക്കും...


പുഴയും മരവും ശ്വാസ വായുവും കാറ്റും എപ്പോഴും പുതിയത് മാത്രം, പുതിയത് മാത്രം കൊണ്ടുവരുന്നു...


വളർച്ച പുതിയതാണ്, പുതുമയും പുതിയതും തേടിയാണ്.


അപരിചിതനും വഴിപോക്കനും എപ്പോഴും പുതിയതിനെ മാത്രം കണ്ടുമുട്ടുന്നു, പുതിയതിലേക്ക് മാത്രം നടന്നടുക്കുന്നു. 


അപരിചിതനും വഴിപോക്കനും  കണ്ടുമുട്ടുന്നതും കാണുന്നതും മുഴുവൻ പുതിയത്. 


അതിനാൽ കൗതുകവും താൽപര്യവും ജീവിതം തന്നെയായി  നിലനിൽക്കുന്നു. 


അപരിചിതനും വഴിപോക്കനും കയറി വരുന്ന ഓരോ വഴിയും പുതിയത്, ഓരോ വഴിയിലും പുതിയത്.


ചലിക്കാതെ ഇളകി, 

ഇളകാതെ ചലിച്ച്, 

പുതുമ നേടുന്നവൻ 

യഥാർത്ഥ അപരിചിതൻ, 

യഥാർത്ഥ വഴിപോക്കൻ.

No comments: